ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: വനിതാ സിംഗിൾസ് കിരീടം ആൻ സേ യങ്ങിന്; ആദ്യ സെറ്റ് നേടിയെങ്കിലും കീഴടങ്ങി സിന്ധു

French Open Badminton 2026 Final PV Sindhu vs An Se-young: ടൂർണമെന്റിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ലോക ചാമ്പ്യനും ഒളിമ്പിക് ജേതാവുമായ ആൻ സേ യങ് ഫൈനലിലെത്തിയത്. ഹെഡ്-ടു-ഹെഡ് കണക്കുകളിൽ കൊറിയൻ താരത്തിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും, ആദ്യ ഗെയിമിൽ മികച്ച ഷോട്ടുകളിലൂടെയും നെറ്റ് പ്ലേയിലൂടെയും ശക്തമായ ചെറുത്തുനിൽപ്പ് ഇന്ത്യൻ താരം പിവി സിന്ധു കാഴ്ചവച്ചു. പക്ഷേ അ‌ന്തിമ വിജയം ആൻ സേ യങ്ങിന് ഒപ്പമായിരുന്നു.

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: വനിതാ സിംഗിൾസ് കിരീടം ആൻ സേ യങ്ങിന്; ആദ്യ സെറ്റ് നേടിയെങ്കിലും കീഴടങ്ങി സിന്ധു

French Open Badminton 2026 Final Pv Sindhu Vs An Se Young

Updated On: 

25 Oct 2026 | 05:11 PM

പാരിസ്: ഫ്രഞ്ച് ഓപ്പൺ 2026 ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ദക്ഷിണ കൊറിയയുടെ ആൻ സേ യങ്ങിന്. ​ഫൈനലിൽ ഇന്ത്യൻ താരം പിവി സിന്ധുവിനെ കീഴടക്കിയാണ് യങ് കിരീടം ചൂടിയത്. ലോക ഒന്നാം നമ്പർ താരമായ ആൻ സേ യങ്ങിനെതിരെ ആദ്യ സെറ്റിൽ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. മിന്നുന്ന തുടക്കം നേടിയ സിന്ധു ആദ്യ ഗെയിമിൽ 21-16 എന്ന സ്‌കോറിന് കൊറിയൻ താരത്തെ അടിയറവ് പറയിപ്പിച്ചു. എന്നാൽ ലോക ഒന്നാം നമ്പർ താരത്തിന്റെ മികവ് പുറത്തെടുത്ത ആൻ സേ യങ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തുകയും സിന്ധുവിനെ കീഴടക്കി കിരീടം ചൂടുകയുമായിരുന്നു.

ആദ്യ ഗെയിം തോറ്റെങ്കിലും ശക്തമായി തിരിച്ചുവന്ന കൊറിയൻ താരം രണ്ടും മൂന്നും ഗെയിമുകൾ എളുപ്പത്തിൽ പിടിച്ചെടുത്ത് കിരീടം ചൂടുകയായിരുന്നു (21-11, 21-12). ഈ വിജയത്തോടെ ആൻ സേ യങ് തന്റെ തുടർച്ചയായ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടവും കരിയറിലെ തുടർച്ചയായ 50-ാം വിജയവും സ്വന്തമാക്കി. കൊറിയൻ താരത്തിനെതിരെ ഇതുവരെ നേരിട്ട എല്ലാ മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സിന്ധുവിന് ഇത്തവണയും ആ ചരിത്രം തിരുത്താനായില്ല.

Also Read: ഇപ്പോൾ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുൻ താരങ്ങൾ

ടൂർണമെന്റിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ലോക ചാമ്പ്യനും ഒളിമ്പിക് ജേതാവുമായ ആൻ സേ യങ് ഫൈനലിലെത്തിയത്. ഹെഡ്- ടു- ഹെഡ് കണക്കുകളിൽ കൊറിയൻ താരത്തിന് തന്നെയായിരുന്നു മുൻതൂക്കമുണ്ടെങ്കിലും, ആദ്യ ഗെയിമിൽ മികച്ച ഷോട്ടുകളിലൂടെയും നെറ്റ് പ്ലേയിലൂടെയും ശക്തമായ ചെറുത്തുനിൽപ്പ് സിന്ധു കാഴ്ചവച്ചു.

ലോക ഒൻപതാം റാങ്കുകാരിയായ സിന്ധുവിന് ലോക ഒന്നാം നമ്പർ താരമായ ആൻ സേ യങ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ​ഫൈനൽ ജയിച്ചിരുന്നെങ്കിൽ, 1998-ൽ അപർണാ പോപ്പറ്റിന് ശേഷം ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം സിന്ധുവിനെ തേടിയെത്തുമായിരുന്നു.

സെമിഫൈനലിൽ ജപ്പാന്റെ ഹിന അകേച്ചിയെ മൂന്ന് നീണ്ട ഗെയിമുകൾക്കൊടുവിൽ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനലിലേക്ക് മുന്നേറിയത് (21 – 10, 20 – 22, 21 – 16). ഈ സീസണിൽ ജപ്പാൻ ഓപ്പൺ കിരീടം ചൂടിയ സിന്ധുവിന്റെ രണ്ടാമത്തെ സൂപ്പർ 750 ഫൈനലായിരുന്നു ഇത്.

English Summary

South Korea’s An Se-young has won the women’s singles title at the 2026 French Open Badminton tournament. She secured the title by defeating Indian player PV Sindhu in the final. Sindhu, ranked ninth in the world, delivered an impressive performance in the first set against the world number one, An Se-young. However, the Korean star staged a strong comeback, comfortably winning the second and third games to claim the title.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം
Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ
ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും
Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍
Vincent Kompany : ബയൺ മ്യൂണിക് കോച്ച് വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു; അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Asian Para Games 2026: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ വിജയയാത്ര, 100 മെഡലുകൾ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി