IND vs AUS : ‘ഋഷഭ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല’; ഉദ്ദേശിച്ചത് ഇതാണെന്ന് പാറ്റ് കമ്മിൻസ്

Pat Cummins Explains Travis Heads Controversial Wicket Celebration : ഋഷഭ് പന്തിനെ പുറത്താക്കിയതിന് പിന്നാലെ ട്രാവിസ് ഹെഡ് നടത്തിയ വിക്കറ്റാഘോഷത്തിൽ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. പന്തിനെ വീഴ്ത്തിയതിന് പിന്നാലെ ഹെഡ് നടത്തിയ ആഘോഷം വിവാദമായിരുന്നു.

IND vs AUS : ഋഷഭ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല; ഉദ്ദേശിച്ചത് ഇതാണെന്ന് പാറ്റ് കമ്മിൻസ്

ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്

Published: 

30 Dec 2024 | 04:02 PM

ബോർഡർ – ഗവാസ്കർ ട്രോഫി നാലാം മത്സരത്തിൽ ഓസ്ട്രേലിയ തകർപ്പൻ വിജയമാണ് കുറിച്ചത്. എംസിജിയിൽ നടന്ന മത്സരത്തിൽ 184 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. 339 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 155 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ജയത്തോടെ ഒരു മത്സരം കൂടി ശേഷിക്കെ, ഓസ്ട്രേലിയ പരമ്പരയിൽ 2-1 എന്ന സ്കോറിന് മുന്നിലെത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിൽ വൻ തകർച്ച മുന്നിൽ കണ്ടെങ്കിലും നാലാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും ഋഷഭ് പന്തും ചേർന്ന് പൊരുതുകയായിരുന്നു. 33/3 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 121ലെത്തിച്ചാണ് ഈ സഖ്യം വേർപിരിയുന്നത്. മുൻനിര ബൗളർമാരൊക്കെ സഖ്യത്തിന് മുന്നിൽ അടിയറ പറഞ്ഞപ്പോൾ പാർട്ട് ടൈം സ്പിന്നറായ ട്രാവിസ് ഹെഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹെഡിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച പന്ത് മിച്ചൽ മാർഷിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. വിക്കറ്റ് വീഴ്ത്തിയതോടെ ട്രാവിസ് ഹെഡ് നടത്തിയ ആഘോഷം വിവാദമായി. അശ്ലീല ആംഗ്യമാണ് താരം കാണിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ, മത്സരശേഷം ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇക്കാര്യത്തിൽ വിശദീകരണവുമായെത്തി.

Also Read : India Vs Australia Test : മെൽബണിൽ തരിപ്പണം; ബാറ്റർമാർ കളി മറന്നു, ഇന്ത്യയ്ക്ക് വമ്പൻ തോൽവി

കമ്മിൻസിൻ്റെ വിശദീകരണം

മത്സരത്തിൽ വിജയിച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കമ്മിൻസ് ഈ ആഘോഷം എന്താണെന്ന് വ്യക്തമാക്കിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ ഇതേപ്പറ്റി ചോദിച്ചപ്പോൾ, ‘താൻ എത് കണ്ടില്ലെന്നും എന്താണ് അത്’ എന്നും കമ്മിൻസ് ചോദിക്കുന്നത് വിഡിയോയിൽ കാണാം. മീഡിയ മാനേജർ പറയുന്നത്, ‘അത് കാണിക്കാൻ പറ്റില്ല’ എന്നാണ്. പിന്നീട് മീഡിയ മാനേജർ തന്നെ അത് എന്താണെന്ന് കമ്മിൻസിന് മനസ്സിലാക്കിക്കൊടുക്കുന്നു. അപ്പോഴാണ് കമ്മിൻസ് അത് എന്താണെന്ന് വ്യക്തമാക്കുന്നത്. “പന്തെറിഞ്ഞ് ചൂണ്ടുവിരൽ വേദനയെടുക്കുന്നു എന്നും ഐസ് നിറച്ച കപ്പിൽ ഇടണമെന്നുമാണ് ഹെഡ് ഉദ്ദേശിച്ചത്. അതൊരു തമാശയാണ്. മുൻപൊരു കളിയിൽ വിക്കറ്റ് നേടിയപ്പോഴും ഇങ്ങനെ ലിയോണിന് മുന്നിലൂടെ നടന്നിരുന്നു. അത്രേയുള്ളൂ. വേറൊന്നുമില്ല.”- കമ്മിൻസ് പറഞ്ഞു.

ആദ്യ ഇന്നിംഗ്സിലെന്നപോലെ രണ്ടാം ഇന്നിംഗ്സിലും യശസ്വി ജയ്സ്വാൾ ഇന്ത്യക്കായി തിളങ്ങി. 84 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. 30 റൺസ് നേടിയ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇരട്ടയക്കത്തിലെത്തിയ മറ്റൊരു ബാറ്റർ. പന്ത് വീണതോടെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിടുകയും 155 റൺസിന് എല്ലാവരും പുറത്താവുകയുമായിരുന്നു. ഓസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട്, പാറ്റ് കമ്മിൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റും 90 റൺസും നേടിയ കമ്മിൻസ് തന്നെയാണ് കളിയിലെ താരം. 2025 ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ കളി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയാക്കാൻ കഴിയും. ഓസ്ട്രേലിയ ആവട്ടെ, മത്സരം സമനിലയെങ്കിലുമാക്കി പരമ്പര സ്വന്തമാക്കാനാവും ശ്രമിക്കുക.

 

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്