India vs England: ഡിയോഗോ ജോട്ടയെ ഓർമ്മിച്ച് സിറാജ്; പ്രതികരിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ്
Mohammed Siraj Pays Tribute To Diogo Jota: ഡിയോഗോ ജോട്ടയ്ക്ക് സ്മരണാഞ്ജലിയുമായി മുഹമ്മദ് സിറാജ്. വാഹനാപകടത്തിൽ മരിച്ച ലിവർപൂൾ താരത്തെയാണ് സിറാജ് ഓർമ്മിച്ചത്.
വാഹനാപകടത്തിൽ മരിച്ച ലിവർപൂൾ താരം ഡിയോഗോ ജോട്ടയെ ഓർമ്മിച്ച് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് സിറാജ് പോർച്ചുഗലിൻ്റെ ലിവർപൂൾ താരത്തെ ഓർമ്മിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് 387 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പൊരുതുകയാണ്.
ഫിഫ്റ്റിയടിച്ച് മികച്ച ഫോമിലായിരുന്ന ജേമി സ്മിത്തിനെ വീഴ്ത്തിയ ശേഷമായിരുന്നു ജോട്ടയ്ക്കുള്ള സിറാജിൻ്റെ ശ്രദ്ധാഞ്ജലി. വിക്കറ്റ് നേട്ടത്തിന് ശേഷം ജോട്ടയുടെ ലിവർപൂൾ ജഴ്സി നമ്പരായ ’20’ കൈ ആംഗ്യത്തിലൂടെ കാണിച്ച താരം ആകാശത്തേക്ക് നോക്കുകയും ചെയ്തു. സ്റ്റാർ സ്പോർട്സിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ഇന്ത്യ എക്സ് ഹാൻഡിൽ ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു.




𝐍𝐨 𝟐𝐧𝐝 𝐜𝐡𝐚𝐧𝐜𝐞 𝐟𝐫𝐨𝐦 𝐃𝐒𝐏 😉#JamieSmith survived once, but no escape this time from #MohammedSiraj! 👀
Will #TeamIndia bundle England out under 400? 🤔#ENGvIND 👉 3rd TEST, DAY 2 | LIVE NOW on JioHotstar 👉 https://t.co/mg732JcWfD pic.twitter.com/I1uG35YFZC
— Star Sports (@StarSportsIndia) July 11, 2025
ഈ മാസം മൂന്നാം തീയതിയാണ് 28 വയസുകാരനായ ഡിയോഗോ ജോട്ട കാറപകടത്തിൽ കൊല്ലപ്പെട്ടത്. സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്രേ സിൽവയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കാർ തെന്നിമാറി തീപിടിച്ച് അപകടമുണ്ടാവുകയായിരുന്നു.
Also Read: Diogo Jota: ഡിയോഗോ ജോട്ടയ്ക്ക് അമരത്വം നൽകി ലിവർപൂൾ; 20ആം നമ്പർ ജഴ്സി ഇനിയാരും അണിയില്ലെന്ന് സൂചന
2020ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്നാണ് ജോട്ട ലിവർപൂളിലെത്തിയത്. അഞ്ച് വർഷത്തേക്കായിരുന്നു കരാർ. അഞ്ച് വർഷം പൂർത്തിയാവുന്ന ഇക്കൊല്ലമാണ് കരാർ പുതുക്കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു കാറപകടം. ലിവർപൂളിനായി 123 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളാണ് ജോട്ട നേടിയത്. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. പോർച്ചുഗൽ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും താരം നേടിയിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാണ് മേൽക്കൈ. 387 റൺസിൻ്റെ മികച്ച സ്കോർ പടുത്തുയർത്തിയ ഇംഗ്ലണ്ട് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. യശസ്വി ജയ്സ്വാൾ (13), കരുൺ നായർ (40) എന്നിവരാണ് പുറത്തായത്.