5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

India vs Mauritius : മനോലോയുടെ ആദ്യ മത്സരത്തിലും റിസൽട്ടിന് മാറ്റമില്ല; മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ഗോൾരഹിത സമനില

India Draw Against Mauritius : പരിശീലകൻ മനോലോ മാർക്കേസിൻ്റെ ആദ്യ കളിയിൽ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ഗോൾരഹിത സമനില. ഇൻ്റർകോണ്ടിനൻ്റൽ കപ്പിലാണ് റാങ്കിംഗിൽ ഏറെ പിന്നിലുള്ള മൗറീഷ്യസിനോട് ഇന്ത്യ സമനില വഴങ്ങിയത്.

India vs Mauritius : മനോലോയുടെ ആദ്യ മത്സരത്തിലും റിസൽട്ടിന് മാറ്റമില്ല; മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ഗോൾരഹിത സമനില
ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 04 Sep 2024 08:29 AM

ഇൻ്റർകോണ്ടിനെൻ്റൽ കപ്പിൽ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ഗോൾരഹിത സമനില. പുതിയ പരിശീലകൻ മനോലോ മാർക്കേസിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ, കളിക്കളത്തിൽ റിൽസട്ടിന് മാറ്റമുണ്ടാക്കാനായില്ല. ഫിഫ റാങ്കിങിൽ ഏറെ പിന്നിലുള്ള മൗറീഷ്യസിനെതിരെ വിജയിക്കാനാവാത്തത് താരങ്ങൾക്കും പരിശീലകനും സമ്മർദ്ദമുണ്ടാക്കും.

പന്ത് കൂടുതൽ നേരം കൈവശം വെക്കാനും കളി നിയന്ത്രിക്കാനും സാധിച്ചെങ്കിലും പ്രതിരോധത്തിലൂന്നിക്കളിച്ച മൗറീഷ്യസിനെ മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഫിനിഷിങിലെ പോരായ്മകളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സുനിൽ ഛേത്രി ബൂട്ടഴിച്ചതോടെ ഫൈനൽ തേർഡിൽ ഫലപ്രദമായി കളിക്കുന്ന മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ലെന്ന പാഠവും ഈ മത്സരം പഠിപ്പിച്ചു. സെപ്തംബർ 9ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലകനാണ് മാനോലോ മാർക്കേസ്. അതിനിടെയാണ് ഈ വർഷം ജൂലായ് മാസത്തിൽ അദ്ദേഹത്തെ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ഇന്ത്യൻ പരിശീലകനായെങ്കിലും വരുന്ന സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് മാർക്കേസ് തുടരും.

Also Read : Manolo Marquez: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ മുഖ്യപരിശീലകൻ മാനോളോ മാർക്കേസ്

ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഡൽഹിയിലെ ഫുട്‌ബോൾ ഹൗസിൽ ചേർന്ന യോഗത്തിൽ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, മെമ്പർമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബർമാർ എന്നിവർ പങ്കെടുത്തു. ദേശീയ ടീമിനൊപ്പം ജോലി നിർവഹിക്കാൻ ഗോവ അദ്ദേഹത്തെ വിട്ടുനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നിയമനം.

മാർക്കേസിനെ ദേശീയ ടീം കോച്ചിങ് രംഗത്തേക്ക് വിട്ടുനൽകിയതിന് കല്യാൺ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദി പറഞ്ഞു. ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു എന്നാണ് മാർക്കേസ് ഈ വിവരം അറിഞ്ഞപ്പോൾ പ്രതികരിച്ചത്. ഇതിനായി അനുമതി നൽകിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാർക്കേസ് കൂട്ടിച്ചേർത്തു. രാജ്യത്ത് വിജയം കൊണ്ടുവരാനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം നൽകിയ എ.ഐ.എഫ്.എഫിനോടും മാർക്കേസ് നന്ദി അറിയിച്ചു.

Latest News