India vs Bangladesh: ഉന്നാൽ മുടിയാത് തമ്പി ! കളം നിറഞ്ഞ് സ്പിന്നർമാർ, ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടി20 പരമ്പര

India vs Bangladesh: നേരത്തെ ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചെടുത്തത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ ബം​ഗ്ലാദേശിന് സാധിച്ചുള്ളൂ.

India vs Bangladesh: ഉന്നാൽ മുടിയാത് തമ്പി ! കളം നിറഞ്ഞ് സ്പിന്നർമാർ, ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടി20 പരമ്പര

Image Credits: BCCI

Published: 

09 Oct 2024 | 11:08 PM

ന്യൂഡൽഹി: ബം​ഗ്ലാദേശ് തങ്ങൾക്കൊത്ത ടീമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ടീം ഇന്ത്യ. സ്പിന്നർമാർ കളം നിറഞ്ഞ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യൻ യുവനിര സ്വന്തമാക്കിയത് 86 റൺസിന്. ഇന്ത്യയുർത്തിയ 222 റൺസ് വിജയതീരത്തേക്ക് അടുക്കാൻ ബം​ഗ്ലാ കടുവകൾക്കായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സന്ദർശകർക്ക് സാധിച്ചുള്ളൂ. നിതീഷ് റെഡ്ഡിയാണ് കളിയിലെ താരം.

അന്താരാഷ്ട്ര കരിയറിലെ അവസാന ടി20 പരമ്പരയ്ക്കിറങ്ങിയ മഹ്മൂദുല്ലയാണ് (41) ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 39 പന്തിൽ മൂന്നു സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിം​ഗ്സ്. പർവേസ് ഹുസൈൻ ഇമോൻ (16), ലിറ്റൺ ദാസ് (14), നജ്മുൽ ഷാന്റോ (11), മെഹ്ദി ഹസൻ മിറാസ് (16) എന്നിവരാണ് ബം​ഗ്ലാനിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. തൗവീദ് ഹ്രിദോയ് (2), ജാകർ അലി (1), റിഷാദ് ഹുസൈൻ (9), തൻസിം ഹസൻ സാകിബ് (8) എന്നിവർ നിരാശപ്പെടുത്തി. ടസ്കിൻ അഹമ്മദും(5), മുസ്താഫിസുർ റഹ്മാനും (1) പുറത്താകാതെ നിന്നു.

നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുൺ ചക്രവർത്തി ടി20യിലേയ്ക്കുള്ള തന്റെ മടങ്ങി വരവ് മനോഹരമാക്കി. നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് പേരെ മടക്കി നിതീഷും ബൗളിം​ഗിൽ തിളങ്ങി. വാഷിം​ഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, അർഷ്ദീപ് സിം​ഗ്, മായങ്ക് യാദവ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചെടുത്തത്. മുൻനിര തകർന്ന മത്സരത്തിൽ നിതീഷ് റെഡ്ഡിയുടെയും റിങ്കു സിം​ഗും നടത്തിയ വെട്ടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ നിതീഷിന്റെ (74) കന്നി അർദ്ധ സെഞ്ച്വറിയാണ്. 34 പന്തിൽ 74 റൺസെടുത്ത നിതീഷിന്റെ ഇന്നിം​ഗ്സിൽ 7 സിക്സറുകളും 4 ബൗണ്ടറികളും ഉൾപ്പെടുന്നു. 23 പന്തിൽ നിന്നാണ് റിങ്കു സിം​ഗ് 53 റൺസ് നേടിയത്. ഇരുവരുടെയും പാർട്ണർഷിപ്പിൽ പിറന്നത് 108 റൺസ്. ഹാർദിക് പാണ്ഡ്യ (32), റിയാൻ പരാഗ് (15) എന്നിവരും ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തേക്കി.

മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികളുമായി തിളങ്ങിയ താരം ഏഴു പന്തിൽ 10 റൺസുമായി പുറത്തായി. അഭിഷേക് ശർമ (15) സൂര്യകുമാർ യാദവ് (8) എന്നിവർ മടങ്ങിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ മടങ്ങി വരവ്. വരുൺ ചക്രബർത്തി(0) അർഷദീപ് സിം​ഗ്(6) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ താരങ്ങൾ.

Loading...
Unable to load recommendations.
Follow Us
Related Stories
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്