കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
Brazil Legends vs India Legends in Kochi: റൊണാൾഡിഞ്ഞോ, റിവാൾഡോ തുടങ്ങിയ നിരവധി ഇതിഹാസ ബ്രസീലിയൻ താരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കും. കൊച്ചിയിലെ ഈ മത്സരം ഒരു പതിറ്റാണ്ടിനു ശേഷമുള്ള റൊണാൾഡിഞ്ഞോയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിനും വഴിയൊരുക്കുകയാണ്. മത്സരത്തിനുള്ള ടിക്കറ്റുകൾ 'ഡിസ്ട്രിക്റ്റ്' ആപ്പ് വഴി വാങ്ങാവുന്നതാണ്.

ബ്രസീല്‍ ഇതിഹാസതാരം റൊണാൾഡിഞ്ഞോ
ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളിലെയും ഇതിഹാസതാരങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രദർശന മത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുന്നു. ചെന്നൈ ആസ്ഥാനമായുള്ള ഗാമെൻ സ്പോർട്സ് സംഘടിപ്പിക്കുന്ന ഈ പ്രദർശന മത്സരം സെപ്റ്റംബർ 23-നാണ് നടക്കുന്നത്. റൊണാള്‍ഡിഞ്ഞോ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ മത്സരത്തിനായി കൊച്ചിയിലേക്ക് എത്തും. മുമ്പ് 2025 മാർച്ച് 30-ന് നടന്ന പ്രദർശന മത്സരത്തിൽ ഇന്ത്യൻ സംഘം ബ്രസീലിയൻ ലെജൻഡ്സിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ ബ്രസീൽ ലെജൻഡ്സ് 2-1 നാണ് വിജയിച്ചത്
റൊണാൾഡിഞ്ഞോ, റിവാൾഡോ തുടങ്ങിയ നിരവധി ഇതിഹാസ ബ്രസീലിയൻ താരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കും. കൊച്ചിയിലെ ഈ മത്സരം ഒരു പതിറ്റാണ്ടിനു ശേഷമുള്ള റൊണാൾഡിഞ്ഞോയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിനും വഴിയൊരുക്കുകയാണ്. ഇതിന് മുമ്പ് 2016-ൽ ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായി അദ്ദേഹം കോഴിക്കോട്ട് എത്തിയിരുന്നു.
പോളോ സെർജിയോ, ജോർജീന്യോ, വയോള, എഡ്മിൽസൺ തുടങ്ങിയവരും ബ്രസീല്‍ ലെജന്‍ഡ്‌സ് സ്‌ക്വാഡിലുണ്ട്. ഐ. എം. വിജയൻ കെ. ടി. ചാക്കോ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, എൻ.പി. പ്രദീപ് തുടങ്ങിയവര്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിനെ പ്രതിനിധീകരിക്കും.
ഇന്ത്യ vs ബ്രസീൽ ലെജൻഡ്സ് സ്ക്വാഡുകൾ:
ബ്രസീൽ ലെജൻഡ്സ്: ഗോമസ്, ജോർജീന്യോ, ഗുസ്താവോ നേരി, എലിവെൽട്ടൺ, പാര, എഡ്മിൽസൺ, അമരാൽ, സ ഔസ, ജൂനിയർ, കമാൻഡുകായ, റൊണാൾഡിഞ്ഞോ, റിവാൾഡോ, പോളോ സെർജിയോ, ജിയോവാനി, വയോള, റിക്കാർഡോ ഒലിവേര, ഡിയോഗോ.
Also Read: ഗോൾ നേടാനായില്ല, 4-0 ന് തോറ്റു, റോണോയ്ക്ക് യുഎഇയിൽ കാളരാത്രി! ഗോൾഡൻ ബൂട്ടിലും തിരിച്ചടി
ഇന്ത്യ ലെജൻഡ്സ്: സുഭാശിഷ് റോയ്, സന്ദീപ് നന്ദി, സുരേഷ് മുത്തത്ത്, ദേബബ്രത റോയ്, അജയൻ, അർണബ് മൊണ്ടാൽ, മെഹ്റാജ് ഉദ്ദീൻ വാഡൂ, ബിബിയാനോ ഫെർണാണ്ടസ്, റിനോ ആന്റോ, എൻ പി പ്രദീപ്, ക്ലൈമാക്സ് ലോറൻസ്, ജോ പോൾ അഞ്ചേരി, മെഹ്താബ് ഹുസൈൻ, നെൽസൺ, ഐ എം വിജയൻ, മുഹമ്മദ് റാഫി, സി കെ വിനീത്, ആശിം ബിശ്വാസ്, കെ. ടി. ചാക്കോ.
ടിക്കറ്റുകള്‍ എവിടെ കിട്ടും?
മത്സരത്തിനുള്ള ടിക്കറ്റുകൾ ‘ഡിസ്ട്രിക്റ്റ്’ ആപ്പ് വഴി വാങ്ങാവുന്നതാണ്. 1,125, 1,499, 1,875, 2,249, 9,375 എന്നിങ്ങനെ വിവിധ നിരക്കുകളിൽ ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാണ്. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.
English Summary
Brazil Legends will play India Legends in an exhibition football match in Kochi on September 23. Top stars like Ronaldinho, Rivaldo, and I.M. Vijayan will feature in the match. Tickets for the 7:30 PM match are available on the District app.