AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യൻ പാസ്പോർട്ടിൻ്റെ ഒരു പവറേ..!; 25 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം, നാൽപ്പതിടത്ത് വിസ ഓൺ അറൈവൽ

Where Can Indian Citizens Travel Without a Visa?: ഇന്ത്യക്കാർക്ക് 25 രാജ്യങ്ങളിൽ വിസയില്ലാതെയും, 40 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം വഴിയും, 5 രാജ്യങ്ങളിൽ ഇ.ടി.എ വഴിയും പ്രവേശിക്കാം. എന്നാൽ 128 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻകൂട്ടി വിസ എടുക്കേണ്ടതുണ്ട്. ആഗോള തലത്തിൽ ഇന്ത്യൻ പാസ്പോർട്ടിന് 132-ാം സ്ഥാനമാണുള്ളത്. 70 ആണ് ഇന്ത്യയുടെ മൊബിലിറ്റി സ്കോർ

ഇന്ത്യൻ പാസ്പോർട്ടിൻ്റെ ഒരു പവറേ..!; 25 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം, നാൽപ്പതിടത്ത് വിസ ഓൺ അറൈവൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 16 Sep 2026 | 04:43 PM

സെപ്റ്റംബർ 2026-ലെ ഏറ്റവും പുതിയ പാസ്പോർട്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പാസ്പോർട്ട് ഉടകൾക്ക് മുൻകൂർ വിസയില്ലാതെ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം ഇതിന് പുറമെ 40 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സൗകര്യവും ലഭ്യമാണ്. പുതിയ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഇന്ത്യൻ പാസ്പോർട്ടിന് 132-ാം സ്ഥാനമാണുള്ളത്. 70 ആണ് ഇന്ത്യയുടെ മൊബിലിറ്റി സ്കോർ. വിസയില്ലാതെ യാത്ര ചെയ്യാനാകുന്ന രാജ്യങ്ങൾ, വിസ ഓൺ അറൈവൽ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവ ചേർത്താണ് മൊബിലിറ്റി സ്കോർ കണക്കാക്കുന്നത്.

ഇന്ത്യക്കാർക്ക് 25 രാജ്യങ്ങളിൽ വിസയില്ലാതെയും, 40 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം വഴിയും, 5 രാജ്യങ്ങളിൽ ഇ.ടി.എ വഴിയും പ്രവേശിക്കാം. എന്നാൽ 128 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻകൂട്ടി വിസ എടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളാണ് ഇനി വിശദീകരിക്കുന്നത്. എന്നാൽ യാത്രാ നിയമങ്ങളും അനുവദനീയമായ കാലയളവും മാറാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഇത്തരം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

വീസയില്ലാതെ ഏതെല്ലാം രാജ്യങ്ങൾ സന്ദർശിക്കാം ?

  • നേപ്പാൾ
  • ഭൂട്ടാൻ (14 ദിവസം),
  • തായ്‌ലൻഡ് (30 ദിവസം)
  • ഫിജി (120 ദിവസം)
  • മലേഷ്യ (ഡിജിറ്റൽ അറൈവൽ കാർഡിനൊപ്പം 90 ദിവസം),
  • മാലിദ്വീപ് (90 ദിവസം)
  • കസാഖ്സ്ഥാൻ (14 ദിവസം)
  • ഫിലിപ്പീൻസ് (14 ദിവസം)
  • ഡൊമിനിക്ക (180 ദിവസം)
  • അംഗോള (30 ദിവസം)
  • ബാർബഡോസ് (90 ദിവസം)
  • ഗാംബിയ (90 ദിവസം)
  • ഗ്രനേഡ (90 ദിവസം)
  • ഹെയ്തി (90 ദിവസം)
  • കിരിബാത്തി (90 ദിവസം)
  • മക്കാവു (30 ദിവസം)
  • മൗറീഷ്യസ് (90 ദിവസം)
  • മൈക്രോനേഷ്യ (30 ദിവസം)
  • പാലസ്തീൻ
  • റുവാണ്ട (30 ദിവസം)
  • സെനഗൽ (90 ദിവസം)
  • സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ് (90 ദിവസം)
  • ട്രിനിഡാഡ് ആൻഡ് ടൊബാഗോ (90 ദിവസം)
  • വാനുവാട്ടു (120 ദിവസം)

വിസ ഓൺ അറൈവൽ

ആർമേനിയ (120 ദിവസം), അസർബൈജാൻ (30), ബൊളീവിയ, ബുറുണ്ടി (30), കംബോഡിയ (30), കൊമോറോസ് (45), കോംഗോ (7), ജിബൂട്ടി (90), ഇക്വറ്റോറിയൽ ഗിനിയ, എത്യോപ്യ (90), ഗാബോൺ (90), ഗിനിയ (90), ഗിനിയ-ബിസാവു (90), ഇന്തോനേഷ്യ (30), ജോർദാൻ (30), ലാവോസ് (30), മഡഗാസ്കർ (90), മാർഷൽ ഐലൻഡ്സ് (90), മൗറിറ്റാനിയ (90), മംഗോളിയ (30), മൊറോക്കോ (30), മ്യാൻമർ (30), നൈജീരിയ (90), പലാവു (30), പാപുവ ന്യൂ ഗിനിയ (30), റഷ്യ (30), സെൻ്റ് ലൂസിയ (42), സമോവ (90), സിയറ ലിയോൺ (30), ദക്ഷിണ സുഡാൻ (90), സുരിനാം (90), ടാൻസാനിയ, തിമൂർ-ലെസ്റ്റെ (30), ടോഗോ (15), തുവാലു (30), ഉഗാണ്ട, യുക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ (30), വിയറ്റ്നാം (90), സിംബാബ്‌വെ (90)

ഇ.ടി.എ സൗകര്യമുള്ള അഞ്ച് രാജ്യങ്ങൾ

  • കോട്ട് ഡി ഐവർ (90 ദിവസം),
  • കെനിയ (90),
  • സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് (90)
  • സീഷെൽസ് (ടൂറിസ്റ്റ് രജിസ്ട്രേഷനൊപ്പം 90 ദിവസം),
  • ശ്രീലങ്ക (30 ദിവസം).

മുൻകൂട്ടി വിസ എടുക്കേണ്ട രാജ്യങ്ങൾ

128 രാജ്യങ്ങളിലാണ് യാത്രകൾക്ക് മുൻപ് തന്നെ വിസ എടുക്കേണ്ടത്. ചിലയിടങ്ങളിൽ ഓൺലൈനായി ഇ-വിസ എടുക്കാനും സൗകര്യമുണ്ട്.

യൂറോപ്പ്: യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഡെന്മാർക്ക്, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സൈപ്രസ്, ഫിൻലൻഡ്, ഗ്രീസ്, പോർച്ചുഗൽ, റഷ്യ, യുക്രെയ്ൻ തുടങ്ങിയ 46 രാജ്യങ്ങൾ.

ഏഷ്യ: യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, പാകിസ്ഥാൻ, ഇസ്രായേൽ, ലെബനൻ തുടങ്ങി 34 രാജ്യങ്ങൾ.

ആഫ്രിക്ക: ഈജിപ്ത്, ദക്ഷിണാഫ്രിക്ക, മൊറോക്കോ, അൾജീരിയ, ഘാന, നൈജീരിയ, സെനഗൽ തുടങ്ങി 37 രാജ്യങ്ങൾ.

വടക്കേ അമേരിക്ക – കരീബിയൻ: യു.എസ്, കാനഡ, മെക്സിക്കോ, ക്യൂബ തുടങ്ങി 14 രാജ്യങ്ങൾ.

തെക്കേ അമേരിക്ക: അർജൻ്റീന, ബ്രസീൽ, ചിലി, കൊളംബിയ, പെറു ഉൾപ്പെടെ 11 രാജ്യങ്ങൾ.

ഓഷ്യാനിയ / പസഫിക്: ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി ഉൾപ്പെടെ 9 രാജ്യങ്ങൾ.

English Summary

The September 2026 Passport Report ranks the Indian passport 132nd globally with a mobility score of 70. Indian citizens now enjoy visa-free entry to 25 countries and visa-on-arrival in 40 destinations.

Follow Us