India vs New Zealand : ടോസ് നേടി, ഇന്ത്യ ബാറ്റ് ചെയ്യില്ല; ആദ്യ മത്സരം ഇന്ന്

ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് മത്സരം നടക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പര 2-2 ന് സമനിലയിലാക്കിയ ശേഷം വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് സ്വന്തം നാട്ടിലെ സാഹചര്യങ്ങളെയും ചില വലിയ താരങ്ങളുടെ തിരിച്ചുവരവിനെയും ആശ്രയിച്ചായിരിക്കും കളിക്കുക.

India vs New Zealand : ടോസ് നേടി, ഇന്ത്യ ബാറ്റ് ചെയ്യില്ല; ആദ്യ മത്സരം ഇന്ന്

India Vs New Zealand

Updated On: 

22 Oct 2026 | 01:32 PM

ഇന്ത്യ- ന്യൂസിലാൻ്റ് ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തു. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 നാണ് മത്സരം നടക്കുന്നത്.  അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്, തുടർന്ന് അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും നടക്കും. 2026 ലെ ടി20 ലോകകപ്പ് ഫൈനലിൽ കളിച്ച ഇരു ടീമുകളും ടൂർണമെന്റിന് ശേഷം ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടും.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പര 2-2 ന് സമനിലയിലാക്കിയ ശേഷം വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് സ്വന്തം നാട്ടിലെ സാഹചര്യങ്ങളെയും ചില വലിയ താരങ്ങളുടെ തിരിച്ചുവരവിനെയും ആശ്രയിച്ചായിരിക്കും കളിക്കുക. ഹാഗ്ലി ഓവലിൽ പേസർമാർക്ക് നൽകുന്ന പിന്തുണ പ്രയോജനപ്പെടുത്തുക എന്നതായിരിക്കും ഇന്ത്യൻ ലക്ഷ്യം.

Also Read: വൈഭവ് സൂര്യവംശി കാത്തിരിക്കണം; ഇപ്പോള്‍ സ്ഥാനമില്ല; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യൂസിലന്‍ഡിനെ അവരുടെ ഹോം ഗ്രൌണ്ടിൽ നേരിടുക എന്നതാണ്. ന്യൂസിലൻഡിൻ്റെ പിച്ചുകളിൽ സ്വിംഗും അധിക ബൗൺസും നേരിടേണ്ടി വരുന്നത് ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവർക്ക് കടുത്ത വെല്ലുവിളിയായിരിക്കും. ഇരു ടീമുകളും ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയത് മാർച്ചിലെ ലോക കപ്പ് ഫൈനലിലായിരുന്നു. അന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ 98 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ തങ്ങളുടെ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയിരുന്നു.

English Summary

IND vs NZ 1st t20i score and update India and new Zealand match in

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി