AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs PAN Live Streaming: ആരാധകർ കാത്തിരുന്ന പോരാട്ടം; ഇന്ത്യ – പനാമ സൗഹൃദ പോരാട്ടം ലൈവായി കാണാൻ വഴിയിതാ

When and where to watch India vs Panama Live football match: ഫിഫ ലോകകപ്പ് കളിച്ച കരുത്തരായ പനാമയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഫിഫ റാങ്കിങില്‍ 138-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക്, 44-ാം റാങ്കുകാരായ പനാമയ്ക്കെതിരായ മത്സരം വലിയൊരു വെല്ലുവിളി തന്നെയായിരിക്കും.

IND vs PAN Live Streaming: ആരാധകർ കാത്തിരുന്ന പോരാട്ടം; ഇന്ത്യ – പനാമ സൗഹൃദ പോരാട്ടം ലൈവായി കാണാൻ വഴിയിതാ
പനാമയ്‌ക്കെതിരായ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുന്നു Image Credit source: Indian Football Team Facebook
Jayadevan AM
Jayadevan AM | Published: 24 Sep 2026 | 10:39 PM

ഇന്ത്യ-പനാമ സൗഹൃദ ഫുട്‌ബോള്‍ മത്സരം നാളെ നടക്കും. സെപ്തംബര്‍ 25, വെള്ളിയാഴ്ച രാത്രി 7.30-ന് ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഫിഫ ലോകകപ്പ് കളിച്ച കരുത്തരായ പനാമയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഫിഫ റാങ്കിങില്‍ 138-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക്, 44-ാം റാങ്കുകാരായ പനാമയ്ക്കെതിരായ മത്സരം വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. ആരാധകർക്കായി ഈ മത്സരം സോണിലിവ് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും തത്സമയം സ്ട്രീം ചെയ്യും. സോണി സ്പോർട്സ് നെറ്റ്വർക്ക് ചാനലുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

ഇന്ത്യൻ സ്ക്വാഡ്:

  • ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്സുഖൻ സിംഗ് ഗിൽ, സോം കുമാർ.
  • ഡിഫൻഡർമാർ: അഭിഷേക് സിംഗ് തെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹ്മിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാഒബാം.
  • മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്സൺ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്.
  • ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്.

Also Read: മെസിക്ക് ദുഃഖ വാർത്ത; വിടവാങ്ങൽ മത്സരത്തിന് രണ്ട് പ്രിയ കൂട്ടുകാർ അ‌ർജന്റീന ടീമിൽ ഒപ്പമുണ്ടാകില്ല

പനാമ സ്ക്വാഡ്:

  • ഗോൾകീപ്പർമാർ: ഒർലാൻഡോ മോസ്ക്വേര, മാർക്കോസ് ഡി ലിയോൺ, എഡി റോബർട്ട്സ്.
  • ഡിഫൻഡർമാർ: സെസാർ ബ്ലാക്ക്മാൻ, ജോർജ്ജ് ഗുട്ടിയെറെസ്, ജെയർ മോഡൽ, അമീർ മുറില്ലോ, ഒമർ വലൻസിയ, മാർട്ടിൻ ക്രഗ്, ആൻഡ്രെസ് ആൻഡ്രേഡ്, ജോസ് കോർഡോബ, ജിയോവാനി റാമോസ്, ജോസഫ് ജോൺസ്, എഡ്വാർഡോ ആൻഡേഴ്സൺ.
  • മിഡ്ഫീൽഡർമാർ: കാർലോസ് ഹാർവി, അദാൽബെർട്ടോ, ക്രിസ്റ്റ്യൻ മാർട്ടിനെസ്, ജോസ് ലൂയിസ് റോഡ്രിഗസ്, വിക്ടർ ഗ്രിഫിത്ത്, ഡെയ്വിസ് മുറില്ലോ, അസാറിയാസ് ലണ്ടോണോ, റാഫേൽ മോസ്ക്വേര, ജിയോവാനി ഹെർബർട്ട്.
  • ഫോർവേഡുകൾ: ജോസ് ഫജാർഡോ, ജോസ്യൂ വെർഗാര, മിജാഹിർ ജിമെനെസ്, തോമസ് റോഡ്രിഗസ്.

വരുന്നു വമ്പന്‍ മത്സരങ്ങള്‍

പനാമയ്‌ക്കെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മുന്നൊരുക്കം മാത്രമാണ്. കൊൽക്കത്തയിലെ സാൾട്ട്‌ലേക് സ്റ്റേഡിയത്തിൽ വെച്ച് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ (ഒക്ടോബർ 3), രണ്ട് തവണ കിരീടം നേടിയ ഉറുഗ്വേ (ഒക്ടോബർ 6) എന്നിങ്ങനെ അതിശക്തരായ എതിരാളികളെ ഇന്ത്യ നേരിടാനൊരുങ്ങുകയാണ്.

English Summary

The Indian football team faces Panama in a friendly match at Bengaluru’s Sree Kanteerava Stadium. This game begins India’s series against World Cup teams after withdrawing from the ASEAN Cup. Ranked 138th, India faces a tough challenge against 44th-ranked Panama. Fans can watch the live action on the SonyLIV app and Sony Sports network.

Follow Us