BCCI Chief Selector: അഗാര്‍ക്കറുടെയും ബിസിസിഐയുടെയും മനം മാറുമോ? ഒക്ടോബര്‍ നാലു വരെ സമയം
Ajit Agarkar Not Seeking Extension as Chief Selector: ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് സെപ്തംബര്‍ 18-ന് അഗാർക്കർ ബിസിസിഐയെ അറിയിച്ചിരുന്നു. അഗാര്‍ക്കറിന് ഇനി മനംമാറ്റമുണ്ടാകാനും സാധ്യതയില്ല. കരാര്‍ നീട്ടിനല്‍കണമെന്ന് ഇനി അദ്ദേഹം ആവശ്യപ്പെടില്ലെന്നാണ് വിവരം.
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കുന്നതുവരെ ഭാവി നടപടികൾ തീരുമാനിക്കാൻ ബോർഡിന് സമയമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ഒക്ടോബര്‍ നാലിനാണ് അഗാര്‍ക്കറുടെ കരാര്‍ കാലാവധി അവസാനിക്കുന്നത്. നാലാം തീയതി വരെ തങ്ങള്‍ക്ക് സമയമുണ്ടെന്ന് സൈകിയ പിടിഐയോട് വ്യക്തമാക്കി. ഒക്ടോബർ 4-ന് ശേഷം ഒഴിവ് വരുന്ന തസ്തിക സംബന്ധിച്ച് തീരുമാനമെടുക്കും. ബിസിസിഐ എടുക്കുന്ന തീരുമാനങ്ങള്‍ പൊതുമധ്യത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് സെപ്തംബര്‍ 18-ന് അഗാർക്കർ ബിസിസിഐയെ അറിയിച്ചിരുന്നു. അഗാര്‍ക്കറിന് ഇനി മനംമാറ്റമുണ്ടാകാനും സാധ്യതയില്ല. കരാര്‍ നീട്ടിനല്‍കണമെന്ന് ഇനി അദ്ദേഹം ആവശ്യപ്പെടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ, ഒക്ടോബര്‍ നാലിന് അദ്ദേഹം ചീഫ് സെലക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങും.
ചേതൻ ശർമ്മയ്ക്ക് പകരമായി 2023 ജൂലൈയിലാണ് അഗാർക്കർ സീനിയർ പുരുഷ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റത്. 2024, 2026 വര്‍ഷങ്ങളിലെ ടി20 ലോകകപ്പ് കിരീടവും, 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലയളവിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
Also Read: ജപ്പാന്‍ തെരുവില്‍ ‘കണ്ണാടി’ കുടകളുമായി ഇന്ത്യന്‍ താരങ്ങള്‍; എന്താണ് പ്രത്യേകത?
ഒക്ടോബര്‍ നാലിന് ശേഷം പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ബിസിസിഐ ആരംഭിക്കും. 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതടക്കം പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
ഏഷ്യന്‍ ഗെയിംസിലെ പ്രകടനം
ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയതില്‍ സൈകിയ സന്തോഷം പ്രകടിപ്പിച്ചു. പുരുഷ ടീമും സമാന പ്രകടനം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. വനിതാ ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നു. അവരുടെ സ്വര്‍ണനേട്ടത്തില്‍ രാജ്യം സന്തോഷത്തിലാണ്. മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്.
“ഞങ്ങൾ വളരെ അഭിമാനിക്കുന്നു, അവരുടെ മികച്ച വിജയത്തിൽ രാജ്യം സന്തോഷിക്കുകയാണ്. വനിതാ ടീം ശരിക്കും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഒരു വർഷത്തിലേറെയായി അവർ തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു,” സൈകിയ പറഞ്ഞു.
പുരുഷ ടീം 28-ന് ക്യാമ്പയിന്‍ ആരംഭിക്കും. ഫൈനൽ മത്സരം ഒക്ടോബർ 3-നാണ്. ജപ്പാനിൽ വനിതാ ടീം വെട്ടിത്തെളിച്ച അതേ പാത പുരുഷന്മാരും പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒക്ടോബർ 3-ന് സന്തോഷിക്കാൻ രാജ്യത്തിന് മറ്റൊരു സ്വർണ്ണാവസരം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
BCCI secretary Devajit Saikia said the board has enough time until October 4 to decide on the chief selector position. Current chairman Ajit Agarkar declined to seek an extension to his three-year contract. The BCCI will officially announce its decision once the vacancy arises after October 4. Saikia also hoped the men’s cricket team would repeat the women’s gold medal feat at the Asian Games.