AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

2030 Commonwealth Games in India: 20230ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി

India to host Commonwealth Games 2030 in Ahmedabad: ഗ്ലാസ്‌ഗോയിൽ നടക്കുന്ന ജനറല്‍ അസംബ്ലിയുടെ അംഗീകാരം മാത്രമാണ് ഇനി മുന്നിലുള്ള ഏക കടമ്പ. എന്നാല്‍ ഇത് ഒരു ഫോര്‍മാലിറ്റി മാത്രമാണ്. അതുകൊണ്ട് തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനി മറ്റ് വെല്ലുവിളികളില്ല

2030 Commonwealth Games in India: 20230ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി
എസ് ജയശങ്കര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Oct 2025 14:30 PM

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിരീകരിച്ചു. അഹമ്മദാബാദിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. രാജ്യത്തിനും ഗുജറാത്തിനും ഇത് അഭിമാന നിമിഷമാണെന്നും, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുടെ തെളിവാണിതെന്നും ജയശങ്കര്‍ പറഞ്ഞു.

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ അംഗീകാരം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് ശുപാർശ ചെയ്യുകയായിരുന്നു.

കോമൺ‌വെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇന്ത്യയെ ശുപാര്‍ശ ചെയ്തത്. ടെക്‌നിക്കല്‍ ഡെലിവറി, ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവേണന്‍സ് തുടങ്ങി വിവിധ കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരുന്നു ശുപാര്‍ശ.

നവംബര്‍ 26ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന ജനറല്‍ അസംബ്ലിയുടെ അംഗീകാരം മാത്രമാണ് ഇനി മുന്നിലുള്ള ഏക കടമ്പ. എന്നാല്‍ ഇത് ഒരു ഫോര്‍മാലിറ്റി മാത്രമാണ്. അതുകൊണ്ട് തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനി മറ്റ് വെല്ലുവിളികളില്ല.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷികം കൂടിയാണ് 2030ല്‍ നടക്കുന്നതെന്നാണ് പ്രധാന പ്രത്യേകത. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് 1930ലാണ് നടന്നത്. കാനഡയിലെ ഹാമില്‍ട്ടണാണ് പ്രഥമ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

അഹമ്മദാബാദിനൊപ്പം, നൈജീരിയയിലെ അബുജയും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അഹമ്മദാബാദിന് നറുക്ക് വീഴുകയായിരുന്നു. 2022ല്‍ യുകെയിലെ ബര്‍മിങ്ഹാമിലാണ് അവസാന കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്. അന്ന് ഇന്ത്യ നാലാമത് ഫിനിഷ് ചെയ്തിരുന്നു.

എസ് ജയശങ്കറിന്റെ ട്വീറ്റ്‌