AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: പുറത്തുപറയാൻ പാടില്ല; ഒരു ഇന്ത്യൻ താരം ഇങ്ങനെയൊക്കെ പറയുമോ?; സഞ്ജുവുമായുള്ള അനുഭവം പറഞ്ഞ് യുവതാരം

Muhammad Ashik About Sanju Samson: സഞ്ജു സാംസണുമായുള്ള അനുഭവം പറഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം മുഹമ്മദ് ആഷിക്. കെസിഎലിൽ ഇരുവരും കൊച്ചിയുടെ താരങ്ങളായിരുന്നു.

Sanju Samson: പുറത്തുപറയാൻ പാടില്ല; ഒരു ഇന്ത്യൻ താരം ഇങ്ങനെയൊക്കെ പറയുമോ?; സഞ്ജുവുമായുള്ള അനുഭവം പറഞ്ഞ് യുവതാരം
മുഹമ്മദ് ആഷിക്, സഞ്ജു സാംസൺImage Credit source: Social Media
abdul-basith
Abdul Basith | Published: 16 Oct 2025 14:27 PM

കേരള ക്രിക്കറ്റ് ലീഗിനിടെയുണ്ടായ അനുഭവം പറഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ യുവതാരം മുഹമ്മദ് ആഷിക്. കൊച്ചിയുടെ കിരീടനേട്ടത്തിൽ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ താരമാണ് ആഷിക്. ടീമിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് സഞ്ജു പറഞ്ഞ ഒരു കാര്യമാണ് ആഷിക് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.

“സഞ്ജുവിൻ്റെ കൂടെ കളിക്കുമ്പോൾ പ്രഷറൊന്നുമില്ല. അടിച്ചുപൊളിക്കെടാ മോനേ എന്നാണ് പറഞ്ഞത്. ആള് ഒരു പ്രഷറും തരില്ല. ഞാൻ നന്നായിട്ട് എറിഞ്ഞുവരികയായിരുന്നു. അപ്പോ ഒരു കളി രണ്ടോവറിൽ കുറച്ച് റൺസ് പോയി. വിഷ്ണുച്ചേട്ടൻ എന്നെ രണ്ട് സിക്സടിച്ചു. അപ്പോൾ എൻ്റടുത്ത് ചോദിച്ചു, എന്ത് പറ്റിയെന്ന്. ഞാൻ പറഞ്ഞു, സ്ലിപ്പ് ആയിപ്പോയെന്ന്. അപ്പോൾ എന്നെ ഒറ്റക്ക് മാറ്റിനിർത്തിയിട്ട് പുറത്ത് പറയാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഒരു ഇന്ത്യൻ പ്ലയർ ഇങ്ങനെയൊക്കെ പറയുമോ എന്ന് തോന്നി. ആ മാച്ചിൽ പിന്നെ വിഷ്ണുച്ചേട്ടൻ എന്നെ സിക്സടിച്ചിട്ടില്ല.”- മുഹമ്മദ് ആഷിക് പറഞ്ഞു.

Also Read: Sanju Samson: സഞ്ജു സാംസണ്‍ പഴയ തട്ടകത്തിലേക്കോ? പന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍ട്ടില്‍

കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആയിരുന്നു ജേതാക്കൾ. തുടക്കം മുതൽ ആധികാരികതയോടെ കളിച്ച ടൈഗേഴ്സ് കിരീടനേട്ടത്തോടെ രണ്ടാം സീസൺ അവസാനിപ്പിക്കുകയായിരുന്നു. സഞ്ജു സാംസൺ ആയിരുന്നു ടീമിലെ പ്രധാന ആകർഷണം. സഞ്ജുവിൻ്റെ സഹോദരൻ സാലി സാംസണാണ് ടീമിനെ നയിച്ചത്. ടീമിന് ഗംഭീര തുടക്കങ്ങൾ നൽകിയ സഞ്ജു ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്നു.

മുഹമ്മദ് ആഷിക് കൊച്ചിയ്ക്കായി നിർണായക പ്രകടനങ്ങൾ നടത്തി. 10 മത്സരങ്ങളിൽ നിന്ന് 144 റൺസ് നേടിയ ആഷികിനായിരുന്നു സീസണിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്. 262 സ്ട്രൈക്ക് റേറ്റിൽ അടിച്ചുതകർത്ത ആഷിക് 10 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും സ്വന്തമാക്കി.