ഇന്ത്യക്ക് സുവർണ ദിനം, ഒരു ദിവസം 4 സ്വർണം

ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടു, മിക്സഡ് കോമ്പൗണ്ട് ഇനത്തിൽ ചിക്കിത തനിപർതി - സാഹിൽ രാജേഷ് ജാദവ് സഖ്യവും ഇന്ത്യക്കായി സ്വർണ നേട്ടം കൈവരിച്ചപ്പോൾ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് വനിതകളുടെ 4×400 മീറ്റർ റിലേ ടീം ഇന്ത്യക്കായി സ്വർണ്ണം നേടി. നേരത്തെ ഷൂട്ടിംഗ് മിക്സഡ് ഇനങ്ങളിലും വനിതാ ക്രിക്കറ്റിലും ലഭിച്ച സ്വർണ്ണ മെഡലുകൾ ഇന്ത്യയുടെ കുതിപ്പിന് കരുത്തായി. തുടർച്ചയായ വിജയങ്ങളോടെ മെഡൽ പട്ടികയിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വരും ദിവസങ്ങളിലെ കൂടുതൽ മത്സരങ്ങളിലൂടെ മെഡൽ വേട്ട ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

ഇന്ത്യക്ക് സുവർണ ദിനം, ഒരു ദിവസം 4 സ്വർണം

Asian Games 2026 Gold Medals

Updated On: 

30 Sep 2026 | 01:14 PM

ജപ്പാൻ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്രപരമായ നേട്ടം. വിവിധ കായിക ഇനങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യ തങ്ങളുടെ സ്വർണ്ണ മെഡൽ നേട്ടം 10-ലേക്ക് എത്തിച്ചു. . ഇതോടെ മെഡൽ പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ ശക്തരായ ഇറാനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ കബഡിയിൽ സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയപ്പോൾ, അമ്പെയ്ത്തിൽ  വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ലോകറെക്കോർഡിനൊപ്പമെത്തി ഇന്ത്യ സ്വർണ്ണം നേടി.

മിക്സഡ് കോമ്പൗണ്ട് ഇനത്തിൽ ചിക്കിത തനിപർതി – സാഹിൽ രാജേഷ് ജാദവ് സഖ്യവും ഇന്ത്യക്കായി സ്വർണ നേട്ടം കൈവരിച്ചപ്പോൾ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് വനിതകളുടെ 4×400 മീറ്റർ റിലേ ടീം ഇന്ത്യക്കായി സ്വർണ്ണം നേടി. നേരത്തെ ഷൂട്ടിംഗ് മിക്സഡ് ഇനങ്ങളിലും വനിതാ ക്രിക്കറ്റിലും ലഭിച്ച സ്വർണ്ണ മെഡലുകൾ ഇന്ത്യയുടെ കുതിപ്പിന് കരുത്തായി. തുടർച്ചയായ വിജയങ്ങളോടെ മെഡൽ പട്ടികയിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വരും ദിവസങ്ങളിലെ കൂടുതൽ മത്സരങ്ങളിലൂടെ മെഡൽ വേട്ട ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

Also Read: Asian Games 2026: ‘വിജയ് ഒന്ന് വിളിച്ചിരുന്നെങ്കിൽ…’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ആൻസി സോജൻ്റെ വാക്കുകൾ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 10 സ്വർണ്ണം, 21 വെള്ളി, 28 വെങ്കലം ഉൾപ്പെടെ ആകെ 59 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. 43 കായിക ഇനങ്ങളിലായി 469 മെഡൽ പോരാട്ടങ്ങളിലാണ് മത്സരം നടക്കുന്നത്. അത്‌ലറ്റിക്സിൽ നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ചത്. ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം നേടി.

വനിതകളുടെ ട്രാപ്പ് ഇനത്തിൽ നീരു ദണ്ഡ വ്യക്തിഗത സ്വർണ്ണം നേടി. മിക്സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത് – സുരുചി സിംഗ് സഖ്യവും മിക്സഡ് ട്രാപ്പിൽ കൈനാൻ ചെനായ് – നീരു ദണ്ഡ സഖ്യവും സ്വർണ്ണം കരസ്ഥമാക്കി. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ ഇരട്ട സ്വർണ്ണം നിലനിർത്തി.

ആർച്ചറി (അമ്പെയ്ത്ത്): കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യ മൂന്ന് സ്വർണ്ണങ്ങൾ തൂത്തുവാരി (വനിതാ ടീം, പുരുഷ ടീം, മിക്സഡ് ടീം). മിക്സഡ് ടീം സ്വർണ്ണം നേടിയ ചിക്കിത തനിപർതി – സാഹിൽ ജാദവ് സഖ്യം 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് യോഗ്യതയും ഉറപ്പാക്കി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ പഹൽ, പൂവമ്മ എം.ആർ, പ്രാചി ചൗധരി, വിത്യ രാംരാജ് എന്നിവരടങ്ങിയ ടീം സ്വർണ്ണമണിഞ്ഞു.

മറ്റ് നേട്ടങ്ങൾ

ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി നേടി (1998-ന് ശേഷമുള്ള ആദ്യ മെഡൽ). മിക്സഡ് മാർഷ്യൽ ആർട്സിൽ (MMA) സുചിക താരിയലും സോഫ്റ്റ് ടെന്നീസിൽ ജയ് മീണയും വെങ്കലം നേടി ഈ ഇനങ്ങളിലെ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലുകളാണിത്. പുരുഷ ലോങ് ജംപിൽ ശ്രീശങ്കറും വനിതാ ലോങ് ജംപിൽ ആൻസി സോജനും ഇന്ത്യക്കായി വെള്ളിയും നേടി.

 

 

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സിന്‌ ഇനി ശുക്രദശ? അല്‍ ഫുര്‍സാന്റെ വരവ് വെറുതെയല്ല; പുതിയ സ്റ്റേഡിയമടക്കം പരിഗണനയില്‍
Asian Games 2026: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം; ഫൈനലിൽ ചൈനയെ തകർത്ത് വനിതാ ടീം
Asian Games 2026: ‘വിജയ് ഒന്ന് വിളിച്ചിരുന്നെങ്കിൽ…’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ആൻസി സോജൻ്റെ വാക്കുകൾ
Asian Games 2026: ട്രാക്കിൽ തീപ്പൊരിയായി ഇന്ത്യൻ പെൺപട; 4×400 മീറ്റർ റിലേയിൽ സ്വര്‍ണം
ഇതുവരെ സ്വന്തമാക്കിയതെല്ലാം നഷ്ടപ്പെടും? മാഞ്ചസ്റ്റര്‍ സിറ്റി ചെന്നുപെട്ടത് ഊരാക്കുടുക്കില്‍! ഇനി എന്ത്?
Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ