Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം
Sarfaraz Khan Baby: ആഭ്യന്തര ക്രിക്കറ്റിലെ ഉഗ്രൻ പ്രകടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് കുഞ്ഞ് ജനിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കും പങ്കാളി റൊമാന ജാഹുറിനും കുഞ്ഞ് ജനിച്ച കാര്യം താരം അറിയിച്ചത്. (Image Credits: Sarfaraz Khan Instagram)

ഒക്ടോബർ 21 തിങ്കളാഴ്ച മുബെെയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സർഫറാസ് ഖാൻ പങ്കുവച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു. (Image Credits: Sarfaraz Khan Instagram)

2023 ഓഗസ്റ്റ് 27-നാണ് സർഫറാസ് ഖാനും ജമ്മു കശ്മീർ സ്വദേശിയായ റൊമാന ജാഹുറും വിവാഹിതരായത്. (Image Credits: Sarfaraz Khan Instagram)

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാൻ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഡക്കായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ, 195 പന്തില്‍നിന്ന് 150 റണ്‍സാണ് താരം നേടിയത്. (Image Credits: Sarfaraz Khan Instagram)

18 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ ഋഷഭ് പന്തുമായി ചേർന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടും സർഫറാസുണ്ടാക്കി. (Image Credits: Sarfaraz Khan Instagram)