IPL Match Suspended: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി, പുതിയ തീയ്യതി പിന്നീട്
കഴിഞ്ഞ ദിവസം ധർമ്മശാലയിലെ മത്സരവും ഇടയിൽ വെച്ച് അവസാനിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്നും പുതിയ അപ്ഡേറ്റുകൾ

Ipl Match Suspended
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽ മത്സരവും ധർമശാലയിൽ നിർത്തിവെച്ചിരുന്നു. മെയ് 25-നായിരുന്നു ഫൈനൽ മത്സരം നടക്കേണ്ടിയിരുന്നത്. ഇനിയും 16 മത്സരങ്ങൾ കൂടി സീരിസിൽ നടക്കാനുണ്ട്. ഷെഡ്യൂൾ ചെയ്ത 74 മത്സരങ്ങളിൽ 58 എണ്ണം (ഗ്രൂപ്പ് ഘട്ടം, പ്ലേഓഫുകൾ, ഫൈനൽ ഉൾപ്പെടെ) ഇതുവരെ പൂർത്തിയായിരുന്നു.
ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടർന്നാണ് ധർമശാലയിലെ മാച്ച് നിർത്തിവെച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മത്സരങ്ങൾ നടക്കില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യാ പാകിസ്ഥാൻ പ്രശ്നങ്ങളുടെ ഇടയിൽ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിനടക്കം ബോംബ് ഭീക്ഷണിയും കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതും കൂടി പരിഗണനയിലെടുത്താണ് നടപടിയെന്നാണ് സൂചന.