AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌

India Pakistan tension: വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ ടീമുകളുടെ യാത്രാപദ്ധതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ധര്‍മശാലയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌
പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 09 May 2025 | 12:52 AM

ന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ ഐപിഎല്‍ 2025 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കുമോയെന്ന് ആശങ്ക. നിലവില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ബിസിസിഐ ആലോചിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും. നേരത്തെ ഇന്നലെ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു. സാങ്കേതിക കാരണമെന്നാണ് വിശദീകരണമെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം നിര്‍ത്തിവച്ചതെന്നാണ് വിവരം.

നേരത്തെ വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ ടീമുകളുടെ യാത്രാപദ്ധതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ധര്‍മശാലയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു.

മെയ് 11 ഞായറാഴ്ച ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ കാരണം അഹമ്മദാബാദിലേക്ക് മാറ്റുന്നുവെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ ഔദ്യോഗിക വിശദീകരണം.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

നിലവിലെ സംഘര്‍ഷങ്ങള്‍ പിഎസ്എല്ലിനെയും ബാധിച്ചിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ പെഷവാര്‍ സാല്‍മിയും, കറാച്ചി കിങ്‌സും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കിയിരുന്നു.