IPL 2025: ‘നീ ഏതാടാ മോനേ?’; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ

IPL 2025 MI vs CSK MS Dhoni And Vignesh Puthur: എൽ ക്ലാസിക്കോയിലെ വിജയത്തിന് എംഎസ് ധോണിയും മലയാളി താരം വിഗ്നേഷ് പുത്തൂരും തമ്മിൽ സംസാരിക്കുന്നതിൻ്റെ വിഡിയോ വൈറൽ. മത്സരശേഷം പരസ്പരം ഹസ്തദാനം നൽകുന്നതിനിടെയാണ് ഇരുവരും സംസാരിക്കുന്നത്.

IPL 2025: നീ ഏതാടാ മോനേ?; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ

എംഎസ് ധോണി, വിഗ്നേഷ് പുത്തൂർ

Updated On: 

24 Mar 2025 | 08:47 AM

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം മലയാളി താരം വിഗ്നേഷ് പുത്തൂരുമായി എംഎസ് ധോണി സംസാരിക്കുന്നതിൻ്റെ വിഡിയോ വൈറൽ. കളി അവസാനിച്ച് പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ നന്നായി കളിച്ചു എന്ന് പറയുന്ന ധോണി പിന്നീട് എന്തോ ചോദിക്കുന്നതും വിഗ്നേഷ് മറുപടി പറയുന്നതും വിഡിയോയിൽ കാണാം. ‘ഇതുവരെ കാണാത്ത താങ്കൾ ഏതാണ്?’ എന്നാണ് ധോണിയുടെ ചോദ്യമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

വിഡിയോ കാണാം

മത്സരത്തിൽ വമ്പൻ തോൽവിയിലേക്ക് കുതിച്ച ചെന്നൈയുടെ വിജയം അവസാന ഓവർ വരെ തടഞ്ഞത് ആദ്യ മത്സരം കളിക്കുന്ന വിഗ്നേഷിൻ്റെ സ്പെൽ ആയിരുന്നു. 4 ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിഗ്നേഷ് ഇതോടെ സോഷ്യൽ മീഡിയയിലെ ചർച്ചയായി. ആദ്യ മൂന്നോവറിൽ 17 റൺസിന് മൂന്ന് വിക്കറ്റ് നേടിയ താരം പിന്നീട് 18ആം ഓവറിലാണ് വീണ്ടും എത്തുന്നത്. ഈ ഓവറിൽ രണ്ട് സിക്സറുളടക്കം നേടിയ രചിൻ രവീന്ദ്രയാണ് വിഗ്നേഷിൻ്റെ ബൗളിംഗ് ഫിഗർ അല്പം മോശമാക്കിയത്. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് വിഗ്നേഷ് പുറത്താക്കിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സാൻ്റ്നറെ സിക്സറിന് പറത്തി രചിൻ കളി വിജയിപ്പിച്ചു. ശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിലുള്ള ഹസ്തദാനത്തിനിടെയാണ് മലയാളി താരത്തെ അഭിനന്ദിക്കാനും സംസാരിക്കാനും ധോണി സമയം കണ്ടെത്തിയത്.

Also Read: IPL 2025: ലേലത്തിലെടുത്തു, റാഷിദ് ഖാനൊപ്പം സ്വന്തം ചിലവിൽ പരിശീലനത്തിനയച്ചു; മുംബൈ ഇന്ത്യൻസ് കൈവെള്ളയിൽ കാത്തുസൂക്ഷിക്കുന്ന മലയാളിപ്പയ്യൻ

മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 155 റൺസെടുത്തു. 31 റൺസ് നേടിയ തിലക് വർമ്മ ടീമിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 9ആം നമ്പറിലിറങ്ങി 15 പന്തിൽ 28 റൺസ് നേടിയ ദീപക് ചഹാറിൻ്റെ പ്രകടനമാണ് മുംബൈയെ 150 കടത്തിയത്. ചെന്നൈക്കായി നൂർ അഹ്മദ് നാലും ഖലീൽ അഹ്മദ് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടന്നു. 45 പന്തിൽ 65 റൺസ് നേടി പുറത്താവാതെ നിന്ന രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഋതുരാജ് ഗെയ്ക്വാദും (53) ഫിഫ്റ്റിയടിച്ചു. മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിഗ്നേഷ് പുത്തൂരാണ് തിളങ്ങിയത്.

 

Follow Us
Related Stories
FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
FIFA World Cup 2026 : ക്യൂറസാവയുടെ 7-1 തോൽവി, ചങ്ക് പിടഞ്ഞത് മറ്റൊരുടത്ത്; സ്വന്തം മണ്ണിൽവെച്ച് ചിറകരിക്കപ്പെട്ട കാനറികളുടെ ദുരന്തകഥ
Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
FIFA World Cup 2026: ഒപ്റ്റയുടെ പ്രവചനം വിജയിക്കുമോ? സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം; ചുവപ്പൻ പടയെ വിറപ്പിക്കുമോ ‘ബ്ലൂ ഷാർക്സ്’?
ഐവറി കോസ്റ്റ് അ‌ട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ