AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചക് ദേ ഇന്ത്യ! കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിത്തന്ന പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു

hockey coach Gurdial Singh Bhangu passed away: ഹോക്കി പരിശീലകൻ ഗുർദിയാൽ സിംഗ് ഭാംഗു (86) അ‌ന്തരിച്ചു. കാനഡയിൽ വച്ചായിരുന്നു അ‌ന്ത്യം. 2002-ൽ മാഞ്ചസ്റ്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ, ആതിഥേയരായ ഇംഗ്ലണ്ടിനെ 3- 2 എന്ന സ്‌കോറിന് ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ ടീമിനെ നയിച്ചത് ഭാംഗു ആയിരുന്നു.

ചക് ദേ ഇന്ത്യ! കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിത്തന്ന പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു
Hockey Coach Gurdial Singh Bhangu Passed AwayImage Credit source: X
Prasanth Kumar
Prasanth Kumar | Updated On: 08 Nov 2026 | 08:34 AM

ന്യൂഡൽഹി: 2002-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ സ്വർണമെഡൽ നേട്ടത്തിലേക്ക് എത്തിച്ച് ചരിത്രം രചിച്ച ഹോക്കി പരിശീലകൻ ഗുർദിയാൽ സിംഗ് ഭാംഗു (86) അ‌ന്തരിച്ചു. കാനഡയിൽ വച്ചായിരുന്നു അ‌ന്ത്യം. 2002-ൽ മാഞ്ചസ്റ്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ, ആതിഥേയരായ ഇംഗ്ലണ്ടിനെ 3- 2 എന്ന സ്‌കോറിന് ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ ടീമിനെ നയിച്ചത് ഭാംഗു ആയിരുന്നു. ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിലൊന്നായി ഈ വിജയം കണക്കാക്കപ്പെടുന്നു. ഐതിഹാസികമായ ഈ വിജയ മുഹൂർത്തം പിന്നീട്, ഷാരൂഖ് ഖാൻ നായകനായ 2007-ലെ ‘ചക് ദേ! ഇന്ത്യ’ എന്ന ബോളിവുഡ് ചിത്രത്തിന് പ്രചോദനമായി.

‘ചക് ദേ! ഇന്ത്യ’ എന്ന സിനിമയിലെ ‘കബീർ ഖാൻ’ എന്ന കഥാപാത്രത്തിന് പ്രചോദനമായത് മുൻ ഇന്ത്യൻ ഗോൾകീപ്പർ മിർ രഞ്ജൻ നെഗിയാണെങ്കിലും, കോമൺവെൽത്ത് ഗെയിംസ് വിജയസമയത്ത് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നത് ഭാംഗു ആയിരുന്നു. ഹോക്കി നിയമങ്ങളെക്കുറിച്ചുള്ള ഭാംഗുവിന്റെ അറിവും അനുഭവസമ്പത്തും കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ ഇന്ത്യയുടെ സുവർണ നേട്ടത്തിൽ നിർണ്ണായകമായി.

Also Read: CR7 കളി നിർത്തിയാലും ഈ റെക്കോർഡുകൾ ഇവിടെക്കാണും! റൊണാൾഡോയുടെ ആർക്കും തകർക്കാനാകാത്ത 9 നേട്ടങ്ങൾ

മത്സര സമയം അവസാനിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘ഹൂട്ടർ’ മുഴങ്ങിയാലും, അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ‘പെനാൽറ്റി കോർണർ’ പൂർത്തിയാകുന്നത് വരെ കളി തുടരാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ, ആ നടപടി പൂർത്തിയാകുന്നത് വരെ ശ്രദ്ധ കൈവിടരുതെന്ന് അദ്ദേഹം കളിക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ​ഫൈനൽ മത്സരത്തിലെ അധിക സമയത്ത് ഈ ഉപദേശം ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

സൂരജ് ലത ദേവി നയിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീം, എക്സ്ട്രാ ​ടൈമിൽ മമത ഖരാബ് നേടിയ ‘ഗോൾഡൻ ഗോളിലൂടെ’ ആണ് സ്വർണ മെഡലിലേക്ക് ജയിച്ചുകയറിയത്. ഹൂട്ടർ മുഴങ്ങിയപ്പോൾ ഇംഗ്ലീഷ് പ്രതിരോധ താരങ്ങൾ അശ്രദ്ധരായെങ്കിലും, ജാഗരൂകരായ ഇന്ത്യൻ താരങ്ങൾ ആക്രമണം തുടർന്നു. തുടർന്നുണ്ടായ അവസരത്തിൽ മമത ഖരാബ് പന്ത് വലയിലാക്കി, അ‌ങ്ങനെ ചരിത്രപ്രസിദ്ധമായ ആ ‘ഗോൾഡൻ ഗോൾ’ പിറന്നു.

ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും, പിന്നീട് അധികൃതർ ആ തീരുമാനം തിരുത്തുകയും ഇന്ത്യയുടെ വിജയം സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ പിറന്നത് പുതിയ ചരിത്രമായിരുന്നു. പിന്നീട് ദ്യോണാചാര്യ പുരസ്‌കാരം ഉൾ​പ്പെടെ നൽകി രാജ്യം ഗുർദിയാൽ സിംഗ് ഭാംഗുവിനെ ആദരിച്ചു. ഈ അഭിമാനകരമായ പരിശീലക പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഹോക്കി പരിശീലകനായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ഫൈസലാബാദിൽ (അന്ന് ലയാൽപൂർ) ജനിച്ച ഭാംഗു, അംബാലയിലാണ് വളർന്നത്. സർവകലാശാലാ തലത്തിൽ ഹോക്കി കളിച്ചിരുന്ന ഭാംഗു പിന്നീട് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം നേടി, ഇന്ത്യൻ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെയും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ബൽകിഷൻ സിംഗിന്റെയും കീഴിൽ ഹോക്കിയിലെ പാഠങ്ങൾ അഭ്യസിച്ചു. ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ, അന്താരാഷ്ട്ര തലത്തിൽ പരിശീലകനെന്ന നിലയിൽ ഭാംഗുവിന് മികച്ച അനുഭവസമ്പത്തുണ്ടായിരുന്നു

1972 മുതൽ 1976 വരെ നൈജീരിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി ഭാംഗു പ്രവർത്തിച്ചിട്ടുണ്ട്. 1976-ൽ നടന്ന ഹോക്കി ലോകകപ്പിൽ നൈജീരിയയ്ക്ക് യോഗ്യത നേടിക്കൊടുക്കാൻ അ‌ദ്ദേഹത്തിനായി. 1998-ൽ ആണ് ഭാംഗുവിനെ ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. തുടർന്ന് ആ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടി. നാല് വർഷത്തിന് ശേഷം കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്ക് സ്വർണ നേട്ടം സമ്മാനിച്ചതോടെ ഇന്ത്യൻ ടീമിനൊപ്പം ഭാംഗുവും ചരിത്രത്താളുകളിൽ തങ്കലിപികളിൽ അ‌ടയാളപ്പെടുത്തപ്പെട്ടു.

English Summary

Hockey coach Gurdial Singh Bhangu (86), who made history by leading the Indian women’s hockey team to a gold medal at the 2002 Commonwealth Games, has passed away. He breathed his last in Canada. Bhangu was at the helm when India defeated the hosts, England, with a score of 3–2 in a thrilling final held in Manchester in 2002.

Follow Us