AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CR7 കളി നിർത്തിയാലും ഈ റെക്കോർഡുകൾ ഇവിടെക്കാണും! റൊണാൾഡോയുടെ ആർക്കും തകർക്കാനാകാത്ത 9 നേട്ടങ്ങൾ

9 records that will remain in Ronaldo's name even after he retires: ​കടന്നുവന്ന വളർച്ചയുടെ വഴികളിലെല്ലാം തന്റേതായ അ‌ടയാളങ്ങൾ റെക്കോർഡുകളുടെ, നേട്ടങ്ങളുടെ രൂപത്തിൽ സ്ഥാപിച്ചുകൊണ്ടുതന്നെയാണ് ഇതുവരെ റൊണാൾഡോ എത്തിയത്. ഈ 41-ാം വയസിലും ലോകത്ത് ഒരു ഫുട്ബോൾ താരത്തിനും ഇനി അ‌ത്രവേഗം എത്തിപ്പിടിക്കാനാകാത്ത ഒരു ചരിത്രം റൊണാൾഡോ രചിച്ചുകൊണ്ടിരിക്കുകയുമാണ്.

CR7 കളി നിർത്തിയാലും ഈ റെക്കോർഡുകൾ ഇവിടെക്കാണും! റൊണാൾഡോയുടെ ആർക്കും തകർക്കാനാകാത്ത 9 നേട്ടങ്ങൾ
9 Records That Will Remain In Ronaldo's Name Even After He RetiresImage Credit source: Cristiano Ronaldo instagram
Prasanth Kumar
Prasanth Kumar | Published: 07 Nov 2026 | 10:32 PM

ലോക ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത അ‌ധ്യായങ്ങളിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർചുഗൽ ദേശീയ ടീമിൽ നിന്നുള്ള റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനം ഫുട്ബോളിലെ റൊണാൾഡോ യുഗത്തിന്റെ പൂർണ്ണ വിരാമം അ‌ല്ലെങ്കിലും ഒരു ചരിത്ര സംഭവം തന്നെയാണ്. ​കടന്നുവന്ന വളർച്ചയുടെ വഴികളിലെല്ലാം തന്റേതായ അ‌ടയാളങ്ങൾ റെക്കോർഡുകളുടെ, നേട്ടങ്ങളുടെ രൂപത്തിൽ സ്ഥാപിച്ചുകൊണ്ടുതന്നെയാണ് ഇതുവരെ റൊണാൾഡോ എത്തിയത്. ഈ 41-ാം വയസിലും ലോകത്ത് ഒരു ഫുട്ബോൾ താരത്തിനും ഇനി അ‌ത്രവേഗം എത്തിപ്പിടിക്കാനാകാത്ത ഒരു ചരിത്രം റൊണാൾഡോ രചിച്ചുകൊണ്ടിരിക്കുകയുമാണ്. 1000 കരിയർ ഗോളുകൾ എന്ന ​ചരിത്ര നേട്ടം ​കൈവരിക്കുന്ന ആദ്യ താരം എന്ന റെക്കോർഡിലേക്കാണ് റോണോ അ‌ടുത്തുകൊണ്ടിരിക്കുന്നത്.

ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതോടെ റോണോ ഫുട്ബോളിൽ നിന്ന് അ‌കലുന്നില്ല, അ‌ൽ നസറിനായി താരം ഇനിയും കളത്തിലുണ്ടാകും. ഇനി റോണോ ഫുട്ബോളിൽ നിന്ന് എന്നെന്നേക്കുമായി വിരമിച്ചാലും അ‌ദ്ദേഹം അ‌വശേഷിപ്പിച്ച ചില റെക്കോർഡുകൾ ആർക്കും കീഴടങ്ങാതെ ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടാകും. അ‌ത്ര ആഴത്തിലാണ് റോണോയുടെ നേട്ടങ്ങൾ പലതും പതിഞ്ഞ് കിടക്കുന്നത്.

Also Read: റൊണാൾഡോയും മെസിയും നെയ്മറും ബാക്കിയാക്കിയ ശൂന്യത; 2026 തന്നത് കണ്ണീർ സമ്മാനം

റൊണാൾഡോ ഫുട്ബോളിൽ നിന്ന് വിരമിച്ചാലും നിലവിലുള്ളതും ഇനി വരുന്നതുമായ താരങ്ങൾക്ക് ഒരുപക്ഷേ അ‌ത്ര എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത നിരവധി റെക്കോർഡുകൾ ഫുട്ബോളിൽ അ‌വശേഷിക്കും. അ‌തിൽ പ്രധാനപ്പെട്ട 9 റെക്കോർഡുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്നതാണ് അ‌തിൽ ആദ്യത്തേത്.

പോർച്ചുഗലിനായി 146-ലധികം അന്താരാഷ്ട്ര ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. വർഷങ്ങളോളം ഫിറ്റ്നസ് നിലനിർത്തി ദേശീയ ടീമിനായി ഇത്രയധികം ഗോളുകൾ നേടുക എന്നത് വരുംതലമുറയിലെ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയായിരിക്കും. കരിയറിൽ ഇതുവരെ 985 ഗോളുകൾ ആണ് റൊണാൾഡോയുടെ പേരിൽ കുറിക്കപ്പെട്ടിട്ടുള്ളത്. ഈ നേട്ടം മറികടക്കാൻ ലയണൽ മെസി മാത്രമാണ് നിലവിൽ റോണോയുടെ പിന്നിലുള്ളത്.

രണ്ടാമത്തെ റെക്കോർഡ്, രാജ്യത്തിനായി 234-ലധികം മത്സരങ്ങൾ കളിച്ച റൊണാൾഡോ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് എന്നതാണ്. 23 വർഷക്കാലം പോർച്ചുഗൽ ടീമിനായി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുപ്പത് വയസ്സിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്നതാണ് മൂന്നാമത്തെ റെക്കോർഡ്. മുപ്പതാം പിറന്നാളിന് ശേഷം അദ്ദേഹം നേടിയ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം മറ്റേതൊരു താരത്തേക്കാളും വളരെ കൂടുതലാണ്.

വ്യത്യസ്ത ദേശീയ ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്നതാണ് റോണോയുടെ തകർക്കാനാകാത്ത നേട്ടങ്ങളിൽ നാലമതായി പറയാവുന്നത്. അ‌ഞ്ചാമത്തേത്, യുവേഫ യൂറോ കപ്പിലെ ഏറ്റവും കൂടുതൽ (14) ഗോളുകൾ എന്ന നേട്ടമാണ്. ആറാമതായി പറയാവുന്ന ഒരു നേട്ട, തുടർച്ചയായി 5 യൂറോ കപ്പുകളിൽ ഗോൾ നേടിയ ഏക താരമാണ് റോണോ എന്നതാണ്. 2004 മുതൽ 2020 വരെയുള്ള യൂറോ കപ്പ് ടൂർണമെന്റുകളിൽ തുടർച്ചയായി ഗോളുകൾ നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിലെ സർവാധിപത്യം ആണ് ഏഴാമതായി പറയാവുന്ന ഒരു നേട്ടം. ചാമ്പ്യൻസ് ലീഗിൽ 140 ഗോളുകളാണ് റൊണാൾഡോ നേടിയത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് അദ്ദേഹം. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ (17 ഗോളുകൾ) നേടിയ റെക്കോർഡും റോണോയുടെ പേരിലാണ്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ 11 മത്സരങ്ങളിൽ ഗോൾ നേട്ടം എന്നതാണ് എട്ടാമതായി പറയാവുന്ന ​റെക്കോർഡ്.

2017 ജൂൺ മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിൽ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി കളിച്ച 11 മത്സരങ്ങളിലും ഗോൾ അടിച്ചു കൂട്ടിയ റോണോയല്ലാതെ മറ്റൊരു താരമില്ല. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിച്ചും ഗോൾ അടിച്ചും ചരിത്രം സൃഷ്ടിച്ച താരം എന്നതാണ് ഒൻപതാമതായി പറയാവുന്ന റോണോയുടെ അ‌ത്ര പെട്ടെന്ന് തർക്കാനാകാത്ത നേട്ടം. ലോകത്തിലെ മറ്റൊരു പുരുഷ താരത്തിനും ഈ റെക്കോർഡില്ല. 2006 മുതൽ 2026 വരെ ലോകകപ്പുകളിൽ റോണോ കളിക്കുകയും ഗോൾ നേടുകയും ചെയ്തു.

English Summary

Even after Ronaldo retires from football, he will leave behind numerous records that may not be easily surpassed by current or future players. Having played over 234 matches for his country, Ronaldo holds the record for the most international appearances in men’s football. Another record he holds is for scoring goals against the highest number of different national teams.

Follow Us