AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vignesh Puthur: ഐപിഎല്ലില്‍ വീണ്ടുമൊരു മലയാളി താരോദയം; മുംബൈ ഇന്ത്യന്‍സിന്റെ ഇമ്പാക്ട് പ്ലയറായി വിഗ്നേഷ് പുത്തൂര്‍ കളത്തില്‍

Vignesh Puthur Impact Player: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഗ്നേഷിന് 24 വയസ് മാത്രമാണ് പ്രായം. കേരള സീനിയര്‍ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് വിഗ്നേഷിന് വഴിത്തിരിവായത്. ആലപ്പി റിപ്പിള്‍സ് താരമായ വിഗ്നേഷിന്റെ ബൗളിങ് പാടവം മുംബൈ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു

Vignesh Puthur: ഐപിഎല്ലില്‍ വീണ്ടുമൊരു മലയാളി താരോദയം; മുംബൈ ഇന്ത്യന്‍സിന്റെ ഇമ്പാക്ട് പ്ലയറായി വിഗ്നേഷ് പുത്തൂര്‍ കളത്തില്‍
വിഗ്നേഷ് പുത്തൂര്‍ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 23 Mar 2025 | 09:56 PM

ലോകക്രിക്കറ്റിന്റെ ഭൂപടത്തിലേക്ക് നിരവധി ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത ഐപിഎല്ലിലേക്ക് ഒരു മലയാളി താരോദയം കൂടി. താരലേലത്തില്‍ സര്‍പ്രൈസ് എന്‍ട്രിയായി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂറാണ് ഇമ്പാക്ട് പ്ലയറായി കളത്തിലെത്തിയത്. രോഹിത് ശര്‍മയെ പിന്‍വലിച്ചാണ് വിഗ്നേഷിനെ മുംബൈയെ ഇമ്പാക്ട് പ്ലയറാക്കിയത്‌.

മുംബൈയെ സ്പിന്‍ കെണിയില്‍ കുരുക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് വിഗ്നേഷിനെ ഇമ്പാക്ട് പ്ലയറാക്കിയത്. നാല് വിക്കറ്റെടുത്ത ഇടംകയ്യന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് മുംബൈ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചത്. വിഗ്നേഷും ഇടകയ്യന്‍ സ്പിന്നറാണെന്നതാണ് പ്രത്യേകത.

മിച്ചല്‍ സാന്റ്‌നര്‍ക്കൊപ്പം വിഗ്നേഷും കൂടി ചേരുന്നതോടെ സ്പിന്‍ മികവിലൂടെ ചെന്നൈയ്ക്ക് മറുപടി നല്‍കാമെന്നാണ് മുംബൈ കണക്കുകൂട്ടുന്നത്. ഒപ്പം വില്‍ ജാക്ക്‌സ്, തിലക് വര്‍മ തുടങ്ങിയ പാര്‍ട്ട്‌ടൈം സ്പിന്നര്‍മാരും ടീമിലുണ്ട്.

Read Also : IPL 2025: നൂറിന്റെ ഏറില്‍ കറങ്ങിവീണ് മുംബൈ; രോഹിത് സംപൂജ്യന്‍; ചെന്നൈയുടെ വിജയലക്ഷ്യം 156 റണ്‍സ്‌

സര്‍പ്രൈസ് എന്‍ട്രി

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഗ്നേഷിന് 24 വയസ് മാത്രമാണ് പ്രായം. കേരള സീനിയര്‍ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് വിഗ്നേഷിന് വഴിത്തിരിവായത്. ആലപ്പി റിപ്പിള്‍സ് താരമായ വിഗ്നേഷിന്റെ ബൗളിങ് പാടവം മുംബൈ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരത്തെ ട്രയല്‍സിനായി ക്ഷണിച്ചു. ട്രയല്‍സിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തുടര്‍ന്ന് വിഗ്നേഷിനെ മുംബൈ ടീമിലെത്തിക്കുകയായിരുന്നു. ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന ചൈനാമെന്‍ ബൗളറാണ് വിഗ്നേഷ്. വിഗ്നേഷിന്റെ ഈ പ്രത്യേകതയാണ് താരത്തെ 30 ലക്ഷം രൂപ മുടക്കി ടീമിലെത്തിക്കാന്‍ മുംബൈയെ പ്രേരിപ്പിച്ചത്.