IPL 2025: പിഎസ്എലിനെ കൈവിട്ട് മറ്റൊരു വിദേശതാരം കൂടി ഐപിഎലിൽ; ഓസ്ട്രേലിയൻ ഓൾറൗണ്ടർ പഞ്ചാബ് കിംഗ്സിൽ

Punjab Kings Signs Mitchell Owen: പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഓവൻ ഐപിഎലിലെത്തി. ഗ്ലെൻ മാക്സ്‌വലിന് പകരം പഞ്ചാബ് കിംഗ്സാണ് ഓവനെ സ്വന്തമാക്കിയത്.

IPL 2025: പിഎസ്എലിനെ കൈവിട്ട് മറ്റൊരു വിദേശതാരം കൂടി ഐപിഎലിൽ; ഓസ്ട്രേലിയൻ ഓൾറൗണ്ടർ പഞ്ചാബ് കിംഗ്സിൽ

മിച്ചൽ ഓവൻ

Published: 

15 May 2025 | 06:25 PM

പിഎസ്എൽ കളിച്ചിരുന്ന മറ്റൊരു താരം കൂടി പാതിവഴിയിൽ ഐപിഎലിലേക്ക്. ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മിച്ചൽഓവനാണ് പിഎസ്എൽ പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎലിലെത്തുന്നത്. ഓവനെ മറ്റൊരു ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വലിന് പകരം പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. കൈവിരലിന് പരിക്കേറ്റ് മാക്സ്‌വൽ സീസണിൽ നിന്ന് പുറത്താവുകയായിരുന്നു. ഓവനെ മൂന്ന് കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയുടെ താരമായിരുന്ന ഓവൻ പിഎസ്എൽ ചുമതലകൾ പൂർത്തീകരിച്ചതിന് ശേഷമേ ഐപിഎലിലെത്തൂ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 23 വയസുകാരനായ താരം അതിന് മുൻപ് തന്നെ പിഎസ്എൽ വിടുകയാഇരുന്നു. പെഷവാർ സാൽമി പ്ലേ ഓഫിലേക്ക് മത്സരിക്കുന്ന ടീമാണ്.

Also Read: IPL 2025: ഹേസൽവുഡ് തിരികെയെത്തുന്നു; ആർസിബി ആരാധകർക്ക് ആശ്വസിക്കാം

കഴിഞ്ഞ ബിഗ് ബാഷ് സീസണിൽ ഹൊബാർട്ട് ഹറികെയിൻസിനായി ഗംഭീര പ്രകടനങ്ങൾ നടത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് മിച്ചൽഓവൻ. സിഡ്നി തണ്ടറിനെതിരായ ഫൈനലിൽ 39 പന്തിൽ സെഞ്ചുറിയടിച്ച താരം ഹറികെയിൻസിന് പ്രഥമ കിരീടവും സമ്മാനിച്ചു. എസ്20യുടെ കഴിഞ്ഞ സീസണിൽ പാൾ റോയൽസ് താരമായിരുന്നു ഓവൻ. പിഎസ്എലിൽ ഏഴ് മത്സരങ്ങളിൽ 102 റൺസാണ് താരത്തിൻ്റെ സമ്പാദ്യം.

ഐപിഎലിനെപ്പോലെ പിഎസ്എലും ഈ മാസം 17നാണ് പുനരാരംഭിക്കുക. ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്നാണ് പിഎസ്എലും ഐപിഎലും പാതിവഴിയിൽ നിർത്തിവച്ചത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്