AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : ഐപിഎല്ലിൻ്റെ ബാക്കിയുള്ള 17 മത്സരങ്ങൾ 17-ാം തീയതി മുതൽ ആരംഭിക്കും; ഫൈനൽ ജൂൺ മൂന്നിന്

IPL 2025 Revised Match Schedule And Final Date : മെയ് എട്ടാം തീയതി ധർമശ്ശാലയിൽ വെച്ച് നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും സംഘടിപ്പിക്കും

IPL 2025 : ഐപിഎല്ലിൻ്റെ ബാക്കിയുള്ള 17 മത്സരങ്ങൾ 17-ാം തീയതി മുതൽ ആരംഭിക്കും; ഫൈനൽ ജൂൺ മൂന്നിന്
Ipl 2025Image Credit source: PTI
jenish-thomas
Jenish Thomas | Published: 12 May 2025 23:59 PM

ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച് ഐപിഎൽ 2025 സീസണിൻ്റെ മെയ് 17-ാം തീയതി പുനഃരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് നിർത്തിവെച്ച് സീസണിൻ്റെ ബാക്കി മത്സരങ്ങൾക്ക് തുടക്കമാകുക. ജൂൺ മൂന്നാം തീയതി സീസണിൻ്റെ ഫൈനൽ സംഘടിപ്പിക്കുമെന്ന് പുറത്ത് വിട്ട പുതിയ മത്സരക്രമത്തിലൂടെ ബിസിസിഐ വ്യക്തമാക്കി. അതേസമയം ഫൈനൽ എവിടെ വെച്ച് നടത്തുമെന്ന് ഇന്ത്യ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിട്ടില്ല.

ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് മെയ് എട്ടാം തീയതി മുതലാണ് ബിസിസിഐ ഐപിഎൽ ടൂർണമെൻ്റ് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുത്തത്. മെയ് എട്ടാം തീയതി ഹിമാചൽ പ്രദേശിലെ ധർമശ്ശാലയിൽ വെച്ച് നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപ്റ്റൽസ് മത്സരം സുരക്ഷ കാരണങ്ങൾ മുൻനിർത്തി പകുതിക്ക് വെച്ച് ഉപേക്ഷിക്കുകയായിരുന്നു.ഈ മത്സരം മെയ് 24-ാം തീയതി വീണ്ടും സംഘടിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ALSO READ : IPL 2025: ആ ഗ്യാപ് സഞ്ജു മുതലാക്കി, ഇനി തിരിച്ചുവരവ്; വമ്പന്‍ സൂചന പുറത്ത്‌

സുരക്ഷയെ മുൻനിർത്തി, ധർമശ്ശാല, മൊഹാലി തുടങ്ങിയ വേദികൾ ഒഴിവാക്കി ആറ് ഇടങ്ങളിൽ മാത്രമായിട്ടാണ് ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ബിസിസിഐ തീരൂമാനമെടുത്തിരിക്കുന്നത്. ലഖ്നൗ, ഡൽഹി, മുംബൈ, ബെംഗളൂരു,അഹമ്മദബാദ്, ജയ്പൂർ എന്നിവടങ്ങളിൽ വെച്ചാണ് ബാക്കിയുള്ള 17 മത്സരങ്ങൾ സംഘടിപ്പിക്കുക. മെയ് 27ന് ലീഗ് മത്സരങ്ങൾ അവസാനിക്കും. 29-ാം തീയതി മുതലാണ് പ്ലേഓഫ് മത്സരങ്ങൾക്ക് തുടക്കമാകുക. പ്ലേഓഫ് മത്സരങ്ങളുടെ വേദി പിന്നീട് അറിയിക്കുന്നതാണെന്ന് ബിസിസിഐ അറിയിച്ചു. ജൂൺ മൂന്നാം തീയതിയാണ് ഫൈനൽ.