IPL 2025: ആ ഗ്യാപ് സഞ്ജു മുതലാക്കി, ഇനി തിരിച്ചുവരവ്; വമ്പന്‍ സൂചന പുറത്ത്
Sanju Samson: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമുകള്‍ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് കളിക്കാനായില്ല
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരം ഉടന്‍ പുനരാരംഭിക്കും. ഷെഡ്യൂള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് വിവരം. ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം തയ്യാറായിരിക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം തയ്യാറായിരിക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലനം ആരംഭിക്കുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സും പരിശീലനം തുടങ്ങിയെന്നാണ് സൂചന. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനം നടത്തുന്ന ഫോട്ടോ ടീം പുറത്തുവിട്ടു. പരിക്കില്‍ നിന്ന് മുക്തനായ സഞ്ജു പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തെന്ന സൂചനയാണ് ടീം നല്‍കുന്നത്. ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ലഭിച്ച ചെറിയ കാലയളവില്‍ താരത്തിന് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാനായെന്നാണ് സൂചന.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായ മടങ്ങിയ സഞ്ജുവിന് തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ കളിക്കാനായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമുകള്‍ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് കളിക്കാനായില്ല.




സഞ്ജു പരിക്കുകളാല്‍ വലഞ്ഞ സീസണായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം ഇമ്പാക്ട് പ്ലയറായി മാത്രമാണ് കളിച്ചത്.
ടൂര്‍ണമെന്റ് തടസപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റോയല്‍സ് നേരിടേണ്ടതായിരുന്നു. ചെന്നൈയ്ക്കും പഞ്ചാബിനുമെതിരായ മത്സരങ്ങളാണ് റോയല്‍സിന് ഇനി അവശേഷിക്കുന്നത്. ഇതിനകം പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന് ഇനിയുള്ള മത്സരഫലങ്ങള്‍ അപ്രസക്തമാണ്. ഒമ്പത് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ടീം ഒമ്പതാമതാണ്. അനായാസം ജയിക്കാവുന്ന മൂന്ന് മത്സരങ്ങളാണ് റോയല്‍സ് അവസാന ഓവറില്‍ കൈവിട്ടത്.
Read Also: Virat Kohli: നിലപാടില്‍ നിന്ന് പിന്മാറിയില്ല; വിരാട് കോഹ്ലിയും ടെസ്റ്റ് മതിയാക്കി
പ്ലേ ഓഫില്‍ നിന്ന് റോയല്‍സ് പുറത്തായതിനാല്‍ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ ഇനി തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളുള്ള പ്ലേയിങ് ഇലവനെ രംഗത്തിറക്കേണ്ടി വരും. ബെഞ്ചിലുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. നാട്ടിലേക്ക് മടങ്ങിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടൂര്‍ണമെന്റിന്റെ പുതിയ ഷെഡ്യൂള്‍ ഇന്ന് പുറത്തുവന്നേക്കുമെന്ന് അനൗദ്യോഗിക സൂചനയുണ്ട്.