AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs AFG: ഏകദിന, ടെസ്റ്റ് ടീമുകളിലെ ‘സര്‍പ്രൈസ് എന്‍ട്രി; ആരാണ് ഗുര്‍നൂര്‍ ബ്രാറും, ഹര്‍ഷ് ദുബെയും?

The Rise of Harsh Dubey and Gurnoor Brar: ഒട്ടേറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. യുവതാരങ്ങളായ ഗുര്‍നൂര്‍ ബ്രാറും, ഹര്‍ഷ് ദുബെയും ടെസ്റ്റ്, ഏകദിന സ്‌ക്വാഡുകളില്‍ ഇടം പിടിച്ചതായിരുന്നു ഏറ്റവും വലിയ 'സര്‍പ്രൈസ്'.

IND vs AFG: ഏകദിന, ടെസ്റ്റ് ടീമുകളിലെ ‘സര്‍പ്രൈസ് എന്‍ട്രി; ആരാണ് ഗുര്‍നൂര്‍ ബ്രാറും, ഹര്‍ഷ് ദുബെയും?
ഗുർനൂര്‍ ബ്രാറും ഹർഷ് ദുബെയുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 19 May 2026 | 10:57 PM

Gurnoor Brar and Harsh Dubey Earn Maiden Call-Ups: ഒട്ടേറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. അപ്രതീക്ഷിതമായി ചില യുവതാരങ്ങള്‍ ടീമിലിടം നേടി. ഋഷഭ് പന്തിന്‌ ടെസ്റ്റിലെ വൈസ് ക്യാപ്റ്റന്‍സിയും, ഏകദിനത്തിലെ സ്ഥാനവും നഷ്ടമായി. ഇഷാന്‍ കിഷന്‍ ഏകദിനത്തിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍, സഞ്ജു സാംസണെ തഴഞ്ഞു. യുവതാരങ്ങളായ ഗുര്‍നൂര്‍ ബ്രാറും, ഹര്‍ഷ് ദുബെയും ടെസ്റ്റ്, ഏകദിന സ്‌ക്വാഡുകളില്‍ ഇടം പിടിച്ചതായിരുന്നു ഏറ്റവും വലിയ ‘സര്‍പ്രൈസ്’. ഇരുവരെയും ഏകദിന ലോകകപ്പിലേക്ക്‌ പരിഗണിക്കുന്നുണ്ടെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കുന്ന സൂചന.

ആരാണ് ഗുർനൂർ ബ്രാർ?

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണെങ്കിലും ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ഗുര്‍നൂര്‍ ബ്രാറിന് സാധിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനമാണ് ഇപ്പോൾ ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്. പഞ്ചാബ് താരമായ ഗുര്‍നൂറിന്റെ വേഗതയും ബൗണ്‍സും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

2022-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, 2024-25 സീസണിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ആ സീസണില്‍ 7 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ബീഹാറിനെതിരെയായിരുന്നു (14 റൺസിന് 5 വിക്കറ്റ്).

ഷേർ ഇ പഞ്ചാബ് ടി20 ലീഗിലും 11 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളുമായി ടോപ്പ് വിക്കറ്റ് ടേക്കറായി. ഐപിഎല്‍ 2019 സീസണില്‍ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്നു. 2023 ൽ പഞ്ചാബ് കിംഗ്‌സിനായി അരങ്ങേറ്റം കുറിച്ചു. 2025-ലെ ഐപിഎൽ ലേലത്തിൽ 1.3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ സ്വന്തമാക്കി. അടുത്തിടെ ഇന്ത്യ എ ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Also Read: India vs Afghanistan: സഞ്ജുവിനെ മറികടന്ന് ഇഷാന്‍ ഏകദിന സ്‌ക്വാഡില്‍; പന്തിനെ ഒഴിവാക്കി; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ആരാണ് ഹർഷ് ദുബെ?

ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയെയും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയും ഹർഷ് ദുബെ പ്രതിനിധീകരിക്കുന്നു. രഞ്ജി ട്രോഫിയിലെ ഒരു സിംഗിൾ സീസണിൽ 69 വിക്കറ്റുകൾ വീഴ്ത്തിയതോടെ ശ്രദ്ധേയനായി. ഇടംകൈയ്യൻ ബാറ്ററും ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നറുമാണ്. ഇന്ത്യ എ ടീമിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.

നാഗ്പൂരിലെ റൂബി ക്രിക്കറ്റ് ക്ലബ്ബിലാണ് താരം ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്. ഒരിക്കൽ നെറ്റ്സിൽ പതിവ് സ്പിന്നറുടെ അഭാവത്തിൽ ദുബെ പന്തെറിഞ്ഞത്‌ കോച്ചിന്റെ ശ്രദ്ധയിൽപ്പെടുകയും, അത് അദ്ദേഹത്തെ ഒരു മികച്ച ഓൾറൗണ്ടറായുള്ള മാറ്റത്തിലേക്ക് നയിക്കുകയും ചെയ്തു.

ഹർഷിന്റെ യൂട്യൂബ് വീഡിയോകൾ കണ്ട് ആകൃഷ്ടനായ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ അദ്ദേഹത്തെ നേരിട്ട് തിരഞ്ഞെടുത്ത് ചെന്നൈ ലീഗിൽ കളിക്കാൻ അവസരം നൽകി. 2024-ലെ മുംബൈക്കെതിരായ രഞ്ജി ട്രോഫി ഫൈനലായിരുന്നു കരിയർ മാറ്റിമറിച്ച നിമിഷം. ആ മത്സരത്തിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ടാം ഇന്നിംഗ്സിൽ 65 റൺസും അദ്ദേഹം സ്വന്തമാക്കി.

ഈ പ്രകടനം സുനിൽ ഗവാസ്കറുടെയും സച്ചിൻ ടെണ്ടുൽക്കറുടെയും വലിയ പ്രശംസയ്ക്ക് കാരണമായി. 2024-25 സീസണില്‍ സീനിയർ സ്പിന്നർ ആദിത്യ സർവതെ കേരളത്തിലേക്ക് മാറിയതോടെ ഹർഷ് വിദർഭയുടെ സ്പിൻ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയ അദ്ദേഹം, ഒരു രഞ്ജി ട്രോഫി പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (69 വിക്കറ്റ്) നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. വിദർഭ കിരീടം ഉയർത്തിയ ആ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഹർഷ് ദുബെയായിരുന്നു.

English Summary

BCCI announced India’s Test and ODI squads against Afghanistan for June 2026. Uncapped players Gurnoor Brar and Harsh Dubey received maiden national call-ups. Both youngsters are also being considered for the upcoming ODI World Cup. Meanwhile, Rishabh Pant lost his ODI spot and the Test vice-captaincy role.

Follow Us