Kerala Blasters: അമരീന്ദര്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍; ലൂണയും തിരിച്ചെത്തി; വമ്പന്‍ സൈനിങുകള്‍ പിന്നാലെ
Kerala Blasters transfer update: ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സില്‍. അമരീന്ദര്‍ സിങ് ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുന്‍ ആസ്റ്റണ്‍ വില്ല വിങര്‍ ആന്ദ്രേ ഗ്രീനും ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കും. സൈനിങ് ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം.
ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സില്‍. അമരീന്ദര്‍ സിങ് ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐഎസ്എല്ലില്‍ വിപുലമായ പരിചയസമ്പത്തുള്ള അമരീന്ദര്‍ ഒഡീഷ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 2022 മുതല്‍ താരം ഒഡീഷയുടെ താരമായിരുന്നു. പൂനെ എഫ്‌സിയുടെ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന താരം, ക്ലബിന്റെ സീനിയര്‍ ടീമിനായി കളിച്ച ശേഷം ഐഎസ്എല്‍ 2015 സീസണില്‍ എടികെയിലെത്തി. അതിനുശേഷം ഐ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കായും കളിച്ചു. ഐഎസ്എല്‍ 2016 സീസണില്‍ മുംബൈ സിറ്റിയുടെ ഭാഗമായി. മുംബൈയ്ക്കായി കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുകയും ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.
2017-28 സീസണിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആ സീസണില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ (59 എണ്ണം) നടത്തിയ ഗോള്‍കീപ്പര്‍ അമരീന്ദറായിരുന്നു. 2018-19 സീസണില്‍ 19 മത്സരങ്ങളില്‍ നിന്നു ഏഴു ക്ലീന്‍ ഷീറ്റുകളും, 2019-20 സീസണില്‍ നാലു ക്ലീന്‍ ഷീറ്റുകളും താരം സ്വന്തമാക്കി.
2020-21 ഐഎസ്എൽ സീസണിൽ മുംബൈ സിറ്റിയുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 23 മത്സരങ്ങളിൽ 10 ക്ലീൻ ഷീറ്റ് സ്വന്തമാക്കി. മുംബൈ സിറ്റി ‘ലീഗ് വിന്നേഴ്സ് ഷീൽഡും’ ‘ഹീറോ ഐഎസ്എൽ ട്രോഫിയും’ സ്വന്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ, 2021 മെയ് മാസത്തിൽ അദ്ദേഹം എടികെ മോഹൻ ബഗാനിൽ ചേർന്നു.
നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിനൊപ്പം ചേര്‍ന്ന 33-കാരന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കിടിലന്‍ സൈനിങുകള്‍
മുന്‍ ആസ്റ്റണ്‍ വില്ല വിങര്‍ ആന്ദ്രേ ഗ്രീനും ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കും. സൈനിങ് ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. 28-കാരനായ താരം ഫ്രീ ഏജന്റായിരുന്നു. പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ വിദേശ സൈനിങാണ് ഇത്.
അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ ആരാധകര്‍ പ്രതീക്ഷയിലാണ്. പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കിയതായി ടീം വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായി തുടരും.
മുഹമ്മദ് സനൻ, സാഹിൽ തവോര, റാംലുൻചുങ്ക, മുഹമ്മദ് യാസിർ എന്നിവരും ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കും. ഐബൻ ഡോഹ്‌ലിംഗുമായുള്ള കരാർ നീട്ടാനും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ ടീം വിട്ടിരുന്ന അഡ്രിയാന്‍ ലൂണയും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരും.
English Summary
Kerala Blasters have officially signed experienced goalkeeper Amrinder Singh from Odisha FC. Amrinder Singh has already joined the team and started training. Former Aston Villa winger Andre Green is also close to signing with the club. KBFC is actively shortlisting more players following their recent ownership change.