AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സഞ്ജുവിന് തിരിച്ചടിയായി മോശം പ്രകടനം; മുന്നറിയിപ്പ്, സൂര്യവംശി കത്തിക്കയറും

Sanju Samson Gets Just 10 in First T20I as Sooryavanshi Challenge Grows: ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കൊപ്പം സൂര്യവംശിയെയും പരിഗണിക്കുന്ന സാഹചര്യം ഉണ്ട്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ സഞ്ജുവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ലഭിച്ച അവസരം വലിയ സ്‌കോറാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.

Sanju Samson: സഞ്ജുവിന് തിരിച്ചടിയായി മോശം പ്രകടനം; മുന്നറിയിപ്പ്, സൂര്യവംശി കത്തിക്കയറും
സഞ്ജു സാംസണ്‍ Image Credit source: PTI
Shiji M K
Shiji M K | Published: 14 Sep 2026 | 07:09 AM

ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു സാംസണിന് മുന്നിലുള്ള മത്സരം കടുക്കുകയാണ്യ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെസഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ട സഞ്ജുവിന് 10 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ യുവതാരം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

സഞ്ജുവിന് മുന്നറിയിപ്പ്

മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ടീമിലെ സ്ഥാനം ഉറപ്പാക്കാന്‍ സഞ്ജു തന്നെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ടീമിലെ മറ്റു താരങ്ങള്‍ക്ക് അവസരം ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ച് വൈഭവ് സൂര്യവംശിയുടെ വളര്‍ച്ചയാണ് സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ടി20 ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച സൂര്യവംശി ഇന്ത്യന്‍ ടീമിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിലും ആഭ്യന്തര, ഐപിഎല്‍ വേദികളിലും താരം നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഈ പ്രതീക്ഷയ്ക്ക് പിന്നിലെ കാരണം.

ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കൊപ്പം സൂര്യവംശിയെയും പരിഗണിക്കുന്ന സാഹചര്യം ഉണ്ട്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ സഞ്ജുവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ലഭിച്ച അവസരം വലിയ സ്‌കോറാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. അതേസമയം ഇന്ത്യ മത്സരത്തില്‍ വിജയിച്ചിരുന്നു. അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. 32 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.

Also Read: അ‌ഭിഷേകിന്റെ വമ്പൻ അ‌ടിയിൽ ഇന്ത്യ ജയിച്ചു, സഞ്ജു ആരാധകർക്ക് നിരാശ

സഞ്ജുവിനെ കൈവിടില്ല

സഞ്ജുവിനെ പിന്തുണയ്ക്കുന്ന ധാരാളം മുന്‍ താരങ്ങളും രംഗത്തുണ്ട്. സഞ്ജുവിനെ ടീമില്‍ തുടരാന്‍ അജിങ്ക്യ രഹാനെ പിന്തുണച്ചിരുന്നു. സൂര്യവംശിക്ക് അവസരങ്ങള്‍ പിന്നീട് ലഭിക്കുമെന്നും നിലവിലെ വിജയകരമായ കൂട്ടുകെട്ടിന് ഇന്ത്യ പിന്തുണ നല്‍കണമെന്നുമായിരുന്നു രഹാനെയുടെ അഭിപ്രായം.

മുന്‍ താരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ തന്നെ വരാനിരിക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാകും. സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ താരത്തിന് സാധിക്കും. എന്നാല്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സൂര്യവംശി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് വഴി തുറക്കാനും സാധ്യതയുണ്ട്.

English Summary

Sanju Samson scored just 10 runs in the first T20I against Afghanistan. Sanjay Manjrekar criticised his inconsistency amid growing competition from Vaibhav Sooryavanshi.

Follow Us