AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി

Marlon Roos Trujillo To Blasters: യുവ ജർമ്മൻ ഫോർവേഡ് മർലോൺ റൂസ് ട്രൂജിലോയെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ഈ സീസൺ അവസാനിക്കുന്നത് വരെയാണ് കരാർ.

Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
മാർലോൺImage Credit source: Kerala Blasters
Abdul Basith
Abdul Basith | Published: 25 Jan 2026 | 07:33 PM

വരുന്ന ഐഎസ്എൽ സീസണ് മുന്നോടിയായി ജർമ്മൻ യുവതാരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 25 വയസുകാരനായ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങാൻ കഴിയുന്ന താരമാണ് മർലോൺ എന്ന് കേരള ബ്ലാസ്റ്റേഴ്സ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഈ സീസണിലേക്കാണ് കരാർ.

പ്രമുഖ ജർമ്മൻ ക്ലബ്ബായ 1. FSV മൈൻസ് 05-ൻ്റെ യൂത്ത് അക്കാദമിയിലൂടെയാണ് മർലോൺ കളി ആരംഭിക്കുന്നത്. തുടർന്ന് ക്ലബിൻ്റെ രണ്ടാം നിര ടീമിനായി കളിച്ചു. പിന്നീട് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 199ലെത്തിയ മർലോൺ ജർമ്മനിയുടെ അണ്ടർ 18, അണ്ടർ 19 ടീമുകളിലും കളിച്ചിട്ടുണ്ട്. 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

Also Read: Ranji Trophy 2026: രഞ്ജിയിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി; ബംഗാൾ നോക്കൗട്ടിൽ

ഇന്ത്യൻ മധ്യനിര താരം റൗളിൻ ബോർഗസിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ഐഎസ്എലിൽ കളിച്ച് പരിചയമുള്ള താരം രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ്. 31കാരനായ താരത്തെ എഫ്സി ഗോവയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2011ൽ സ്പോർട്ടുങ് ഗോവയിലൂടെ കരിയർ ആരംഭിച്ച ബോർഗസ് നോർത്തീസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബെംഗാൾ, മുംബൈ സിറ്റി, എഫ്സി ഗോവ എന്നീ ടീമുകളിലും കളിച്ചു. ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണ് ബോർഗസ്. ആകെ 204 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിൽ നിന്ന് വിദേശ താരങ്ങളായ ദുസാൻ ലഗറ്റോർ, കോൽദോ ഒബിയേറ്റ, അഡ്രിയാൻ ലൂണ എന്നിവരും ഇന്ത്യൻ യുവതാരങ്ങളായ ഐമൻ, അസ്ഹർ എന്നിവരും ടീം വിട്ടിരുന്നു. അയ്മനും അസ്ഹറും ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്നവരാണ്. ലൂണ വായ്പാടിസ്ഥാനത്തിലാണ് ക്ലബ് വിട്ടത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ഫെബ്രുവരി 14നാണ് ഈ വർഷത്തെ ഐഎസ്എൽ സീസൺ ആരംഭിക്കുക.