AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: ഐടി മുതൽ ആരോഗ്യമേഖല വരെ; വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ

Union Budget 2026: ഐടി, ആരോ​ഗ്യം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയൊരു മാറ്റം വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിൽ നിന്ന് വിവിധ മേഖലകൾ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം....

Union Budget 2026: ഐടി മുതൽ ആരോഗ്യമേഖല വരെ; വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 25 Jan 2026 | 07:31 PM

2026-ലെ കേന്ദ്ര ബജറ്റിനായി ഇന്ത്യ ഒരുങ്ങുമ്പോൾ, വിവിധ തൊഴിൽ മേഖലകളിൽ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. വെറും എണ്ണം കൂട്ടുന്നതിന് പകരം വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്താനാണ് കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. ഐടി, ആരോ​ഗ്യം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയൊരു മാറ്റം വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിൽ നിന്ന് വിവിധ മേഖലകൾ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം….

ഐടി മേഖല

 

ഐടി മേഖലയിൽ ഇപ്പോൾ നിയമനങ്ങളേക്കാൾ കൂടുതൽ പ്രത്യേക വൈദഗ്ധ്യമുള്ളവർക്കാണ് മുൻഗണന. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് സെക്യൂരിറ്റി, പ്രൊഡക്റ്റ് എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ എഐ ഇക്കോസിസ്റ്റം ഒരുക്കാനും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.

 

ആരോഗ്യ മേഖല

 

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുക, മെഡിക്കൽ ഗവേഷണങ്ങൾക്കും വികസനത്തിനും കൂടുതൽ ഫണ്ട് അനുവദിക്കുക എന്നിവയാണ് ആരോഗ്യ മേഖലയിലെ പ്രധാന ആവശ്യങ്ങൾ. കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുമെന്ന് കരുതപ്പെടുന്നു. ആശുപത്രികളുടെയും ഹെൽത്ത് കെയർ സേവനങ്ങളുടെയും എണ്ണം കൂട്ടുന്നതിനേക്കാൾ അവയുടെ ഗുണനിലവാരം ഉയർത്തുന്നതിനാണ് പ്രാധാന്യം.

 

ഓട്ടോമൊബൈൽ/ എഞ്ചിനീയറിം​ഗ്

 

ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഈ മേഖലയെ ബജറ്റ് സഹായിച്ചേക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനും ബാറ്ററി നിർമ്മാണത്തിന് പ്രോത്സാഹനം നൽകാനും ബജറ്റിൽ പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾക്ക് ഏകീകൃത ജിഎസ്ടി നടപ്പിലാക്കാനും വ്യവസായ ലോകം ആവശ്യപ്പെടുന്നുണ്ട്.

 

ബാങ്കിംഗ്, ഇൻഷുറൻസ്

 

എംഎസ്എംഇ വായ്പ ശക്തിപ്പെടുത്തുക, ഇൻഷുറൻസ് പരിരക്ഷ വികസിപ്പിക്കുക, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക തുടങ്ങിയവയാണ് ബജറ്റിൽ നിന്ന് ഈ മേഖല പ്രതീക്ഷിക്കുന്നത്.

ALSO READ: ട്രംപിന്റെ തീരുവ, രൂപയുടെ മൂല്യത്തകര്‍ച്ച; ഇന്ത്യയെ ബജറ്റ് എങ്ങനെ രക്ഷിക്കും?

 

സെമികണ്ടക്ടർ

 

ഇന്ത്യയെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെമികണ്ടക്ടർ മേഖലയിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഇൻസെന്റീവുകൾ തുടരണമെന്നാണ് ആവശ്യം. പ്രോസസ്സ് എഞ്ചിനീയർമാർ, ഡിസൈൻ സിസ്റ്റം പ്രൊഫഷണലുകൾ എന്നിവർക്കായി വലിയ തോതിലുള്ള തൊഴിലവസരങ്ങൾ ഈ മേഖല വാഗ്ദാനം ചെയ്യുന്നുണ്ട്.

 

എഐ

 

എല്ലാ മേഖലകളിലും എഐ സ്വാധീനം ചെലുത്തുന്നതിനാൽ, ജീവനക്കാരെ ഇതിൽ നൈപുണ്യമുള്ളവരാക്കാൻ വലിയ തോതിലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നാണ് ആവശ്യം.