AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഇന്നത്തെ കളി സഞ്ജുവിൻ്റെ കരിയർ തീരുമാനിക്കും; തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് മറക്കാം

Sanju Samson In The Third T20I: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 സഞ്ജുവിന് നിർണായകം. ഇന്ന് അസമിലാണ് മത്സരം നടക്കുക.

Sanju Samson: ഇന്നത്തെ കളി സഞ്ജുവിൻ്റെ കരിയർ തീരുമാനിക്കും; തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് മറക്കാം
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 25 Jan 2026 | 03:04 PM

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന്. ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ ഇന്ന് കൂടി വിജയിച്ചാൽ പരമ്പര സ്വന്തമാക്കും. ന്യൂസീലൻഡിനെ സംബന്ധിച്ചിടത്തോളം പരമ്പര നഷ്ടമാവാതിരിക്കണമെങ്കിൽ ഇന്നെങ്കിലും വിജയിച്ചേ പറ്റൂ.

കളി ഇന്ത്യയും ന്യൂസീലൻഡും തമ്മിലാണെങ്കിലും എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. ഓപ്പണറായി ടീമിലേക്ക് തിരികെയെത്തിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ടീമിലെ സ്ഥാനം നിലനിർത്താൻ സഞ്ജുവിന് ഇന്ന് മികച്ച ഇന്നിംഗ്സ് കളിക്കേണ്ടതുണ്ട്. ന്യൂസീലൻഡ് പരമ്പരയിലും ടി20 ലോകകപ്പിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ കഴിഞ്ഞ കളി മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയത് സഞ്ജുവിലുള്ള സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിൽ തുടരാൻ സഞ്ജുവിന് ഇന്നൊരു ഫിഫ്റ്റിയെങ്കിലും അനിവാര്യമാണ്.

Also Read: T20 World Cup 2026: ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

അടുത്ത കളി മുതൽ തിലക് വർമ്മ മൂന്നാം നമ്പറിൽ ടീമിലെത്തും. തിലക് വരുമ്പോൾ കിഷൻ പുറത്താവേണ്ടതാണ്. എന്നാൽ, ടീമിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത തരത്തിലുള്ള പ്രകടനങ്ങൾ കിഷൻ നടത്തുകയും സഞ്ജു നിരാശപ്പെടുത്തുകയും ചെയ്താൽ ഓപ്പണിംഗ് സമവാക്യം മാറും. അവസാന രണ്ട് ടി20യിലും ലോകകപ്പിലും ഇഷാൻ കിഷനാവും സഞ്ജുവിന് പകരം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

പരിക്ക് മാറിയെങ്കിൽ അക്സർ പട്ടേൽ കുൽദീപ് യാദവിന് പകരം ടീമിലെത്തും. ജസ്പ്രീത് ബുംറയും ടീമിൽ തിരികെ എത്തിയേക്കും. ഈ രണ്ട് മാറ്റങ്ങളാവും ടീമിലുണ്ടാവുക. ന്യൂസീലൻഡ് നിരയിൽ പരിക്കേറ്റ സകാരി ഫോക്സിന് പകരം കെയിൽ ജമീസൺ കളിക്കും. ടീമിൽ മറ്റ് മാറ്റങ്ങൾക്കുള്ള സാധ്യതയില്ല.