AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്

Pro Wrestling League 2026 Updates : ജനുവരി 15ന് ആരംഭിച്ച ലീഗിൻ്റെ ഫൈനൽ ഫ്രെബുവരി ഒന്നിനാണ്. ആറ് ഫ്രാഞ്ചൈസികളാണ് നിലവിൽ ലീഗിൻ്റെ ഭാഗമായിട്ടുള്ളത്.

Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
PWLImage Credit source: PWL Instagram
Jenish Thomas
Jenish Thomas | Updated On: 24 Jan 2026 | 09:58 PM

നോയിഡ : ഗുസ്തി ലോകത്തെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായി പ്രോ റെസലിങ് ലീഗ് (PWL) 2026 സീസൺ വിജയകരമായി പുരോഗമിക്കുന്നു. ജനുവരി 15-ാം തീയതി ആരംഭിച്ച ലീഗ് അതിൻ്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2019ന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ PWL വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ (ഡൽഹി എൻസിആർ) നോയിഡയാണ് PWL 2026 സീസണിന് ആതിഥേയത്വം വഹിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ലീഗിൻ്റെ ഫൈനൽ.

ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ ഏറ്റുമുട്ടുന്നത്. ഡൽഹി ദംഗൽ വാരിയേഴ്സ്, ഹരിയാവ തണ്ടേഴ്സ്, ടൈഗേഴ്സ് ഓഫ് മുംബൈ ദംഗൽസ്, മഹരാഷ്ട്ര കേസരി, പഞ്ചാബ് റോയൽസ്, യുപി ഡോമിനേറ്റർസ് എന്നീ ആറ് ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. ജപ്പാൻ, ഇറാൻ അമേരിക്ക ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള ഒളിമ്പിക്സ് മെഡൽ ജേതാക്കളും മികവുറ്റ ഗുസ്തി താരങ്ങളുമാണ് PWL 2026 സീസണിൽ താരലേലത്തിലൂടെ ഭാഗമായിട്ടുള്ളത്. ഒരു ടീമിൽ കുറഞ്ഞത് പുരുഷ-വനിത താരങ്ങൾ ഉൾപ്പെടെ ഒമ്പത് പേരുണ്ടാകും. ഒരു ടീമിന് 12 പേരെയാണ് പരമാവധി സ്വന്തമാക്കാൻ സാധിക്കുക.

ഗുസ്തി ലീഗ് മത്സരങ്ങൾ എവിടെ കാണാം?

ജനുവരി 15ന് ആരംഭിച്ച പ്രൊ ഗുസ്തി ലീഗ് ഫെബ്രുവരി ഒന്നാം തീയതി വരെയാണുള്ളത്. സോണി സ്പോർട്സ് നെറ്റ്വർക്കാണ് PWL-ൻ്റെ ടെലിവിഷൻ ഓൺലൈൻ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. മത്സരങ്ങൾ സോണി ടെൻ ചാനലിലും ഒടിടിയിൽ സോണി ലിവ് ആപ്പിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.