Shakib Al Hasan : അവസാന ടെസ്റ്റ് ഇന്ത്യക്കെതിരെ; വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

Shakib Al Hasan Announces Retirement : ബംഗ്ലാദേശ് ഇതിഹാസ താരം ഷാക്കിബ് അൽ ഹസൻ ടെസ്റ്റ്, ടി20 കരിയറുകൾ അവസാനിപ്പിക്കുന്നു. വിടവാങ്ങൽ മത്സരം ലഭിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരായ രണ്ടാം മത്സരമാവും തൻ്റെ അവസാന ടെസ്റ്റ് എന്ന് ഷാക്കിബ് പറഞ്ഞു. ഒപ്പം, ടി20യിൽ നിന്ന് വിരമിക്കുകയാണെന്നും താരം അറിയിച്ചു.

Shakib Al Hasan : അവസാന ടെസ്റ്റ് ഇന്ത്യക്കെതിരെ; വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

ഷാക്കിബ് അൽ ജസൻ (Image Credits - PTI)

Published: 

26 Sep 2024 | 03:35 PM

ബംഗ്ലാദേശ് മുൻ നായകൻ ഷാക്കിബ് അൽ ഹസൻ ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിക്കുന്നു. ടി20യിൽ നിന്ന് വിരമിക്കുകയാണെന്നറിയിച്ച ഷാക്കിബ്, നാട്ടിൽ വിടവാങ്ങൽ മത്സരം ലഭിച്ചില്ലെങ്കിൽ സെപ്തംബർ 27ന് ഇന്ത്യക്കെതിരെ കാൺപൂരിൽ ആരംഭിക്കുന്ന മത്സരത്തോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി. ഏകദിനത്തിൽ കളി തുടരുമെന്നും രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ 37 കാരനായ താരം കൂട്ടിച്ചേർത്തു.

Also Read : India vs Bangladesh : ‘ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു’; ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ

“പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള ഏറ്റവും പറ്റിയ സമയം ഇതാണ്. ടി20കളിലും ഇത് തന്നെയാണ് വീക്ഷണം. മുഖ്യ സെലക്ടറോടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റിനോടും സംസാരിച്ചിരുന്നു. അവരൊക്കെ കരുതുന്നത് ഇതാണ് പറ്റിയ സമയമെന്നാണ്. പുതിയ കളിക്കാർ വരട്ടെ. അവസാന ടെസ്റ്റ് മിർപൂരിൽ കളിക്കാനാണ് ആഗ്രഹം. അത് സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റോടെ കളി മതിയാക്കും. ബംഗ്ലാദേശിലേക്ക് തിരികെപോകുന്നത് പ്രശ്നമില്ല. പക്ഷേ, അവിടെ ചെന്നിട്ട് തിരികെ പോകുന്നത് അപകടകരമാണ്. നാട്ടിലെ ആരാധകർക്ക് മുന്നിൽ ടെസ്റ്റ് കരിയർ മതിയാക്കുകയാണ് ഏറ്റവും നല്ലതെന്ന് തോന്നുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് എനിക്ക് ഒരുപാട് നൽകി. അതുകൊണ്ട് തന്നെ ഈ ഫോർമാറ്റിൽ എൻ്റെ അവസാന മത്സരം നാട്ടിലാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”- ഷാക്കിബ് പറഞ്ഞു. 2025 ചാമൊയൻസ് ട്രോഫിക്ക് ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന സൂചനയും ഷാക്കിബ് നൽകി.

ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമാണ് ഷാക്കിബ് അൽ ഹസൻ. ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായിരുന്ന ഷാക്കിബ് ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം ലോകത്തിലെ വിവിധ ടി20 ലീഗുകളിൽ കളിച്ചിട്ടുണ്ട്. 2007ലെ ആദ്യ എഡിഷൻ മുതൽ എല്ലാ ടി20 ലോകകപ്പുകളിലും കളിച്ചിട്ടുള്ള താരം 129 ടി20 മത്സരങ്ങളിൽ ദേശീയ ജഴ്സിയണിഞ്ഞു. 121.18 സ്ട്രൈക്ക് റേറ്റിൽ 2551 റൺസും 149 വിക്കറ്റും ടി20യിൽ താരത്തിനുണ്ട്.

2007ൽ തന്നെയായിരുന്നു ഷാക്കിബ് ടെസ്റ്റിലും അരങ്ങേറിയത്. ആ കളിയും ഇന്ത്യക്കെതിരെയായിരുന്നു. തുടർന്ന് ബംഗ്ലാദേശിനായി 70 ടെസ്റ്റിൽ കളിച്ച താരം അഞ്ച് സെഞ്ചുറികളും 31 ഹാഫ് സെഞ്ചുറികളും സഹിതം 4600 റൺസ് നേടി. ബംഗ്ലാദേശിൻ്റെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ മൂന്നാമതാണ് ഷാക്കിബ്. 242 വിക്കറ്റുകളുമായി ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം കൂടിയാണ് ഷാക്കിബ്.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയും കളിക്കും. ഒക്ടോബർ ആറ് മുതലാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജു ടീമിൽ ഇടം നിലനിർത്തുമെന്നാണ് സൂചന. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഡക്കായിരുന്നു. ഇതോടെ താരത്തിൻ്റെ സ്ഥാനം തെറിച്ചേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, താരത്തിന് ടീമിൽ തുടരെ അവസരം നൽകാൻ സെലക്ടർമാർ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. സഞ്ജുവിനെ തുടരെ ടീമിൽ പരിഗണിക്കുന്നില്ലെന്ന വ്യാപക വിമർശനവും സെലക്ടർമാർ കണക്കിലെടുത്തു എന്നാണ് സൂചന. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ശുഭ്മൻ ഗില്ലിനും യശസ്വി ജയ്സ്വാളിനും വിശ്രമം അനുവദിക്കാനിടയുള്ളതിനാൽ സഞ്ജു ഓപ്പണിംഗിൽ ഇറങ്ങിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നു.

Also Read : Sanju Samson : ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കിഷനും ജുറേലും ടീമിൽ

ആദ്യ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടിയിരുന്നു. 280 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. 515 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗ്ലാദേശ് 234 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റു‍ം ജഡേജ 3 വിക്കറ്റും വീഴ്ത്തി. ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം ആദ്യ ഇന്നിംഗ്സിൽ മാച്ച് വിന്നിങ് സെഞ്ചുറി നേടിയ അശ്വിനായിരുന്നു കളിയിലെ താരം.

Follow Us
Related Stories
FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ
തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ
FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി
FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം