രാജകീയ മടക്കം! അവസാന പോരാട്ടത്തിലും ഗോളും അസിസ്റ്റുമായി മെസി; ബെനിനെ തകർത്ത് അർജന്റീന

Lionel Messi plays final Argentina match : കിക്ക് ഓഫിന് മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. അർജന്റീന ക്യാപ്റ്റന് അവിസ്മരണീയമായ യാത്രയയപ്പാണ് ഗാലറി നൽകിയത്. ഫാമിയോ സാന്റാന അർജന്റീനയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ മക്കൾക്കൊപ്പം നിന്ന മെസ്സി തികച്ചും വൈകാരികാവസ്ഥയിലായിരുന്നു.

രാജകീയ മടക്കം! അവസാന പോരാട്ടത്തിലും ഗോളും അസിസ്റ്റുമായി മെസി; ബെനിനെ തകർത്ത് അർജന്റീന

Lionel Messi final international match

Published: 

07 Oct 2026 | 09:45 AM

കാല്‍പന്ത്‌ ലോകം കാണാൻ ആഗ്രഹിക്കാത്ത, എന്നാൽ കാലം കരുതിവെച്ച ആ നിമിഷം ഒടുവിൽ വന്നെത്തിയിരിക്കുന്നു. അര്‍ജന്റീനയുടെ പത്താം നമ്പർ കുപ്പായത്തിൽ ഇനി ലയണൽ മെസിയെന്ന മാന്ത്രികൻ ഉണ്ടാകില്ല! മോനുമെന്റൽ സ്റ്റേഡിയത്തിലെ ആരാധകരെ സാക്ഷി നിർത്തി, കണ്ണീരോടും പുഞ്ചിരിയോടും കൂടെ അർജന്റീനയുടെ എക്കാലത്തെയും വലിയ നായകൻ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു. ബെനിനെതിരായ 3-0ന്റെ ഗംഭീര വിജയത്തോടെ, ഗോളും അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് ആ ഇതിഹാസം തന്റെ കരിയറിന് അവിസ്മരണീയമായ തിരശീലയിടുമ്പോള്‍ പിറന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളാണ്.

കിക്ക് ഓഫിന് മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. അർജന്റീന ക്യാപ്റ്റന് അവിസ്മരണീയമായ യാത്രയയപ്പാണ് ഗാലറി നൽകിയത്. ഫാമിയോ സാന്റാന അർജന്റീനയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ മക്കൾക്കൊപ്പം നിന്ന മെസ്സി തികച്ചും വൈകാരികാവസ്ഥയിലായിരുന്നു.

മത്സരത്തിന്റെ പത്താം മിനിറ്റിൽ മെസിയോടുള്ള ആദരസൂചകമായി മത്സരം അൽപ്പസമയം നിർത്തിവെച്ചു. ഈ സമയം ബെനിന്‍ താരങ്ങള്‍ക്ക് മെസി ഹസ്തദാനം ചെയ്തു. മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീനയ്ക്കായിരുന്നു മേധാവിത്തം.

ഒരിക്കല്‍ കൂടി മെസി ‘ഷോ’

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ആദ്യ ഗോൾ പിറന്നു. ജൂലിയൻ അൽവാരസ് അർജന്റീനയ്ക്ക് ഒരു കോർണർ സമ്മാനിച്ചു. മെസി എടുത്ത കോർണർ കിക്ക് കൃത്യമായ സ്ഥാനത്തെത്തി. മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോളാസ് ഓട്ടാമെൻഡി അതിമനോഹരമായ വോളിയിലൂടെ പന്ത് വലയിലാക്കി അർജന്റീനയെ മുന്നിലെത്തിച്ചു.

Also Read: Cristiano Ronaldo: റൊണാൾഡോയെ ഒഴിവാക്കിയതിൽ ജീസസിന് പിഴച്ചോ; തർക്കത്തിൽ തുറന്നടിച്ച് താരം

നിക്കോ പാസിലൂടെ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനും വഴിയൊരുക്കിയത് മെസിയാണ്. തുടർന്ന് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. പെനാൽറ്റി സ്പോട്ടിൽ നിന്ന് പന്തെടുത്ത മെസി ഗോൾകീപ്പറെ തെറ്റായ ദിശയിലേക്ക് നയിച്ച് ശാന്തമായി പന്ത് ടോപ് റൈറ്റ് കോർണറിലേക്ക് അടിച്ച് കയറ്റി സ്കോർ 3-0 ആക്കി.

റഫറി ഫൈനല്‍ വിസില്‍ മുഴക്കിയത് ആരാധകര്‍ക്ക് വൈകാരിക നിമിഷമായി. മോനുമെന്റലിൽ അർജന്റീന ബെനിനെ 3-0 ന് തകർത്ത വൈകാരിക രാത്രിയിൽ മെസി തന്നെയായിരുന്നു താരം. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും അദ്ദേഹം തൊട്ട ഓരോ പന്തിനും ആർത്തുവിളിച്ച ആരാധകർക്ക് മുന്നിൽ പെനാൽറ്റിയിലൂടെ വിജയം പൂർത്തിയാക്കുകയും ചെയ്തു.

മത്സരം കഴിഞ്ഞ ഉടൻ ഡ്രോൺ ഷോയ്ക്കും സംഗീത പരിപാടിക്കും ശേഷം മെസിക്ക് ആരാധകരോടും സഹതാരങ്ങളോടും സംസാരിക്കാൻ അവസരം ലഭിച്ചു. ഓഗസ്റ്റിൽ അന്തരിച്ച തന്റെ പിതാവ് ജോർജെയെ അനുസ്മരിച്ചുകൊണ്ടാണ് മെസ്സി സംസാരിച്ചു തുടങ്ങിയത്.

English Summary

Lionel Messi played his final international match for Argentina against Benin. Argentina secured a comfortable 3–0 victory at the packed Monumental stadium. Messi delivered a superb performance with two assists and a penalty goal.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല