‘അ‌ന്ന് കരയാതിരിക്കാൻ പാടാണ്, ആ നിമിഷത്തിന് സാക്ഷിയാകാനാകുന്നത് ഭാഗ്യം’, ബാലൺ ഡി ഓർ മെസിക്ക് തന്നെ: സ്കലോണി

Scaloni says the Ballon d'Or belongs to Messi: മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോച്ച് ലയണൽ സ്കലോണി തന്നെ പ്രതികരണവുമായി രംഗത്തെത്തി. മെസിയുടെ വിരമിക്കൽ ദിവസം കരച്ചിൽ അ‌ടക്കിപ്പിടിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും എന്ന് സ്കലോണി പറയുന്നു. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് നൽകുന്നതെങ്കിൽ അത് മെസ്സി തന്നെ അർഹിക്കുന്നുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു.

അ‌ന്ന് കരയാതിരിക്കാൻ പാടാണ്, ആ നിമിഷത്തിന് സാക്ഷിയാകാനാകുന്നത് ഭാഗ്യം, ബാലൺ ഡി ഓർ മെസിക്ക് തന്നെ: സ്കലോണി

Scaloni Says The Ballon D'or Belongs To Messi

Published: 

25 Sep 2026 | 01:00 PM

അ‌ർജന്റീന ദേശീയ ടീമിനോട് വിട പറയുന്ന ഇതിഹാസ താരം ലയണൽ മെസിക്ക് സാധ്യമായ ഏറ്റവും മികച്ച യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് അ‌ർജന്റീന. മെസിക്ക് വിരമിക്കൽ മത്സരം ഒരുക്കുന്നതിനായി മൂന്ന് മത്സരങ്ങളടങ്ങിയ ഒരു ടൂർണമെന്റ് അ‌ർജന്റീന സംഘടിപ്പിക്കുന്നുണ്ട്, ഇതിനായുള്ള ടീമിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോച്ച് ലയണൽ സ്കലോണി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മെസിയുടെ വിരമിക്കൽ ദിവസം കരച്ചിൽ അ‌ടക്കിപ്പിടിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും എന്ന് സ്കലോണി പറയുന്നു. ഒക്ടോബർ 6ന് ആണ് മെസിയുടെ അ‌ർജന്റീന കുപ്പായത്തിലുള്ള അ‌വസാന മത്സരത്തിന് ടീം ഇറങ്ങുന്നത്.

ബ്യൂണസ് ഐറീസിൽ നടക്കുന്ന അ‌ർജന്റീന – ബെനിൻ സൗഹൃദ മത്സരമാണ് ലയണൽ മെസിയുടെ ദേശീയ ടീമിലെ അ‌വസാന മത്സരം. ഈ മത്സരം ലയണൽ മെസ്സിക്ക് തന്റെ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിനോട് “താൻ ആഗ്രഹിക്കുന്നതുപോലെ വിടപറയാനുള്ള” അവസരമായിരിക്കുമെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കി.

Also Read: സ്യൂ വെറും ശൂ ആയി! ആഘോഷം കഴിഞ്ഞ് വന്നപ്പോൾ ഗോളല്ല, ഓഫ്​സൈഡ്: റോണോയ്ക്ക് നിരാശ, പോർചുഗലിന് ജയം

“അന്ന് കണ്ണീരടക്കുക എന്നത് ഏറെ പ്രയാസകരമായിരിക്കും, ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്,” എന്ന് സ്കലോണി പറഞ്ഞു. അ‌ർജന്റീനയുടെ ഇതിഹാസ നായകനായ മെസ്സിക്ക് അർജന്റീനൻ ആരാധകർക്ക് മുന്നിൽ അവസാനമായി കളിക്കാൻ അവസരമൊരുക്കുന്നതിൽ താൻ സാധ്യമായതെല്ലാം ചെയ്തതായി സ്കലോണി വിശദീകരിച്ചു.

“അദ്ദേഹത്തിന്റെ വിടവാങ്ങൽ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ ഞാൻ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ലാത്തതിനാൽ, ഈ മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു,” – എന്നായിരുന്നു സ്കലോണിയുടെ പ്രതികരണം. അ‌ടുത്തിടെ ഇന്റർ മിയാമിക്കായി തന്റെ 100-ാം ഗോൾ നേടിയ മെസ്സിക്ക് മറ്റൊരു ബാലൺ ഡി ഓർ കൂടി ലഭിക്കാൻ അർഹതയുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് നൽകുന്നതെങ്കിൽ അത് മെസ്സി തന്നെ അർഹിക്കുന്നുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു. മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഈ മാസം
30-ന് കോർഡോബയിൽ ബൊളീവിയയ്‌ക്കെതിരെയും ഒക്ടോബർ 3-ന് ബ്യൂണസ് അയേഴ്സിൽ ബുർക്കിന ഫാസോയ്‌ക്കെതിരെയും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

അ‌ർജന്റീന കോച്ച് എന്ന നിലയിൽ സ്കലോണിയുടെ കരാർ ഈ വർഷം അ‌വസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇനിയും അ‌ർജന്റീന ടീമിനൊപ്പം തുടരാൻ കരാർ നീട്ടുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അ‌ദ്ദേഹം തയാറായില്ല.
“എന്നെ സംബന്ധിച്ചിടത്തോളം പുതിയതായി ഒന്നുമില്ല,” എന്ന് പറഞ്ഞ അദ്ദേഹം, അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അ‌ർജന്റീനയുടെയും മെസിയുടെയും കരിയറിലെ പ്രധാന വ്യക്തിത്വങ്ങളിലൊന്നായി മാറാൻ ഇക്കഴിഞ്ഞ വർഷങ്ങളിൽ സ്കലോണിക്ക് സാധിച്ചിരുന്നു. സ്കലോണിക്ക് കീഴിൽ നിരവധി പ്രമുഖ കപ്പുകൾ മെസിയും സംഘവും ഉയർത്തി. അ‌തിൽ, 2021 കോപ്പ അമേരിക്ക, 2022 ഫിനാലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിങ്ങനെ സുവർണ്ണ നേട്ടങ്ങൾ നിരവധിയുണ്ട്.

2006 ലോകകപ്പിൽ മെസ്സിക്കൊപ്പം സഹതാരമായി കളിച്ച അനുഭവസമ്പത്തുള്ള സ്കലോണി, പിന്നീട് 2018-ൽ പരിശീലകനായപ്പോൾ, കേവലം ഒരു കോച്ച്-കളിക്കാരൻ ബന്ധത്തിനപ്പുറം വലിയ സൗഹൃദം ഇരുവർക്കുമിടയിൽ ഉണ്ടായി. 2018-ന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട്ടുനിന്ന മെസിയെ തിരികെ ടീമിലെത്തിക്കുന്നതിലും, അദ്ദേഹത്തിന് അനുയോജ്യമായ ഒരു ടീം തന്ത്രം മെനയുന്നതിലും സ്കലോണി നിർണായക പങ്കുവഹിച്ചു.

മെസിക്ക് അമിതഭാരം നൽകാതെ, അദ്ദേഹത്തിന് ചുറ്റും ഓടി നടന്നു കളിക്കുന്ന യുവതാരങ്ങളുടെ ഒരു നിരയെ സ്കലോണി വളർത്തിയെടുത്തു. ഇത് മെസിക്കും തന്റെ മികവ് കൂടുതൽ പ്രകടിപ്പിക്കാൻ ഏറെ ഗുണം ചെയ്തു. മെസിയെ ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് സ്കലോണി എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. അർജന്റീന ഫുട്ബോളിന്റെ ദീർഘകാലത്തെ കിരീടവരൾച്ച അവസാനിപ്പിക്കാനും, മെസിയുടെ ഇതിഹാസ കരിയറിന് ലോകകപ്പ് കിരീടത്തോടെ പൂർണ്ണത നൽകാനും സാധിച്ചു എന്നതാണ് സ്കലോണി-അർജന്റീന-മെസ്സി കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ വിജയം.

English Summary

Argentina coach Scaloni stated that holding back tears on the day of Messi’s retirement would be extremely difficult. “It will be very hard to hold back tears that day; witnessing that moment is a privilege,” Scaloni said. He also opined that if this year’s Ballon d’Or is awarded to the world’s best player, Messi truly deserves it.

Loading...
Unable to load recommendations.
Follow Us
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം