AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം

Lionel Messi GOAT India Tour 2025: ഗോട്ട് ഇന്ത്യ ടൂറുമായി ബന്ധപ്പെട്ട് ലയണൽ മെസി ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് താരം കൊൽക്കത്തയിലെത്തിയത്.

Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ലയണൽ മെസിImage Credit source: PTI
abdul-basith
Abdul Basith | Published: 13 Dec 2025 09:19 AM

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലെത്തി. ഈ മാസം 13ന് പുലർച്ചെ രണ്ട് മണിയോടെയാണ് താരം കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയത്. താരത്തിന് ആരാധകരും അധികൃതരും ചേർന്ന് ഊഷ്മള സ്വീകരണമൊരുക്കി. താരത്തെ വൻ സുരക്ഷയിൽ താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 2011ലാണ് താരം അവസാനമായി ഇന്ത്യയിൽ എത്തിയത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് താരം ഇന്ത്യയിലെത്തിയത്. നിരവധി ആരാധകരാണ് ഫുട്ബോൾ ഇതിഹാസത്തെ കാണാൻ വൈകുന്നേരം മുതൽ വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്നത്. മെസിക്കൊപ്പം അർജൻ്റൈൻ താരമായ റോഡ്രിഗോ ഡിപോലും ഉറുഗ്വെ താരം ലൂയിസ് സുവാരസും ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

Also Read: ISL: ഐഎസ്എല്ലിൽ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകൾ; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നിൽ

‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിയ്ക്കാണ് മെസി ഇന്ത്യയിലെത്തിയത്. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെ ഇന്ത്യയിലെ പരിപാടികൾക്ക് തുടക്കമാവും. കൊല്‍ക്കത്ത ശ്രീഭൂമി സ്‌പോര്‍ടിങ് ക്ലബ് നിര്‍മിച്ച 70 അടി ഉയരമുള്ള തൻ്റെ പ്രതിമ ലയണൽ മെസി അനാവരണം ചെയ്യും.

ഉച്ചകഴിഞ്ഞ് മെസി ഹൈദരാബാദിലേക്ക് പോകും. അവിടെ അദ്ദേഹം പ്രദർശന മത്സരം കളിക്കും. ശേഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലുങ്ക് സിനിമാ താരങ്ങൾക്കുമൊപ്പം താരം അത്താഴവിരുന്നിൽ പങ്കെടുക്കും. പിന്നീട് മുംബൈയിലാണ് താരം എത്തുക. അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മെസി, ഈ മാസം 15 തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് താരം തിരികെ മടങ്ങും.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ലയണൽ മെസി. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയ്ക്കായി ദീർഘകാലം ബൂട്ട് കെട്ടിയ താരം പിന്നീട് ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനായും കളിച്ചു. നിലവിൽ അമേരിക്കൻ ക്ലബ് ഇൻ്റർ മയാമിയുടെ താരമാണ്.