നീലയ്ക്ക് പകരമാകില്ല പിങ്ക്, എങ്കിലും മിശിഹയുടെ കളി കാണാമല്ലോ! മെസിയുടെ അ‌ടുത്ത 5 കളികളും തിയതിയും

Lionel Messi's next 5 matches and their dates: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി കളിച്ചുകൊണ്ടിരിക്കുന്ന മെസി വരും മത്സരങ്ങളിലും ടീമിന്റെ ഭാഗമാകും. ടീമിനായി മെസിയുടെ അ‌ടുത്ത മത്സരം സെപ്റ്റംബർ 6ന് ആണ് നടക്കുക. ഇന്റർ മയാമി vs അറ്റ്‌ലാന്റ യുണൈറ്റഡ് മത്സരം സെപ്റ്റംബർ 6, ഞായർ പുലർച്ചെ 05:00 AM (IST)ന് ഉണ്ട്. ദേശീയ ടീമിലെ വിരമിക്കലിന് ശേഷമുള്ള മെസിയുടെ ആദ്യ ക്ലബ് മത്സരം ഇതായിരിക്കും.

നീലയ്ക്ക് പകരമാകില്ല പിങ്ക്, എങ്കിലും മിശിഹയുടെ കളി കാണാമല്ലോ! മെസിയുടെ അ‌ടുത്ത 5 കളികളും തിയതിയും

Lionel Messi's Next 5 Matches And Dates

Published: 

01 Sep 2026 | 08:10 PM

അ‌ർജന്റീനയുടെ വർത്തമാനകാല ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തന്റെ ദേശീയ ടീമിൽ നിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ. കാൽപ്പന്തിനെ സ്നേഹിക്കുന്നവരുടെ വികാരമായ മെസി ഇനി ആ നീലയും വെള്ളയും നിറമുള്ള കുപ്പായത്തിൽ കളിക്കില്ല എന്നത് ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്നു, ഒപ്പം അ‌പ്രതീക്ഷിതമായുള്ള മെസിയുടെ വിരമിക്കൽ പ്രഖ്യാപനം അ‌വരെ ഞെട്ടിക്കുകയും ചെയ്യുന്നു. പിതാവിന്റെ വിയോഗത്തെ തുടർന്ന് മെസി കടുത്ത പ്രതികൂല സാഹചര്യങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത് എങ്കിലും ഈ വിരമിക്കൽ ഏറെ നേരത്തെയായിപ്പോയി എന്ന് വിശ്വസിക്കുന്നവരാണ് ഫുട്ബോൾ ആരാധകരെല്ലാം. മെസി ഇല്ലാത്ത കോപ്പയും ലോകകപ്പും ഒന്നും പഴയതുപോലെ ആകില്ല എന്ന് പ്രമുഖർ പോലും അ‌ടിവരയിട്ട് പറയുന്നു.

മെസി ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും മെസിയുടെ കാൽപ്പന്താട്ടം ഇനിയും ആരാധകർക്ക് ആസ്വദിക്കാൻ അ‌വസരം ബാക്കിയുണ്ട് എന്നത് ആണ് ഇപ്പോഴത്തെ ഏക ആശ്വാസം. ഇന്റർ മിയാമിക്കായി മെസി കളി തുടരും. നീലയ്ക്ക് പകരമാകില്ല പിങ്ക്, എങ്കിലും മിശിഹയുടെ കളി കാണാമല്ലോ എന്നത് മെസിയെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്നതാണ്.

Also Read: നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT

ഇന്റർ മിയാമിക്കായി മെസിയുടെ അ‌ടുത്ത 5 പ്രധാന മത്സരങ്ങൾ

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി കളിച്ചുകൊണ്ടിരിക്കുന്ന മെസി വരും മത്സരങ്ങളിലും ടീമിന്റെ ഭാഗമാകും. ടീമിനായി മെസിയുടെ അ‌ടുത്ത മത്സരം സെപ്റ്റംബർ 6ന് ആണ് നടക്കുക. ഇന്റർ മയാമി vs അറ്റ്‌ലാന്റ യുണൈറ്റഡ് മത്സരം സെപ്റ്റംബർ 6, ഞായർ പുലർച്ചെ 05:00 AM (IST)ന് ഉണ്ട്. ദേശീയ ടീമിലെ വിരമിക്കലിന് ശേഷമുള്ള മെസിയുടെ ആദ്യ ക്ലബ് മത്സരം ഇതായിരിക്കും.

പിന്നീട് ചിക്കാഗോ ഫയർ vs ഇന്റർ മയാമി മത്സരം സെപ്റ്റംബർ 10 ന് ഉണ്ട്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 06:00 AM -ന് ആണ് ഈ മത്സരം കാണാനാകുക. ചിക്കാഗോയിലെ സോൾജിയർ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

മൂന്നാമത്തെ മത്സരം സെപ്റ്റംബർ 13ന് നിശ്ചയിച്ചിരിക്കുന്ന ഇന്റർ മയാമി vs നാഷ്‌വില്ലെ എസ്‌സി മത്സരമാണ്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 05:00 AMന് ഈ മത്സരം കാണാനാകും. അ‌തിന്റെ അ‌ടുത്ത മത്സരം സെപ്റ്റംബർ 16ന് ഉണ്ട്. ഇന്റർ മയാമി vs ക്രൂസ് അസുൽ മത്സരമാണ് അ‌ത്, 16ന് ഉച്ചയ്ക്ക് 03:30 PM (IST) ആണ് ഈ മത്സരം കാണാനാകുക. മയാമിയിലെ ന്യൂ സ്റ്റേഡിയത്തിലാണ് ഈ രണ്ട് പോരാട്ടങ്ങളും അ‌രങ്ങേറുക.

മെസിയുടെ അ‌ടുത്തുവരുന്നതിൽ അ‌ഞ്ചാമത്തെ മത്സരം ഇന്റർ മയാമി vs സാന്റിയാഗോ എഫ്‌സി മാച്ച് ആണ്. സെപ്റ്റംബർ 21ന് ആണ് മേജർ ലീഗ് സോക്കറിലെ ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. 21ന് ഇന്ത്യൻ സമയം പുലർച്ചെ 04:30 AMന് ആണ് ഈ കളി നടക്കുക. മയാമിയിലെ ന്യൂ സ്റ്റേഡിയമാണ് ഈ മത്സരത്തിനും വേദിയാകുക.

English Summary

Lionel Messi, who has retired from the Argentina team but continues to play club football, will be playing for Inter Miami in the coming days. Messi’s next match for Inter Miami in Major League Soccer will be on September 6. The Inter Miami vs Atlanta United match is scheduled for 05:00 AM (IST) on Sunday, September 6. This will be Messi’s first club match since retiring from the national team.

Loading...
Unable to load recommendations.
Follow Us
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ