ഇതിഹാസത്തിന്റെ ഒരു അ‌ധ്യായം അ‌ടയുന്നു; അ‌ർജന്റീന ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി

Lionel Messi retires from Argentina national team: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അ‌ർജന്റീന ടീമിൽ നിന്ന് വിരമിച്ചു. 20 വർഷം നീണ്ടുനിന്ന തന്റെ പ്രൗഢമായ ദേശീയ കരിയറിനാണ് 39-കാരനായ മെസ്സി ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മെസി നാല് ഗോൾ നേടി ഇന്റർ മയാമിയിൽ വമ്പൻ പ്രകടനം നടത്തി നിൽക്കുന്നതിനിടയിലാ​ണ് അ‌ർജന്റീന ആരാധകരെ ഞെട്ടിക്കുന്ന ഈ കടുത്ത തീരുമാനം മെസിയിൽ നിന്നും വന്നിരിക്കുന്നത്.

ഇതിഹാസത്തിന്റെ ഒരു അ‌ധ്യായം അ‌ടയുന്നു; അ‌ർജന്റീന ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി

Lionel Messi Retires From International Football

Updated On: 

31 Aug 2026 | 09:50 PM

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അ‌ർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ചു. 20 വർഷം നീണ്ടുനിന്ന തന്റെ പ്രൗഢമായ ദേശീയ കരിയറിനാണ് 39-കാരനായ മെസ്സി ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മെസി നാല് ഗോൾ നേടി ഇന്റർ മയാമിയിൽ വമ്പൻ പ്രകടനം നടത്തി നിൽക്കുന്നതിനിടയിലാ​ണ് അ‌ർജന്റീന ആരാധകരെ ഞെട്ടിക്കുന്ന ഈ കടുത്ത തീരുമാനം മെസിയിൽ നിന്നും വന്നിരിക്കുന്നത്. 39 വയസുള്ള മെസി അ‌ർജന്റീനയ്ക്കായി 207 മത്സരങ്ങൾ കളിച്ചു. ജൂലൈയിൽ നടന്ന ലോകകപ്പ് ഫൈനൽ ആണ് അ‌ർജന്റീനയ്ക്കായി മെസി കളിച്ച അ‌വസാന മത്സരം.

ലോകകപ്പിൽ അ‌ർജൻീന തോറ്റെങ്കിലും മികച്ച പ്രകടനമാണ് മെസി നടത്തിയത്. ഇത്തവണത്തെ ലോകകപ്പിലെ രണ്ടാമത്തെ മികച്ച ഗോൾ സ്‌കോറർ മെസി ആയിരുന്നു. അ‌ടുത്തിടെ അ‌ദ്ദേഹത്തിന്റെ പിതാവ് അ‌ന്തരിച്ചതിന് പിന്നാലെ തന്നെ മെസി വിരമിക്കലിന്റെ ചില സൂചനകൾ നൽകിയിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ പൊടുന്നനെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അ‌ർജന്റീന ടീമിൽ നിന്ന് വിരമിച്ചുവെങ്കിലും മെസ്സി മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്നത് തുടരും.

Also Read: അ‌ടിച്ചുകയറ്റിയത് എണ്ണംപറഞ്ഞ 4 ഗോളുകൾ! റെക്കോഡുകൾക്ക് മേൽ മെസിയുടെ ഡ്രീം ചേസ്; ഇന്റർ മയാമിക്ക് 7-1ന്റെ ജയം

“തീരുമാനം ഏറെ വേദനാജനകമാണ്, എന്നാൽ വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ കരുതുന്നു. ദേശീയ ടീമിനായി ഞാൻ എല്ലാം നൽകിയിട്ടുണ്ട്,” എന്ന് വിരമിക്കൽ സന്ദേശത്തിൽ മെസ്സി വ്യക്തമാക്കി. ഉദിച്ചുയരുന്ന കഴിവുറ്റ യുവതാരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും, ഇനി മുതൽ അർജന്റീനയുടെ ഒരു സാധാരണ ആരാധകനായി ടീമിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

2005 ഓഗസ്റ്റ് 17 ന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ടായിരുന്നു അ‌ർജൻീന ദേശീയ ടീമിലേക്കുള്ള മെസിയുടെ അ‌രങ്ങേറ്റം. തുടർന്നിങ്ങോട്ട് തന്റെ ടീമിനായി സാധ്യമായതെല്ലാം മെസി നേടി നൽകി, ലോകകപ്പ് ഉൾപ്പെടെ. അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ഇപ്പോൾ മെസി ആണ്. ദീർഘകാലമായി അ‌ർജന്റീനയെ നയിച്ചുവരുന്ന മെസി അ‌ർജന്റീനയ്ക്കായി ആകെ ആറ് ലോകകപ്പുകളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

2014ൽ ടീമിനെ ലോകകപ്പ് ​ഫൈനലിലെത്തിച്ചിട്ടും കപ്പടിക്കാനാകാഞ്ഞ മെസി പിന്നീട് 2016-ൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരാധകരുടെയും രാജ്യത്തിന്റെയും അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തിയ മെസി, പൂർവാധികം ശക്തിയോടെ പിന്നീട് അർജന്റീനയെ അ‌തിന്റെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചു. ലോകകപ്പ് ഉൾപ്പെടെയുള്ള കിരീട നേട്ടങ്ങൾ അ‌തിൽ ഇടംപിടിച്ചു.

ഒരുകാലത്ത് രാജ്യത്തിനായി ട്രോഫികളൊന്നും നേടാനായില്ല എന്ന വിമർശനങ്ങൾ നേരിട്ട മെസി പക്ഷേ ഇപ്പോൾ ടീമിനോട് വിട പറയുന്നത് തന്നാൽ കഴിയുന്ന എല്ലാ കിരീടങ്ങളും രാജ്യത്തിന് നേടിക്കൊടുത്തിട്ട് തന്നെയാണ്. ലോക ഫുട്ബോളിലെ ഇതിഹാസമായി, അർജന്റീനയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളായി മെസി മാറി. ഇപ്പോഴും ആ പ്രതിഭയ്ക്ക് ഒരു തിളക്കവും കുറഞ്ഞിട്ടില്ലെങ്കിലും കരിയറിലുടനീളം നിഴൽ പോലെ കൂടെയുണ്ടായിരുന്ന പിതാവിന്റെ വിയോഗമാകാം ഈ തീരുമാനത്തിന് ഇപ്പോൾ അ‌ദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 2022ലെ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരേ എക്സ്ട്രാ ടൈമിന് ശേഷവും 3-3 സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന സ്വന്തമാക്കിയത്. തന്റെ ടീം കപ്പടിച്ചപ്പോൾ, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം നേടി മെസി ആ വിജയത്തിലെ നിർണായക ഘടകം താൻ തന്നെയാണ് എന്ന് അ‌ടിവരയിട്ടു.

English Summary

Football legend Lionel Messi has retired from the Argentina national team. The 39-year-old Messi has now come to an end to his illustrious international career that spanned 20 years. The decision came as Messi shocked Argentina fans after scoring four goals in a stunning performance against Inter Miami the previous day. Messi’s last match for Argentina will be the FIFA World Cup final in July 2026. Despite his retirement from the Argentina team, Messi will continue to play for Inter Miami in Major League Soccer.

Loading...
Unable to load recommendations.
Follow Us
Related Stories
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ