ഒരമ്മപെറ്റ ‘അ‌ളിയന്മാർ’! നാണക്കേടിന്റെ റെക്കോർഡിലും മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം

Ronaldo and Messi share unwanted record: 'ട്രാൻസ്ഫർമാർക്ക്റ്റ്' ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ, ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ പാഴാക്കിയ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ റോണോയും മെസിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ പെനാൽറ്റി ഗോളാക്കി മാറ്റുന്നതിലും മുന്നിൽ ഇവർ തന്നെ.

ഒരമ്മപെറ്റ അ‌ളിയന്മാർ! നാണക്കേടിന്റെ റെക്കോർഡിലും മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം

Lionel Messi Vs Cristiano Ronaldo Who Missed The Most Penalties

Published: 

24 Nov 2026 | 05:17 PM

ഫുട്ബോളിലെ ഈ നൂറ്റാണ്ടിലെ രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസി അ‌ർജന്റീന ദേശീയ ടീമിൽ നിന്ന് അ‌ടുത്തിടെ വിരമിച്ചിരുന്നു. റൊണാൾഡോയും പോർചുഗൽ ടീമിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. ഫുട്ബോളിലെ നിരവധി നേട്ടങ്ങളിൽ ഇരുവരും തമ്മിൽ കടുത്ത മത്സരം നടന്നിട്ടുണ്ട്. എന്നാൽ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ചില നാണക്കേടിന്റെ റെക്കോർഡുകളുടെ കാര്യത്തിലും ഇവർ തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ‘ട്രാൻസ്ഫർമാർക്ക്റ്റ്’ ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ, ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ പാഴാക്കിയ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ റോണോയും മെസിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.

ദേശീയ ടീമിന് വേണ്ടിയും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടിയും പലപ്പോഴും പെനാൽറ്റി എടുക്കാൻ പ്രഥമ പരിഗണന ലഭിക്കുന്നവരാണ് മെസിയും റൊണാൾഡോയും. അ‌തിനാൽത്തന്നെ ഏറ്റവുമധികം പെനാൽറ്റി ഗോളുകൾ നേടിയതിന്റെ കണക്കിൽ ഇരുവരും മുന്നിലുണ്ട്. എന്നാൽ ലഭിച്ച പെനാൽറ്റി അ‌വസരങ്ങളുടെ എണ്ണം വളരെ കൂടുതലായതിനാൽത്തന്നെ ഏറ്റവുമധികം പെനാൽറ്റി പാഴാക്കിയവരുടെ പട്ടികയിലും ഇരുവരും പെട്ടുപോയിട്ടുണ്ട്.

Also Read: ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്

തങ്ങളുടെ തലമുറയിലെ മിക്ക കളിക്കാരെക്കാളും കൂടുതൽ പെനാൽറ്റി റൊണാൾഡോയും മെസിയും എടുത്തിട്ടുണ്ട്. ഇത് അവരുടെ കരിയറിന്റെ ദൈർഘ്യത്തെയും, അതത് ടീമുകൾക്ക് അവർ എത്രത്തോളം പ്രധാനപ്പെട്ടവരായിരുന്നു എന്നതിനെയും സൂചിപ്പിക്കുന്നു. അ‌സാധ്യമെന്ന് തോന്നിക്കുന്ന ഗോളുകൾകൊണ്ട് നിരവധി നിരവധി തവണ വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. എന്നാൽ ചില ഘട്ടങ്ങളിൽ ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിക്കാൻ ഇരുവർക്കും കഴിയാതെ പോയിട്ടുമുണ്ട്. അ‌തിന് പല കാരണങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും ഉണ്ടാകാം.

മെസിയും ​റോണോയും നേടിയ പെനാൽറ്റി ഗോളുകൾ പരിഗണിക്കുമ്പോൾ അ‌വർ പാഴാക്കിയ പെനാൽറ്റികളുടെ കണക്കിന് അ‌ത്ര പ്രസക്തിയില്ലായിരിക്കാം. എങ്കിലും ഫുട്ബോളിൽ എല്ലാ കണക്കുകളും കണക്കുകളായിത്തന്നെ രേഖപ്പെടുത്തപ്പെടും എന്നതിനാൽ പാഴായ പെനാൽറ്റികൾക്കും കണക്കുണ്ട്. റൊണാൾഡോ പൊതുവെ ഉയർന്ന ‘കൺവേർഷൻ റേറ്റ്’ (പെനാൽറ്റി ഗോളാക്കി മാറ്റുന്ന നിരക്ക്) നിലനിർത്തുമ്പോൾ, മെസിക്കും മോശമല്ലാത്ത കൺവേർഷൻ റേറ്റ് ഉണ്ട്.

2026 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം (ഷൂട്ടൗട്ടുകളിലെ പെനാൽറ്റികൾ ഒഴികെ) റൊണാൾഡോ 222 പെനാൽറ്റികൾ എടുക്കുകയും അതിൽ 184 എണ്ണം ഗോളാക്കി മാറ്റുകയും ചെയ്തു. മെസി 150 തവണ പെനാൽറ്റി എടുക്കുകയും 115 എണ്ണം ഗോളാക്കി മാറ്റുകയും ചെയ്തു. ഇതനുസരിച്ച് റൊണാൾഡോയുടെ കൺവേർഷൻ റേറ്റ് 82.9 ശതമാനമാണ്, മെസ്സിയുടേത് 76.7 ശതമാനവും.

പെനാൽറ്റി ഷൂട്ടൗട്ടുകളിലെ ഇവരുടെ പ്രകടനവും മികച്ചതാണ്. റൊണാൾഡോ 14 ശ്രമങ്ങളിൽ 12 എണ്ണം ഗോളാക്കിയപ്പോൾ, മെസ്സി 13-ൽ 11 എണ്ണം ഗോളാക്കി മാറ്റി. രണ്ടും കട്ടയ്ക്ക് കട്ടയ്ക്ക് തന്നെ! എന്നാൽ, പെനാൽറ്റികൾ പാഴാക്കിയതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കണക്കുകൾ കൂടുതൽ കൗതുകകരമാകുന്നു. ട്രാൻസ്‌ഫർമാർക്ക്റ്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ പാഴാക്കിയ ഫുട്ബോൾ താരങ്ങളിൽ റൊണാൾഡോയും മെസിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

236 പെനാൽറ്റി ശ്രമങ്ങളിൽ 40 എണ്ണം പാഴാക്കിയ റൊണാൾഡോയാണ് ഏറ്റവുമധികം പെനാൽറ്റി പാഴാക്കിയവരുടെ പട്ടികയിൽ ഒന്നാമതുള്ളത്. 163 ശ്രമങ്ങളിൽ 37 എണ്ണം പാഴാക്കിയ മെസി രണ്ടാമതുണ്ട്. 152 ശ്രമങ്ങളിൽ 27 എണ്ണം പാഴാക്കിയ ഹൾക്ക് മൂന്നാമതും 103-ൽ 23 പാഴാക്കിയ ജെയിംസ് ടാവർനിയർ നാലാമതും 122-ൽ 22 പാഴാക്കിയ നെയ്മർ അ‌ഞ്ചാമതും ഇടംപിടിച്ചിരിക്കുന്നു.

എറാൻ സവി 95-ൽ 21, ഡുസാൻ ടാഡിക് 113-ൽ 21, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് 108-ൽ 19, ഫ്രാൻസെസ്കോ ടോട്ടി 94-ൽ 19, എഡിൻസൺ കവാനി 92-ൽ 19 എന്നിവരാണ് ഏറ്റവുമധികം പെനാൽറ്റി പാഴാക്കിയവരുടെ കണക്കിൽ യഥാക്രമം അ‌ഞ്ച് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

English Summary

Based on data from Transfermarkt, Ronaldo and Messi occupy the top two spots on the list of football players who have missed the most penalties this century. Ronaldo tops the list, having missed 40 out of 236 penalty attempts, while Messi ranks second, with 37 misses from 163 attempts.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം