തയ്യാറാണെന്ന് മദിഹ് തലാല്‍, ചര്‍ച്ചയ്ക്ക് സമ്മതം! ഫ്രഞ്ച് താരം ഇന്ത്യയ്ക്കായി ബൂട്ടുകെട്ടുമോ?

Madih Talal Open to AIFF Call-Up for India: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കായി കളിക്കുന്ന ഫ്രഞ്ച് താരം മദിഹ് തലാല്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ താത്പര്യമുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തലാല്‍ ഇന്ത്യന്‍ വംശജനല്ലെന്നതാണ് ഒരു വെല്ലുവിളി. എഐഎഫ്എഫ് വിളിച്ചാല്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തയ്യാറാണെന്ന് മദിഹ് തലാല്‍, ചര്‍ച്ചയ്ക്ക് സമ്മതം! ഫ്രഞ്ച് താരം ഇന്ത്യയ്ക്കായി ബൂട്ടുകെട്ടുമോ?

മദിഹ് തലാല്‍

Published: 

30 Oct 2026 | 03:12 PM

ഇന്ത്യന്‍ ഫുട്‌ബോളില്‍ സമീപകാലത്ത് സംഭവിച്ച ഏറ്റവും വലിയ പോസീറ്റിവായ മാറ്റം റയാന്‍ വില്യംസിന്റെ വരവായിരുന്നു. ഇന്ത്യന്‍ വംശജനായ താരം പൗരത്വം സ്വീകരിച്ചെത്തിയത് ടീമിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. റയാന്‍ വില്യംസിനെ പോലുള്ള താരങ്ങളെ ടീമിലെത്തിക്കണമെന്നാണ് എഐഎഫ്എഫിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയം ഫെഡറേഷന്റെ പരിഗണിനയിലുമുണ്ടെന്നാണ് സൂചന. ഇപ്പോഴിതാ, ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കായി കളിക്കുന്ന ഫ്രഞ്ച് താരം മദിഹ് തലാല്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ താത്പര്യമുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തലാല്‍ ഇന്ത്യന്‍ വംശജനല്ലെന്നതാണ് ഒരു വെല്ലുവിളി. എഐഎഫ്എഫ് വിളിച്ചാല്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

“റയാന്റെ കുടുംബ ചരിത്രത്തിൽ ആർക്കെങ്കിലും ഇന്ത്യൻ പശ്ചാത്തലമുണ്ടാകാം, അതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ എന്നെ സംബന്ധിച്ച്, എഐഎഫ്എഫിന് താല്പര്യമുണ്ടെങ്കിൽ എന്നെ വിളിക്കാം, നമുക്ക് സംസാരിക്കാം”-എന്ന് തലാല്‍ പറഞ്ഞതായി സ്‌പോര്‍ട്‌സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്നില്‍ കടമ്പകളേറെ

തലാലിന് ഇന്ത്യന്‍ ടീമിനായി കളിക്കണമെങ്കില്‍ ചില കടമ്പകള്‍ പിന്നിടേണ്ടതുണ്ട്. ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ കാർഡ് ഇന്ത്യയിൽ ആജീവനാന്ത വിസയും ജോലി ചെയ്യാനുള്ള അവകാശവും നൽകുന്നുണ്ടെങ്കിലും, അത് പൂർണ്ണ പൗരത്വം നൽകുന്നില്ല. വിദേശ പാസ്‌പോർട്ട് ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടാത്ത പക്ഷം, ഒസിഐ കാർഡ് ഉടമകൾക്ക് ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ അർഹതയില്ല.

Also Read: ​കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം! മെസി ഇന്റർ മയാമി വിടും, ലക്ഷ്യം റൊസാരിയോയിലെ ബാല്യകാല ക്ലബ്: റിപ്പോർട്ട്

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിന് പുറമെ, ഫിഫയുടെ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ജനിക്കുക, മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ ഇന്ത്യയിൽ ജനിച്ചവരായിരിക്കുക, അല്ലെങ്കിൽ നിശ്ചിത കാലയളവ് ഇന്ത്യയിൽ തുടർച്ചയായി താമസിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.

ഇന്ത്യ ഇഷ്ടം

തനിക്ക് ഇന്ത്യ ഇഷ്ടമായെന്നാണ് തലാല്‍ പറഞ്ഞത്. ഐഎസ്എല്ലും, ഇന്ത്യയിലെ ഫുട്‌ബോളും ഇഷ്ടമാണെന്നും സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ ജനിച്ച താരം, മൊറോക്കന്‍ വംശജനാണ്. ഒരു ഫ്രഞ്ച് പൗരന് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ, 1955-ലെ സിറ്റിസൺഷിപ്പ് ആക്ടിലെ സെക്ഷൻ 6(1) പ്രകാരം നാച്ചുറലൈസേഷനായി (naturalisation) അപേക്ഷിക്കണം. ഇതിനായി ഇന്ത്യയിൽ 12 വർഷം താമസിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസം അപേക്ഷകൻ ഇന്ത്യയിൽ തുടർച്ചയായി താമസിച്ചിരിക്കണം. കൂടാതെ, ആ 12 മാസത്തിന് മുമ്പുള്ള 14 വർഷത്തിനിടയിൽ കുറഞ്ഞത് 11 വർഷമെങ്കിലും രാജ്യത്ത് താമസിച്ച ചരിത്രമുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ, ഇന്ത്യയ്ക്കായി കളിക്കണമെന്ന തലാലിന്റെ ആഗ്രഹം സഫലമാകാന്‍ സാധ്യത കുറവാണ്.

English Summary

Chennaiyin FC’s French midfielder Madih Talal is open to talks about playing for India. Without Indian heritage, he must obtain Indian citizenship and fulfill FIFA’s residency rules to qualify.

Loading...
Unable to load recommendations.
Follow Us
Related Stories
​കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം! മെസി ഇന്റർ മയാമി വിടും, ലക്ഷ്യം റൊസാരിയോയിലെ ബാല്യകാല ക്ലബ്: റിപ്പോർട്ട്
B.O.A.T ന് ഇത്ര പവറോ! 15 മിനിറ്റ് ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിളയാട്ടം; 15 ​ഗോളിനപ്പുറം ചരിത്രം
Kerala Blasters: എന്നെ തട്ടിക്കൊണ്ടുപോകുവാണോയെന്ന് ലൂണ; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് ഓട്ടോ ഡ്രൈവര്‍; വീഡിയോ വൈറല്‍
ആയകാലത്ത് ഗോളടിച്ചു, ആപത്ത് കാലത്ത് ബാലൺ ഡി ഓർ കിട്ടി; ഫാൻസ് വോട്ടിൽ മെസിയെ പിന്തള്ളി, BOAT പുരസ്കാരം CR7-ന്
Sanju Samson: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്
32 വയസുകാരൻ അ‌രവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ!
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം