AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

6 തവണ ലോക ബോക്സിങ് ചാമ്പ്യൻ! ആത്മഹത്യയിൽ നിന്ന് പിന്മാറിയത് പിഞ്ചുമക്കളുടെ മുഖം കണ്ട്: തുറന്നുപറഞ്ഞ് മേരി കോം

Mary Kom opens up about a dark phase in her personal life on Bigg Boss: റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി എഡിഷനിലെ പുതിയ എപ്പിസോഡിൽ വ്യക്തിജീവിതത്തിലെ ഇരുണ്ടകാലഘട്ടത്തെക്കുറിച്ചും താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതും മേരി കോം വെളിപ്പെടുത്തി. റിങ്ങിനുള്ളിൽ താൻ എത്ര ശക്തയാണെങ്കിലും, ജീവിതത്തിൽ പൂർണമായും നിസ്സഹായയായിപ്പോയ ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മേരി കോം തുറന്നുപറഞ്ഞു.

6 തവണ ലോക ബോക്സിങ് ചാമ്പ്യൻ! ആത്മഹത്യയിൽ നിന്ന് പിന്മാറിയത് പിഞ്ചുമക്കളുടെ മുഖം കണ്ട്: തുറന്നുപറഞ്ഞ് മേരി കോം
Mary Kom Opens Up About A Dark Phase In Her Personal Life On Bigg BossImage Credit source: Luis Robayo - Pool/Getty Images, NurPhoto/Corbis via Getty Images
Prasanth Kumar
Prasanth Kumar | Published: 25 Sep 2026 | 03:04 PM

ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും കരുത്തരായ വനിതകളുടെ കണക്കെടുത്താൽ അ‌തിൽ ഒന്നാം സ്ഥാനത്തിന് അ‌ർഹയാണ് ബോക്സർ മേരി കോം. IBA ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണ മെഡലുകൾ നേടിയിട്ടുള്ള ലോകത്തിലെ തന്നെ ഏക വനിതാ ബോക്സറാണ് അ‌വർ. അ‌ത് മാത്രമല്ല, ഇടിക്കൂട്ടിൽ മറ്റനവധി നേട്ടങ്ങളും ​കൈവരിച്ച ഈ പെൺപുലി ഇന്ത്യക്കാർക്ക് ബോക്സിങ് എന്നതിന്റെ പര്യായപദം തന്നെയാണ്. രാജ്യം പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകി അ‌വരെ ആദരിച്ചിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങളിലേക്കെല്ലാം അ‌വർ ഇടിച്ചുകയറിയതും ഇപ്പോഴും മുന്നോട്ട് പോകുന്നതും ഒരുപാട് വ്യക്തിദുഖങ്ങൾക്കിടയിൽക്കൂടിയാണ്. ഒരുഘട്ടത്തിൽ ജീവിതം അ‌വസാനിപ്പിക്കാൻ വരെ താൻ ആലോചിച്ചു എന്ന മേരി കോമിന്റെ കഴിഞ്ഞ ദിവസത്തെ തുറന്നുപറച്ചിൽ ഇതിനകം വൻ ചർച്ചയായിട്ടുണ്ട്.

റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി എഡിഷനിലെ പുതിയ എപ്പിസോഡിലാണ് വ്യക്തിജീവിതത്തിലെ ഇരുണ്ടകാലഘട്ടത്തെക്കുറിച്ചും താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതും മേരി കോം വെളിപ്പെടുത്തിയത്. റിങ്ങിനുള്ളിൽ താൻ എത്ര ശക്തയാണെങ്കിലും, ജീവിതത്തിൽ പൂർണമായും നിസ്സഹായയായിപ്പോയ ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മേരി കോം തുറന്നുപറഞ്ഞു.

Also Read: ‘അ‌ന്ന് കരയാതിരിക്കാൻ പാടാണ്, ആ നിമിഷത്തിന് സാക്ഷിയാകാനാകുന്നത് ഭാഗ്യം’, ബാലൺ ഡി ഓർ മെസിക്ക് തന്നെ: സ്കലോണി

‘‘ഞാൻ വളരെ ശക്തയായ ഒരു വ്യക്തിയാണ്. എന്നാൽ ആ ഒരു വർഷം എനിക്ക് കുറച്ചൊക്കെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ മാനസികമായി തകർന്നുപോയിരുന്നു, എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുമുണ്ടായിരുന്നു. എനിക്ക് എന്റെ ജീവിതം അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. അതായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ എന്റെ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്. അന്ന് അവർ വളരെ ചെറുതായിരുന്നു.’’– മേരി കോം പറഞ്ഞു.

”ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ കരച്ചിൽ വന്നാലും പുറത്തുകാണിക്കാറില്ല” എന്ന് മേരി കോം സഹമത്സരാർത്ഥികളായ ഇഷാ റിഖി, രീതി തിവാരി, ആമ്രപാലി ദുബെ, കനിക മാൻ എന്നിവരോട് തന്റെ ജീവിത പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കവേ വെളിപ്പെടുത്തി. ‘‘ചെറുപ്പം മുതൽ ഞാൻ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ കുടുംബത്തിനും എന്റെ സംസ്ഥാനത്തിനും എന്റെ രാജ്യത്തിനും വേണ്ടി ഞാൻ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്”.

”ആർക്കാണ് ഇതുപോലെ പോരാടാൻ കഴിയുക? ഇതൊരു വലിയ വെല്ലുവിളിയാണ്. ഞാൻ വ്യത്യസ്തയായ ഒരു അത്‌ലീറ്റാണ്. എനിക്ക് ഇനിയും കൂടുതൽ മെഡലുകൾ നേടണമെന്നുണ്ട്. ഒരു മെഡൽ ഒന്നുമാകുന്നില്ല. രണ്ടു മെഡലുകളും മൂന്നു മെഡലുകളും തികയില്ല. മെഡലുകൾക്കായുള്ള എന്റെ വിശപ്പ് ഇപ്പോഴും മാറിയിട്ടില്ല, പക്ഷേ പ്രായപരിധി കഴിഞ്ഞതിനാൽ എനിക്കിനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.’’ എന്നും മേരി കോം ഒപ്പമുണ്ടായിരുന്നവരോട് മനസുതുറന്നു.

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഇതിഹാസ ബോക്സിങ് താരമായി മാറിയ മേരി കോം, മണിപ്പൂരിൽ ആണ് ജനിച്ചുവളർന്നത്. ലോക ചാമ്പ്യൻ പട്ടത്തിന് പുറമേ, ഒളിമ്പിക്സ് ​വെങ്കല മെഡൽ, ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ, കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണം മെഡൽ തുടങ്ങി നിരവധി നേട്ടങ്ങൾ ഇന്ത്യക്കായി മേരി കോം നേടിയിട്ടുണ്ട്.

ഇന്ത്യക്കായി മേരി കോം നൽകിയ സംഭാവനകൾക്ക്, അർജുന അവാർഡ് (2003), പത്മശ്രീ (2006), മേജർ ധ്യാൻചന്ദ് ഖേൽരത്ന (2008), പത്മഭൂഷൺ (2013), ഏറ്റവുമൊടുവിൽ പത്മവിഭൂഷൺ (2020) വരെയുള്ള പുരസ്കാരങ്ങൾ നൽകി രാജ്യം അ‌വരെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ ശേഷവും മൂന്ന് മക്കളുടെ ജനന ശേഷവും ശക്തമായി റിങ്ങിലേക്ക് തിരിച്ചെത്തി ലോക ചാമ്പ്യൻപട്ടം നേടിയത് മേരി കോമിന്റെ നിശ്ചയദാർഡ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ മേരി കോം ഏറെ കഷ്ടപ്പെട്ടു എന്നാണ് അ‌വരുടെ പിൽക്കാല പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്. 2005ൽ ആയിരുന്നു കരുങ് ഓൻഖോലറുമായുള്ള മേരി കോമിന്റെ വിവാഹം. പിന്നീട് 2023ൽ ഇരുവരും വിവാഹമോചിതരായി. ഇരുവർക്കും നാലു മക്കളുണ്ട്. വിവാഹ മോചനത്തിന് ശേഷം പരസ്പരം ആരോപണങ്ങൾ മേരി കോമും ഭർത്താവും രംഗത്തെത്തിയത് നേരത്തെ ഏറെ ചർച്ചയായിരുന്നു.

English Summary

In a new episode of the Hindi edition of the reality show Bigg Boss, Mary Kom opened up about a dark phase in her personal life, revealing that she had contemplated suicide but decided to keep living after thinking of her young children. She candidly admitted that despite her immense strength inside the boxing ring, there were moments in her life when she felt completely helpless.

Follow Us