Mohammed Siraj : മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്; ഓഫീസിലെത്തി ചുമതലയേറ്റു

Mohammed Siraj DSP : ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് തെലങ്കാനയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി ചുമതലയേറ്റു. ഇന്ത്യ 2024 ടി20 ലോകകപ്പ് ജേതാക്കളായതോടെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി സിറാജിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു.

Mohammed Siraj : മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്; ഓഫീസിലെത്തി ചുമതലയേറ്റു

മുഹമ്മദ് സിറാജ് (Image Credits - PTI)

Published: 

12 Oct 2024 12:32 PM

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്. താരം വെള്ളിയാഴ്ച ഓഫീസിലെത്തി ഡിഎസ്പിയായി ചുമതലയേറ്റെടുത്തു. ഇന്ത്യ 2024 ടി20 ലോകജേതാക്കളായതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി സിറാജിന് ഗ്രൂപ്പ് – റാങ്കിലുള്ള സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ തീരുമാനമായത്. തെലങ്കാന മൈനോരിറ്റീസ് റെസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി, എംപി എം അനിൽ കുമാർ എന്നിവരും സിറാജിനൊപ്പമുണ്ടായിരുന്നു.

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോല്പിച്ചാണ് ഇന്ത്യ കപ്പടിച്ചത്. ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി (76), അക്സർ പട്ടേൽ (47), ശിവം ദുബെ (27) എന്നിവർ ഇന്ത്യക്കായി തിളങ്ങി. ആൻറിച് നോർക്കിയ, കേശവ് മഹാരാജ് എന്നിവർ ദക്ഷിണാഫ്രിക്കക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹെയ്ൻറിച് ക്ലാസൻ (52), ക്വിൻ്റൺ ഡികോക്ക് (39) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read : IND vs NZ : ഷമി തിരികെവരാൻ വൈകും; ന്യൂസീലൻഡിനെതിരെ ആകാശ് ദീപ് തുടരും

നിലവിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷമുള്ള ഇടവേളയിലാണ് സിറാജ്. ഇനി ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയാണ് സിറാജിൻ്റെ ദൗത്യം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച അതേ ടീം തന്നെയാണ് ന്യൂസീലൻഡിനെതിരെയും ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന മുഹമ്മദ് ഷമി ടീമിൽ ഇല്ല. ബംഗ്ലാദേശിനെതിരെ അരങ്ങേറി മികച്ച പ്രകടനം നടത്തിയ ആകാശ് ദീപ് ടീമിൽ തുടരും. ജസ്‌പ്രീത് ബുംറയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഈ മാസം 16ന് ബെംഗളൂരുവിലാണ് ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ്.

ഇന്ത്യൻ സ്ക്വാഡ് – Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep. Travelling Reserves – Harshit Rana, Prasidh Krishna, Nitish Reddy, Mayank Yadav.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ