Neeraj Chopra Diamond League 2025 : ജാവലിൻ ത്രോയിൽ വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം പിന്നിട്ടു

Neeraj Chopra 90m Javelin Throw : ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം പിന്നിടുന്നത്.

Neeraj Chopra Diamond League 2025 : ജാവലിൻ ത്രോയിൽ വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം പിന്നിട്ടു

Neeraj Chopra

Updated On: 

16 May 2025 23:46 PM

ദോഹ ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. രണ്ട് തവണ ഒളിമ്പിക്സ മെഡൽ ജേതാവായ താരം തൻ്റെ കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം പിന്നിട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് ജാവലിൻ ത്രോയിൽ ഒരു ഇന്ത്യൻ താരം 90 മീറ്റർ ദൂരം പിന്നിടുന്നത്. ഫൈനൽ മത്സരത്തിൻ്റെ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് 90 മീറ്റർ ദൂരം പിന്നിട്ടത്. 90.23 മീറ്റർ ദൂരത്തേക്കാണ് നീരജ് ജാവലിൻ പായിച്ചത്. 2022ൽ നടന്ന സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ വെച്ച് നീരജ് സ്വന്തമാക്കിയ 89.94 വ്യക്തിഗത റെക്കോർഡാണ് ഇന്ന് ദോഹയിൽ തിരുത്തിക്കുറിച്ചത്.

മത്സരത്തിൽ നീരജ് രണ്ടാം സ്ഥാനത്തെത്തി വെള്ളി സ്വന്തമാക്കിയത്. മത്സരത്തിൽ 91.06 മീറ്റർ ജാവലിൻ എറിഞ്ഞ ജെർമനിയുടെ ജൂലിയൻ വെബെറാണ് സ്വർണം സ്വന്തമാക്കിയത്. അവസാന ശ്രമത്തിലാണ് ജർമൻ താരം ഒന്നാം സ്ഥാനം നേടിയത്. വെബെറും ഇതാദ്യമായിട്ടാണ് 90 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിക്കുന്നത്.

നീരജ് ചോപ്രയുടെ പ്രകടനം

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും