AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഇനി മഴയിൽ അല്പം കളിയാവാം’; ചിന്നസ്വാമിയിലെ മഴ വാട്ടർ സ്ലൈഡാക്കി ടിം ഡേവിഡ്: വിഡിയോ

Tim David Slides In Chinnaswamy Rain: ചിന്നസ്വാമി സ്റ്റേഡിയത്തിലെ മഴ ആസ്വദിച്ച് ആർസിബി താരം ടിം ഡേവിഡ്. ഗ്രൗണ്ടിലെ വെള്ളക്കെട്ടിൽ തെന്നി വാട്ടർ സ്ലൈഡ് പോലെയായിരുന്നു ടിം ഡേവിഡിൻ്റെ തമാശ.

IPL 2025: ‘ഇനി മഴയിൽ അല്പം കളിയാവാം’; ചിന്നസ്വാമിയിലെ മഴ വാട്ടർ സ്ലൈഡാക്കി ടിം ഡേവിഡ്: വിഡിയോ
ടിം ഡേവിഡ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 16 May 2025 20:47 PM

മഴയിൽ നനഞ്ഞ ചിന്നസ്വാമി സ്റ്റേഡിയം വാട്ടർ സ്ലൈഡാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡ്. ഐപിഎൽ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി താരങ്ങൾ പരിശീലനത്തിന് ചിന്നസ്വാമിയിൽ ഒത്തുചേർന്നിരുന്നു. ഇതിനിടെയാണ് ടിം ഡേവിഡിൻ്റെ ‘ഫൺ’. ഇതിൻ്റെ വിഡിയോ ആർസിബി തന്നെ പങ്കുവച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലും വെള്ളക്കെട്ടുണ്ടായി. ഈ വെള്ളക്കെട്ടിലാണ് ടിം ഡേവിഡ് തെന്നിക്കളിച്ചത്. 17ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആർസിബിയും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ഈ മത്സരത്തിൻ്റെ വേദിയാണ് ചിന്നസ്വാമി. 17ന് രാത്രിയും ഇവിടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ആർസിബി – കെകെആർ മത്സരം മഴയിൽ മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ട്.

വിഡിയോ കാണാം

സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ ഫോമിലാണ്. 11 മത്സരങ്ങളിൽ എട്ടും വിജയിച്ച 16 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. ചരിത്രത്തിലാദ്യമായി ആർസിബി ഇത്തവണ കിരീടം നേടുമെന്നാണ് പൊതുവായ വിലയിരുത്തൽ. മുംബൈ ഇന്ത്യൻസിൽ നിന്ന് റോയൽ ചലഞ്ചേഴ്സിലെത്തിയ ടിം ഡേവിഡ് ചില തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു.