Tendulkar-Anderson Trophy: ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര പോലെ ഇനി തെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിയും; വരുന്നു വമ്പന്‍ ടൂര്‍ണമെന്റ്
India vs England Test Series New Name: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശത്തോട് ബിസിസിഐക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. അത് ഇസിബിയുടെ പ്രത്യേകവകാശമാണെന്നാണ് ബിസിസിഐയുടെ നിലപാട്. നേരത്തെ പട്ടൗഡി ട്രോഫിക്കായി ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടത്തിയിട്ടുണ്ട്
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി എന്ന പേരില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര നടത്തുന്നതുപോലെ, ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര തെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി എന്നാക്കാന്‍ ആലോചന. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാ(ഇസിബി)ണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും, ഇംഗ്ലണ്ട് മുന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ആദരസൂചകമായാണ് നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായാല്‍ വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഈ പേരിലാകും നടക്കുക.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശത്തോട് ബിസിസിഐക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. അത് ഇസിബിയുടെ പ്രത്യേകവകാശമാണെന്നാണ് ബിസിസിഐയുടെ നിലപാട്. നേരത്തെ പട്ടൗഡി ട്രോഫിക്കായി ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടത്തിയിട്ടുണ്ട്. പുതുതലമുറയ്ക്ക് അടുപ്പം തോന്നുന്ന രണ്ട് താരങ്ങളെന്ന നിലയിലാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെയും, ജെയിംസ് ആന്‍ഡേഴ്‌സണിന്റെയും പേര് ഇസിബി മുന്നോട്ടുവച്ചത്.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര
ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര തുടങ്ങുന്നത്. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ച പശ്ചാത്തലത്തില്‍ ഇവര്‍ക്ക് പകരക്കാരെ ബിസിസിഐക്ക് കണ്ടെത്തേണ്ടതുണ്ട്. പുതിയ ക്യാപ്റ്റനെയും തീരുമാനിക്കണം. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.




Read Also: IPL 2025: ‘ഇനി മഴയിൽ അല്പം കളിയാവാം’; ചിന്നസ്വാമിയിലെ മഴ വാട്ടർ സ്ലൈഡാക്കി ടിം ഡേവിഡ്: വിഡിയോ
രണ്ട് മത്സരങ്ങളാണ് ഇന്ത്യ എ കളിക്കുന്നത്. അഭിമന്യു ഈശ്വരനാണ് ക്യാപ്റ്റന്‍. ധ്രുവ് ജൂറലാണ് വൈസ് ക്യാപ്റ്റന്‍. ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ കരുണ്‍ നായര്‍ ടീമിലിടം നേടി. ഇഷന്‍ കിഷനും തിരിച്ചെത്തി. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ രണ്ടാം മത്സരത്തിനുണ്ടാകും.
ഇന്ത്യ എ ടീം:
അഭിമന്യു ഈശ്വരൻ, യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ (ഡബ്ല്യുകെ), മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്‌വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ