Neom Stadium Fact Check: ഫിഫ ലോകകപ്പിനൊരുങ്ങുന്ന സൗദിയിലെ നിയോം സ്റ്റേഡിയം; പ്രചാരണത്തിലെ സത്യാവസ്ഥ

Saudi Arabia Neom Stadium Fact Check: സൗദി അറേബ്യയിലെ നിയോം സ്റ്റേഡിയത്തിൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ ഒരു കള്ളമാണ്. ഈ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിയാം.

Neom Stadium Fact Check: ഫിഫ ലോകകപ്പിനൊരുങ്ങുന്ന സൗദിയിലെ നിയോം സ്റ്റേഡിയം; പ്രചാരണത്തിലെ സത്യാവസ്ഥ

നിയോം സ്റ്റേഡിയം

Published: 

29 Oct 2025 | 08:41 PM

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഒരു വാർത്തയാണ് സൗദി അറേബ്യയിലെ നിയോം സ്റ്റേഡിയത്തിൻ്റേത്. 2024 ഫിഫ ലോകകപ്പ് നടത്തുന്ന നിയോം സ്റ്റേഡിയത്തിൻ്റെ ദൃശ്യങ്ങളെന്നവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വലിയ ചർച്ചയായി. എന്നാൽ, ഈ ദൃശ്യങ്ങൾ വ്യാജമാണ്.

ലോകത്തിലെ ആദ്യ ആകാശ സ്റ്റേഡിയം എന്ന അവകാശവാദവുമായാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഉയർത്തിലുള്ള ഒരു കെട്ടിടത്തിന് മുകളിൽ വൃത്താകൃതിയിലുള്ള ഒരു സ്റ്റേഡിയമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. നിയോം എന്ന മരുഭൂ പട്ടണത്തിലാണ് ഈ സ്റ്റേഡിയമെന്ന അവകാശവാദവും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ വിഡിയോ എഐ കൊണ്ട് നിർമ്മിച്ചതാണ്.

Also Read: ICC Rankings: കാത്തിരുന്ന നിമിഷമെത്തി; ഏകദിനത്തിൽ ഇനി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ

ശരിക്കും പറഞ്ഞാൽ, ഈ സ്റ്റേഡിയത്തിൻ്റെ സങ്കല്പം സത്യമാണ്. വിഷൻ 2030 ൻ്റെ ഭാഗമായി സൗദി പണികഴിപ്പിക്കാൻ പോകുന്ന സ്റ്റേഡിയമാണ് ഇത്. എന്നാൽ, സ്റ്റേഡിയത്തിൻ്റെ പണി പൂർത്തിയായിട്ടില്ല. 2024 ഡിസംബർ 11നാണ് ഈ സ്റ്റേഡിയം സൗദി പ്രഖ്യാപിച്ചത്. ലോകകപ്പ് വേദിയ്ക്കുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു പ്രഖ്യാപനം. സൗദിയിലെ നിയോം മെഗാസിറ്റിയിലാണ് സ്റ്റേഡിയം. 500 ബില്ല്യൺ ഡോളർ ഉപയോഗിച്ചാണ് 170 കിലോമീറ്റർ ദൂരമുള്ള നിയോം മെഗാസിറ്റി നിർമ്മിക്കുക.

തറനിരപ്പിൽ നിന്ന് 350 മീറ്റർ ഉയരത്തിലായിരിക്കും നിയോം സ്റ്റേഡിയം. സൗരോർജത്തിലും കാറ്റിൽ നിന്നുള്ള ഊർജത്തിലുമാവും സ്റ്റേഡിയത്തിലെ പ്രവർത്തനങ്ങൾ നടക്കുക. 2027ൽ നിർമ്മാണം ആരംഭിച്ച് 2032ഓടെ അവസാനിപ്പിക്കാനാണ് തീരുമാനം. സ്റ്റേഡിയത്തിൽ 46,000 കാണികളെയാവും ഉൾക്കൊള്ളുക.

2034 ഫിഫ ലോകകപ്പിനുള്ള വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തിരുന്നു. ലോകകപ്പിനായി ഒരുക്കുന്ന 15 വേദികളിൽ ഒന്നാണ് നിയോം. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബ്ഹ, നിയോം എന്നിവിടങ്ങളിലാവും പുതിയ സ്റ്റേഡിയങ്ങൾ. മറ്റ് വേദികൾ ഇപ്പോൾ രാജ്യത്ത് നിലവിലുള്ളവയാണ്.

പ്രചരിക്കുന്ന വിഡിയോ

Loading...
Unable to load recommendations.
Follow Us
Related Stories
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ