Portugal vs Spain World Cup 2026: യൂറോപ്യൻ യുദ്ധം ഡാളസിൽ! പോർച്ചുഗലും സ്പെയിനും നേർക്കുനേർ; ടിക്കി-ടാക്കയ്ക്ക് മുന്നിൽ പറങ്കികള്‍ പതറുമോ?

FIFA world cup 2026 Portugal vs Spain round of 16 preview: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഡാളസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് മത്സരം ആരംഭിക്കും.

Portugal vs Spain World Cup 2026: യൂറോപ്യൻ യുദ്ധം ഡാളസിൽ! പോർച്ചുഗലും സ്പെയിനും നേർക്കുനേർ; ടിക്കി-ടാക്കയ്ക്ക് മുന്നിൽ പറങ്കികള്‍ പതറുമോ?

Cristiano Ronaldo and Lamine Yamal

Published: 

06 Jul 2026 | 09:15 PM

ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ യൂറോപ്യൻ കരുത്തന്മാരായ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് മത്സരം ആരംഭിക്കും. ക്രോയേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയക്കെതിരെ മിന്നും പ്രകടനമാണ് സ്പെയിൻ കാഴ്ചവെച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പെയിൻ ഓസ്ട്രിയയെ തകർത്തത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ എന്നിവരുടെ അനുഭവസമ്പത്ത് പോര്‍ച്ചുഗീസ് പടയ്ക്ക് കരുത്താണ്. എന്നാല്‍ പ്രതാപകാലത്തെ അനുസ്മരിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് ഉള്‍പ്പെടെ സാധിക്കുന്നില്ല.

ക്രൊയേഷ്യക്കെതിരെ കടുത്ത പോരാട്ടം നയിച്ചാണ് പോർച്ചുഗൽ ക്വാര്‍ട്ടറിലെത്തിയത്‌. ഇവാൻ പെരിസിച്ച് ഗോൾ നേടി ക്രൊയേഷ്യക്ക് ലീഡ് നൽകിയെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ മടക്കി പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. ഗോൺസാലോ റാമോസ് 94-ാം മിനിറ്റിൽ വിജയഗോൾ നേടി. പെനാല്‍റ്റി വലയിലെത്തിച്ചെങ്കിലും, മത്സരത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല.

Also Read: FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്‌

വിറ്റിൻഹ, ജോവോ നെവസ് തുടങ്ങിയ യുവതാരങ്ങളുടെ വേഗത ടീമിന്റെ പ്ലസ് പോയിന്റാണ്. കൗണ്ടർ അറ്റാക്കുകളെ പ്രതിരോധിക്കുന്നതിൽ പോർച്ചുഗീസ് ഡിഫൻസ് വരുത്തുന്ന പിഴവുകളാണ് പ്രധാന വെല്ലുവിളി. പ്രതിരോധ താരങ്ങളുടെ സ്ഥിരതയില്ലായ്മ സ്പെയിൻ മുതലെടുത്തേക്കാം.

ടിക്കി-ടാക്കയും പൊസഷൻ ഫുട്ബോളുമാണ് സ്പാനിഷ് പടയുടെ മുഖമുദ്ര. ലാമിൻ യമാൽ, നിക്കോ വില്യംസ് എന്നിവരുടെ വിങ്ങുകളിലൂടെയുള്ള വേഗതയേറിയ മുന്നേറ്റങ്ങളും, പെഡ്രി, ഫാബിയൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി എന്നിവരടങ്ങുന്ന ശക്തമായ മധ്യനിരയും എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്. ഓസ്ട്രിയക്കെതിരെ മിന്നും പ്രകടനമാണ് സ്പെയിൻ കാഴ്ചവെച്ചത്. മിക്കൽ ഒയാർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പോറോയുടെ തകർപ്പൻ ഹെഡ്ഡറും ചേർന്നപ്പോൾ ഓസ്ട്രിയയെ നിഷ്പ്രയാസം തുരത്തി.

മത്സരം എവിടെ കാണാം?

മത്സരം യുണൈറ്റ്8 സ്‌പോര്‍ട്‌സിലും, സീ5-ലും കാണാം. യുകെയിൽ BBC One-ലും, യുഎസിൽ Fox Sports-ലും, ഓസ്‌ട്രേലിയയിൽ SBS-ലും തത്സമയം കാണാവുന്നതാണ്.

സാധ്യതാ ലൈനപ്പ്‌

പോർച്ചുഗൽ: ഡീഗോ കോസ്റ്റ (ഗോൾകീപ്പർ), ജോവോ കാൻസെലോ, റൂബൻ ഡയസ്, റെനാറ്റോ വെയ്ഗ, ന്യൂനോ മെന്‍ഡെസ്‌, ജോവോ നെവെസ്, വിറ്റിൻഹ, പെഡ്രോ നെറ്റോ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയാവോ, ക്രിസ്റ്റ്യാനോ റൊണാൾഡോ.

സ്പെയിൻ: ഉനായ് സിമോൺ (ഗോൾകീപ്പർ), മാർക്കോസ് ലൊറെന്റെ, പോ കുബാർസി, അയ്മെറിക് ലപ്പോർട്ടെ, മാർക്ക് കുക്കുറെല്ല, മിക്കൽ മെറിനോ, റോഡ്രി, പെഡ്രി, ലമീൻ യമാൽ, മിക്കൽ ഒയാർസബാൽ, അലക്സ് ബെയ്‌ന.

കാത്തിരിക്കാം കടുത്ത പോരാട്ടത്തിന്‌

സ്‌പെയിനിന്റെ പൊസഷന്‍ ഫുട്‌ബോളും, പോര്‍ച്ചുഗലിന്റെ കൗണ്ടര്‍ അറ്റാക്കിങ് ശൈലിയും തമ്മിലുള്ള പോരാട്ടത്തിനാകും ഡാളസ് സാക്ഷ്യം വഹിക്കുക. മത്സരം അധികസമയത്തേക്കോ പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English Summary

Portugal faces Spain in a massive 2026 World Cup knockout clash. Both European giants are in excellent form ahead of this match. Portugal relies on experience, while Spain counts on youthful speed. It will be a thrilling battle of tactics in Dallas.

Follow Us
Related Stories
ലമീന്‍ യമാല്‍ പേടിക്കുന്നത് റൊണാള്‍ഡോയെയല്ല; ആ പോര്‍ച്ചുഗല്‍ താരം ആരാണെന്ന് വെളിപ്പെടുത്തി സ്പാനിഷ് താരം
FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്‌
റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്
‘ആർക്കാടാ എന്റെ പിള്ളേരെ റെഡ് കാർഡ് കാണിക്കണ്ടേ’! ഫിഫയെ ‘വിരട്ടി’ റെഡ് കാർഡ് നീക്കിയ ട്രംപിന് ട്രോൾ
നടന്നത് ‘ഇടിമിന്നൽക്കളി’! മറഡോണയെ ഓർമ്മിപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം; അ‌പൂർവ റെക്കോഡുമായി ഹാരി കെയ്ൻ
‘തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?