5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ind v Ban : ’50 ഓവറിൽ 400 റൺസടിക്കാനാണ് രോഹിത് പറഞ്ഞത്; ആദ്യ പന്ത് സിക്സറടിക്കുകയും ചെയ്തു’; വെളിപ്പെടുത്തി അശ്വിൻ

R Aswhin Rohit Sharma : ക്യാപ്റ്റൻ രോഹിത് ശർമയുടെ സമീപനമാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയിപ്പിച്ചതെന്ന് ആർ അശ്വിൻ. ആദ്യ പന്ത് തന്നെ രോഹിത് സിക്സറിടിപ്പിച്ചതോടെ മറ്റ് ബാറ്റർമാർക്ക് വേറെ വഴിയില്ലാതായി എന്നും അശ്വിൻ പറഞ്ഞു.

Ind v Ban : ’50 ഓവറിൽ 400 റൺസടിക്കാനാണ് രോഹിത് പറഞ്ഞത്; ആദ്യ പന്ത് സിക്സറടിക്കുകയും ചെയ്തു’; വെളിപ്പെടുത്തി അശ്വിൻ
ആർ അശ്വിൻ (Image Credits – PTI)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 02 Oct 2024 15:32 PM

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ആർ അശ്വിൻ. 50 ഓവറിൽ 400 റൺസടിക്കാനായിരുന്നു രോഹിതിൻ്റെ നിർദ്ദേശം. നേരിട്ട ആദ്യ പന്ത് തന്നെ അദ്ദേഹം സിക്സറടിക്കുകയും ചെയ്തു. അതോടെ മറ്റ് താരങ്ങൾക്ക് ആക്രമിച്ചുകളിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എന്നും അശ്വിൻ പറഞ്ഞു. മൂന്നര ദിവസത്തോളം നഷ്ടപ്പെട്ട ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ 34 ഓവറുകളിൽ 285 റൺസ് നേടിയ ഇന്ത്യയുടെ തന്ത്രമാണ് തകർപ്പൻ ജയത്തിലേക്ക് വഴി തെളിച്ചത്.

Also Read : Vaibhav Suryavanshi : വയസ് വെറും 13; ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ സെഞ്ചുറിയുമായി റെക്കോർഡിട്ട് ഇന്ത്യ അണ്ടർ 19 താരം

“യശസ്വി ജയ്സ്വാൾ എങ്ങനെയാവും കളിക്കുക എന്ന കാര്യത്തിൽ മാനേജ്മെൻ്റിന് ധാരണയുണ്ടായിരുന്നു. പക്ഷേ, രോഹിത് ക്രീസിലെത്തി ആദ്യ പന്ത് തന്നെ സിക്സറടിച്ച് നയം വ്യക്തമാക്കി. ക്യാപ്റ്റൻ ഇങ്ങനെ കളിച്ചാൽ പിന്നെ മറ്റുള്ളവർക്ക് മറ്റ് വഴികളില്ല. അവരും ആ വഴി തന്നെ പിന്തുടരണം. ആദ്യ മൂന്നോവറിൽ തന്നെ ടീം 50 കടന്നതോടെ തിരിഞ്ഞുനോക്കിയില്ല.”- പരമ്പരയിലെ താരത്തിനുള്ള പുരസ്കാരം നേടിയതിന് പിന്നാലെ ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കുന്നതിനിടെ അശ്വിൻ പറഞ്ഞു.

അവിശ്വസനീയ ജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയത്. കാൺപൂരിൽ നടന്ന മത്സരം സമനിലയായെങ്കിൽ പോലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നു. എന്നാൽ, രണ്ടര ദിവസം മഴമൂലം മടങ്ങിയെങ്കിലും തകർത്തടിച്ച ഇന്ത്യ അവിസ്മരണീയ ജയം നേടുകയായിരുന്നു. ആദ്യ ദിനം 35 ഓവർ മാത്രമെറിഞ്ഞ മത്സരത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. രണ്ട്, മൂന്ന് ദിവസങ്ങളിൽ മഴയിൽ മുങ്ങി. നാലാം ദിവസം ബംഗ്ലാദേശിനെ 233 റൺസിന് പുറത്താക്കിയ ഇന്ത്യ ജയത്തിലേക്ക് ബാറ്റ് വീശി.

ബാറ്റിംഗിനിറങ്ങിയവരെല്ലാം ടി20 ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ഒന്നാം വിക്കറ്റിൽ 55 റൺസാണ് സ്കോറിലെത്തിയത്. 11 പന്തിൽ 23 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ വേഗം മടങ്ങിയെങ്കിലും യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. 51 പന്തിൽ 72 റൺസ് നേടി ജയ്സ്വാളും 36 പന്തിൽ 39 റൺസെടുത്ത് ഗില്ലും 11 പന്തിൽ 9 റൺസ് നേടി പന്തും മടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലി – കെഎൽ രാഹുൽ സഖ്യം ഇന്ത്യക്ക് മേൽക്കൈ നൽകി. 87 റൺസിൻ്റെ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. കോലി (35 പന്തിൽ 47), രാഹുൽ (43 പന്തിൽ 68) എന്നിവർ മടങ്ങിയതോടെ ഇന്ത്യ തകർന്നു. 9ആം വിക്കറ്റായി ആകാശ് ദീപ് പുറത്തായതോടെ രോഹിത് 285 റൺസിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

Also Read : IND vs BAN : മഴ കൊണ്ടുപോയ മത്സരമാണ് ഒരു ദിവസം കൊണ്ട് തിരിച്ചുപിടിച്ചത്; കാൻപൂരിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

രണ്ടാം ഇന്നിംഗ്സിൽ 146 റൺസിന് ബംഗ്ലാദേശ് ഓളൗട്ടായി. ഷദ്മൻ ഇസ്ലാം (50), മുഷ്ഫിക്കർ റഹീം (37) എന്നിവരൊഴികെ ബാക്കിയാർക്കും ബംഗ്ലാ നിരയിൽ മികച്ച പ്രകടനം നടത്താനായില്ല. ബംഗ്ലാദേശ് നിരയിൽ ആറ് താരങ്ങളാണ് ഒറ്റയക്കത്തിന് മടങ്ങിയത്. ബുംറ, അശ്വിൻ, ജഡേജ എന്നിവർ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 98 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18ആം ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 45 പന്തിൽ 51 റൺസ് നേടി ജയ്സ്വാൾ വീണ്ടും തിളങ്ങിയപ്പോൾ വിരാട് കോലിയും (29) രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി തിളങ്ങി. രോഹിതിനും (8) ഗില്ലിനും (6) മികച്ച പ്രകടനം നടത്താനായില്ല.

ബംഗ്ലാദേശിനെതിരെ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും കളിക്കും. ആറാം തീയതിയാണ് പരമ്പര ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസൺ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ്.

 

Latest News