AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rohit Sharma: ‘ഇവിടെയുള്ള കമൻ്റേറ്റർമാർക്ക് വിവാദമുണ്ടാക്കാനാണ് താത്പര്യം’; മാധ്യമനിലവാരം ഇടിഞ്ഞെന്ന് രോഹിത് ശർമ്മ

Rohit Sharma Criticizes Commentators: കമൻ്റേറ്റർമാരെ വിമർശിച്ച് രോഹിത് ശർമ്മ. ഇന്ത്യയിലെ കമൻ്റേറ്റർമാർക്ക് വിവാദമുണ്ടാക്കാനാന് താത്പര്യമുണ്ടെന്നും മാധ്യമനിലവാരം ഇടിഞ്ഞു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Rohit Sharma: ‘ഇവിടെയുള്ള കമൻ്റേറ്റർമാർക്ക് വിവാദമുണ്ടാക്കാനാണ് താത്പര്യം’; മാധ്യമനിലവാരം ഇടിഞ്ഞെന്ന് രോഹിത് ശർമ്മ
രോഹിത് ശർമ്മImage Credit source: PTI
Abdul Basith
Abdul Basith | Published: 09 May 2025 | 07:51 PM

കമൻ്റേറ്റർമാർക്ക് വിവാദമുണ്ടാക്കാനാണ് താത്പര്യമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മാധ്യമനിലവാരം ഇടിഞ്ഞു. ക്രിക്കറ്റിനെപ്പറ്റിയുള്ള പറച്ചിലുകളും എഴുത്തുകളും ഇപ്പോൾ വളരെ കുറവാണ് എന്നും രോഹിത് ശർമ്മ പറഞ്ഞു. വിമൽ കുമാറിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് മനസുതുറന്നത്. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് രോഹിത് അഭിമുഖം നൽകിയത്.

“നിങ്ങൾക്ക് വിവാദമുണ്ടാക്കാണ് താത്പര്യം. മാധ്യമനിലവാരം ഇടിഞ്ഞു. നേരത്തെ, സംഭാഷണങ്ങൾ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ, ഇപ്പോൾ അത് ലൈക്കുകളും വ്യൂസും ഉണ്ടാക്കാനും ആളുകളെക്കൊണ്ട് എഴുത്തുകൾ വായിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്. കളിയെപ്പറ്റി എഴുതുന്നതും പറയുന്നതുമൊക്കെ കുറവാണ്. ടെലിവിഷനിൽ കളി കാണുമ്പോൾ നമ്മുടെ കമൻ്റേറ്റർമാർ എങ്ങനെ സംസാരിക്കുന്നെന്ന് ശ്രദ്ധിക്കണം. ഓസ്ട്രേലിയയിൽ കമൻ്റേറ്റർമാർ സംസാരിക്കുന്നത് കേൾക്കണം. വലിയ വ്യത്യാസമുണ്ട്. ഇവിടുത്തെ കമൻ്ററി വലിയ ദൗർഭാഗ്യകരമാണ്. ഒരു കളിക്കാരനെ മാറ്റിനിർത്തി അയാളെപ്പറ്റി പറയാനാണ് അവർക്ക് താത്പര്യം. അത് വളരെ നിർഭാഗ്യകരമാണ്.”- രോഹിത് ശർമ്മ പറഞ്ഞു.

Also Read: Rohit Sharma: ടെസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹിറ്റ്മാൻ; ഏകദിന ക്രിക്കറ്റിൽ തുടരും

കളിയെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. അവർക്ക് മസാലയുടെ ആവശ്യമില്ല. അവർക് ശരിയായ ക്രിക്കറ്റ് ആരാധകരാണ്. ആരാധകർക്ക് മസാല വേണമെന്നാണ് ധാരണ. പക്ഷേ, കളി മനസിലാക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഒരാളുടെ ഫോം മോശമായതെങ്ങനെയെന്നും എന്താണ് പിഴവെന്നും മനസ്സിലാക്കാൻ ആളുകൾക്ക് ആഗ്രഹമുണ്ട്. വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി സംസാരിക്കാതിരിക്കൂ. സംസാരിക്കാൻ ഒരു പ്ലാറ്റ്ഫോം ലഭിച്ചെന്ന് കരുതി എന്തും സംസാരിക്കരുത്. കളിക്കാരെ ബഹുമാനിക്കണം എന്നും രോഹിത് പറഞ്ഞു.

ഈ മാസം ഏഴിനാണ് രോഹിത് ശർമ്മ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഏകദിനത്തിൽ തുടരുമെന്നും അദ്ദേഹം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തോടെ ടി20യിൽ നിന്ന് രോഹിത് ശർമ്മ വിരമിച്ചിരുന്നു. ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച രോഹിത് 12 സെഞ്ചുറി അടക്കം 40.57 ശരാശരിയിൽ 4301 റൺസാണ് നേടിയത്.

 

Follow Us