ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിനെ രോഹിത് തന്നെ നയിക്കും; കോലിക്കും ബുംറയ്ക്കും വിശ്രമം | Rohit Sharma To Lead India VS Srilanka ODI Bumrah Kohli Rest Sanju Samson Malayalam news - Malayalam Tv9

Rohit Sharma : ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിനെ രോഹിത് തന്നെ നയിക്കും; കോലിക്കും ബുംറയ്ക്കും വിശ്രമം

Published: 

18 Jul 2024 12:23 PM

Rohit Sharma To Lead India VS Srilanka : ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന താരങ്ങളായ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

1 / 5ശ്രീലങ്കയിൽ ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിതിന് വിശ്രമം അനുവദിച്ച് ശുഭ്മൻ ഗില്ലോ കെഎൽ രാഹുലോ ടീമിനെ നയിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ടീമിനെ ക്യാപ്റ്റൻ തന്നെ നയിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു എന്നും ഇത് മാനേജ്മെൻ്റ് സമ്മതിച്ചു എന്നുമാണ് പുതിയ റിപ്പോർട്ട്.

ശ്രീലങ്കയിൽ ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിതിന് വിശ്രമം അനുവദിച്ച് ശുഭ്മൻ ഗില്ലോ കെഎൽ രാഹുലോ ടീമിനെ നയിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ടീമിനെ ക്യാപ്റ്റൻ തന്നെ നയിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു എന്നും ഇത് മാനേജ്മെൻ്റ് സമ്മതിച്ചു എന്നുമാണ് പുതിയ റിപ്പോർട്ട്.

2 / 5

അതേസമയം, മുതിർന്ന താരങ്ങളായ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും സെപ്തംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാവും ഇനി കളിക്കുക. രവീന്ദ്ര ജഡേജ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

3 / 5

ഇതിനിടെ സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടി20യിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി സൂര്യകുമാറിനെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

4 / 5

ഈ മാസം 27നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. ടി20 പരമ്പരയോടെ പര്യടനം ആരംഭിക്കും. അവസാനം കളിച്ച ഏകദിനത്തിൽ മാച്ച് വിന്നിങ് സെഞ്ചുറിയും ടി20 യിൽ മാച്ച് വിന്നിങ് ഫിഫ്റ്റിയും നേടിയ മലയാളി താരം സഞ്ജു സാംസണ് ടീമിൽ അവസരം ലഭിക്കുമോ എന്നത് ശ്രദ്ധേയമാണ്.

5 / 5

പര്യടനത്തിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ടീം പ്രഖ്യാപനം ഇന്നലെ ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സെലക്ടർമാർ കൂടിക്കാഴ്ച മാറ്റിവെക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി