AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗോളടിക്കുന്ന ഗോൾ കീപ്പർ! രണ്ട് ഗോളടിച്ച് ടീമിനെ രക്ഷി​ച്ച് ഗോളി റൊണാൾഡ് കൂമാൻ ജൂനിയർ; കുറിച്ചത് ചരിത്രം

goalkeeper Ronald Koeman Jr scores twice in a single match: വെറുതേ ഗോളടിക്കുക മാത്രമല്ല, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്താണ് ഗോൾ കീപ്പറായ റൊണാൾഡ് കൂമാൻ ജൂനിയർ ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മത്സരത്തിൽ ഗോളി രണ്ട് വട്ടം ഗോൾ നേടുന്ന അ‌പൂർവ നിമിഷത്തിനും കൂമാൻ ജൂനിയർ കാരണമായി. എസ്സി കംബൂറിനെതിരായ മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് കൂമാൻ ജൂനിയർ അ‌പൂർവ ചരിത്രം കുറിച്ചത്.

ഗോളടിക്കുന്ന ഗോൾ കീപ്പർ! രണ്ട് ഗോളടിച്ച് ടീമിനെ രക്ഷി​ച്ച് ഗോളി റൊണാൾഡ് കൂമാൻ ജൂനിയർ; കുറിച്ചത് ചരിത്രം
Goalkeeper Ronald Koeman Jr Scores Twice In A Single MatchImage Credit source: Roy Lazet/Soccrates/Getty Images
Prasanth Kumar
Prasanth Kumar | Published: 07 Sep 2026 | 08:49 PM

ഗോൾ കീപ്പർമാർ പലപ്പോഴും ടീമിന്റെ രക്ഷകരാകുന്നത് നിർണായക സേവുകളിലൂടെയാണ്. ഗോളടിച്ചും ടീമിനെ രക്ഷിക്കുന്ന ഗോൾ കീപ്പർമാർ അ‌പൂർവമാണ്. അ‌തിനർഥം, ഗോളടിച്ചിട്ടുള്ള ഗോളിമാർ ഇല്ലെന്നല്ല, പോസ്റ്റിന് മുന്നിൽ മാത്രം തന്റെ കഴിവുകൾ ഒതുക്കി നിർത്താതെ, ഫ്രീക്കിക്കുകളിലൂടെയും പെനാൽറ്റികളിലൂടെയും ഹെഡ്ഡറുകളിലൂടെയും എതിർ വലയിൽ ഗോളടിച്ച് കൂട്ടി അത്ഭുതം സൃഷ്ടിച്ച നിരവധി പ്രശസ്ത ഗോൾകീപ്പർമാർ ഫുട്ബോൾ ചരിത്രത്തിൽ ഉണ്ട്. എന്നാൽ ഇപ്പോൾ അ‌പൂർവമായി മാത്രമേ ഗോൾ കീപ്പർമാരുടെ ഗോൾ നേട്ടങ്ങൾ സംഭവിക്കാറുള്ളൂ. കഴിഞ്ഞ ദിവസം അ‌ത്തരമൊരു അ‌പൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് സാധിച്ചു. ഡച്ച് ലീഗായ എറെഡിവീസിയിൽ അപൂർവ്വ ചരിത്രം സൃഷ്ടിച്ച് എസ്‌സി ടെൽസ്റ്റാറിന്റെ 31-കാരനായ ഗോൾകീപ്പർ റൊണാൾഡ് കൂമാൻ ജൂനിയർ ആണ് തന്റെ ഗോളടി മികവ് ലോകത്തിന് കാട്ടിക്കൊടുത്ത് താരമായിരിക്കുന്നത്.

വെറുതേ ഗോളടിക്കുക മാത്രമല്ല, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്താണ് ഗോൾ കീപ്പറായ റൊണാൾഡ് കൂമാൻ ജൂനിയർ ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മത്സരത്തിൽ ഗോളി രണ്ട് വട്ടം ഗോൾ നേടുന്ന അ‌പൂർവ നിമിഷത്തിനും കൂമാൻ ജൂനിയർ കാരണമായി. എസ്സി കംബൂറിനെതിരായ (SC Cambuur) മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് കൂമാൻ ജൂനിയർ അ‌പൂർവ ചരിത്രം കുറിച്ചത്.

ALSO READ: അ‌മ്പട വില്ലന്മാരേ! ഒത്തുകളി സംശയത്തിന്റെ നിഴലിൽ പാക് താരങ്ങൾ; രണ്ട് കളിക്കാരുടെ ഫോണുകളിൽ ‘ചോർച്ച’

ഗോളി ഗോളടിക്കുന്നത് കാണികൾക്ക് എന്നും ഒരു പ്രത്യേകം സന്തോഷം നൽകുന്ന കാര്യമാണ്. ഗോൾ കീപ്പർ മാത്രമല്ല താനൊരു ഉഗ്രൻ പെനാൽറ്റി വിദഗ്ധൻ കൂടിയാണ് എന്ന് അ‌ടിവരയിട്ട് പറയുന്ന പ്രകടനമാണ് കൂമാൻ ജൂനിയറിൽ നിന്ന് ഉണ്ടായത്. ഡച്ച് ഒന്നാം ഡിവിഷൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ ഗോൾകീപ്പർ എന്ന റെക്കോർഡും ഇതോടെ കൂമാൻ ജൂനിയർ തന്റെ പേരിലാക്കി.

മത്സരത്തിന്റെ 22-ാം മിനിറ്റിൽ കൂമാൻ ജൂനിയറിന്റെ ടീമായ ടെൽസ്റ്റാറിന്റെ കളിക്കാരൻ നോക്ക്വി തോറിസൺ റെഡ് കാർഡ് കണ്ട് പുറത്തായതോടെ ടീം 10 പേരായി ചുരുങ്ങി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ റഫിക്ക് എൽ അർഗൂയി (53′), നിക്കോളാസ് ബൈൻഡർ (60′) എന്നിവരിലൂടെ കംബൂർ 2-0 ന് മുന്നിലെത്തി. എന്നാൽ രണ്ടാം ഗോൾ വഴങ്ങി 3 മിനിറ്റിനകം ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കൂമാൻ ജൂനിയർ ടെൽസ്റ്റാറിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

2-1 തോൽക്കും എന്ന നിലയിൽ കളി പുരോഗമിക്കവേയാണ് കൂമാൻ ജൂനിറയിന്റെ ടീമിന് ഇഞ്ചുറി ടൈമിൽ (90+11′) രണ്ടാമത്തെ പെനാൽറ്റി ലഭിക്കുന്നത്. തനിക്ക് കിട്ടിയ ആ അ‌വസരം ഒട്ടും പതറിച്ചയില്ലാതെ കൂമാൻ വലയിലാക്കി, അ‌തോടെ തോൽവി ഉറപ്പിച്ച ടീമിന് നാടകീയ സമനില ലഭിച്ചു. ഡച്ച് ഫുട്ബോൾ ഇതിഹാസവും മുൻ ബാഴ്സലോണ താരവും നിലവിലെ നെതർലൻഡ്സ് പരിശീലകനുമായ റൊണാൾഡ് കൂമാന്റെ മകനാണ് റൊണാൾഡ് കൂമാൻ ജൂനിയർ.

പിതാവിനെപ്പോലെ തന്നെ പെനാൽറ്റി ബോക്സിന് മുന്നിൽ അതീവ ശാന്തതയോടെയും കരുത്തോടെയും ഗോൾ നേടാൻ തനിക്കും കഴിവുണ്ടെന്ന് ഈ മത്സരത്തിലൂടെ കൂമാൻ ജൂനിയർ തെളിയിച്ചു. “പെനാൽറ്റി എടുക്കാൻ പോകുമ്പോൾ എതിർ ടീമിലെ കളിക്കാരും ഗോൾകീപ്പറും എന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ തളർത്താൻ ആകില്ല (‘You can’t rattle me, mate!’). പൂർണ്ണ ശ്രദ്ധയോടെ പന്തിലേക്ക് മാത്രം കണ്ണുവെച്ച് ഞാൻ ഷോട്ട് എടുത്തു” എന്ന് മത്സര ശേഷം കൂമാൻ ജൂനിയർ ആ അ‌പൂർവ നിമിഷത്തെക്കുറിച്ച് വിവരിച്ചു.

English Summary

Telstar’s 31-year-old goalkeeper Ronald Koeman Jr. made history by converting two penalties against SC Cambuur. Koeman Jr. became the first goalkeeper in Dutch first division football history to score two goals in a match. With his team trailing by two goals, Koeman Jr. converted both penalties to equalize.

Follow Us