AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘ഏത് സഞ്ജു സാംസണ്‍? പേര് സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു, റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്തപ്പോള്‍ തന്നെ മെസേജും വന്നു’

Sanju Samson and Charulatha Love Story: 2018ലാണ് സഞ്ജു സാംസണും ചാരുലത രമേഷും വിവാഹിതരാകുന്നത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും അതിമോനഹരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ലക്ഷ്വറി ബംഗ്ലാവിലാണ് ഇരുവരുടെയും താമസം.

Sanju Samson: ‘ഏത് സഞ്ജു സാംസണ്‍? പേര് സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു, റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്തപ്പോള്‍ തന്നെ മെസേജും വന്നു’
സഞ്ജു സാംസണ്‍, ചാരുലത Image Credit source: Charulatha Instagram
Shiji M K
Shiji M K | Published: 08 Mar 2026 | 10:41 AM

സഞ്ജു സാംസണും ഭാര്യ ചാരുലതയും തമ്മിലുള്ള കെമിസ്ട്രി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും മറ്റും വലിയ ജനപ്രീതിയാര്‍ജിച്ച ഒന്നാണ്. സഞ്ജു എവിടെ മത്സരത്തിന് പോയാലും നിഴല്‍ പോലെ പിന്തുടരുന്ന ചാരുലത, അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ സമ്മര്‍ദ്ദത്തിനിടെ ചാരുവിന്റെ സാമിപ്യം തനിക്ക് കരുത്താകാറുണ്ടെന്ന് സഞ്ജു തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

2018ലാണ് സഞ്ജു സാംസണും ചാരുലത രമേഷും വിവാഹിതരാകുന്നത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും അതിമോനഹരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ലക്ഷ്വറി ബംഗ്ലാവിലാണ് ഇരുവരുടെയും താമസം.

സഞ്ജുവിന്റെയും ചാരുലതയുടെയും പ്രണയം ആരംഭിക്കുന്നത് കോളേജ് കാലഘട്ടത്തിലാണ്. പ്രണയം തുടങ്ങും മുമ്പ് തന്നെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയിരുന്നു. എന്നാല്‍ സഞ്ജു ആരാണെന്നോ എന്താണെന്നോ ചാരുലതയ്ക്ക് അറിയില്ലായിരുന്നുവെന്ന് താരം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലഘട്ടത്തെ കുറിച്ച് ഒരിക്കല്‍ കൂടി സംസാരിക്കുകയാണ് ഇരുവരും. ബിഹൈന്‍ഡ് ദി വുഡ്‌സിനോടായിരുന്നു പ്രതികരണം.

“ആള്‍ക്ക് എന്നെ അറിഞ്ഞൂടാ കോളേജിലൊക്കെ കുറേപേര് പറയുന്നുണ്ട് എങ്കിലും ആരാണെന്ന് അറിഞ്ഞൂടാ. സഞ്ജു സാംസണ്‍ വന്നിട്ടുണ്ട് പറയുമ്പോള്‍, ആരാ സഞ്ജു സാംസണ്‍ ഹേ…അങ്ങനെയൊക്കെ പറഞ്ഞ് നടക്കുന്ന ആളായിരുന്നു. അപ്പോഴാണ് ഗൂഗിളിലൊക്കെ പോയി സെര്‍ച്ച് ചെയ്ത് നമ്മുടെ ഇന്റര്‍വ്യൂ ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കായിരുന്നു എന്നാണ് പറഞ്ഞത്. അങ്ങനെ ഇരുക്കുമ്പോഴാണ് ഞാന്‍ റിക്വസ്റ്റ് അങ്ങോട്ട് അയക്കുന്നത്, എന്ന് സഞ്ജു പറഞ്ഞു.

Also Read: Sanju Samson: സഞ്ജു സാംസണേക്കാൾ സ്വത്ത് ഭാര്യയ്ക്ക്? ചാരുലതയുടെ ആസ്തി എത്ര?

റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് തന്നെ ഫ്രെണ്ടിനോട് കൂടെയുള്ളതാരാ എന്ന് സഞ്ജു ചോദിച്ചിരുന്നു, ഇങ്ങനെ ഒരു വരവ് വരുന്നുണ്ടെന്ന് എന്നെ ഓള്‍റെഡി ഇന്‍ഫോം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ തയാറായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഇത് ആരാണ് എന്നറിയാനായി ഗൂഗിളിലൊക്കെ സെര്‍ച്ച് ചെയ്ത് യൂട്യൂബില്‍ ഇന്റര്‍വ്യൂ ഒക്കെ കണ്ടത്. ഇതെല്ലാം കണ്ട് ഒന്ന് അസസ് ചെയ്തുവെച്ചു. റിക്വസ്റ്റ് വന്നപ്പോള്‍ തന്നെ ആക്‌സപ്റ്റ് ചെയ്തു, കോളേജിലും ഈ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്, അപ്പോള്‍ തന്നെ മെസേജും വന്നു,” ചാരുലത കൂട്ടിച്ചേര്‍ത്തു.

Follow Us